ടെന്‍ഷനും സ്ട്രെസും നമ്മുടെ ശരീരത്തെ തന്നെ മോശമായി ബാധിക്കും. പലര്‍ക്കും പല തരത്തിലാണ് അതിന്റെ ഫലം ഉണ്ടാകുന്നത്. ഇവിടെയിതാ ഒരു യുവതിക്ക് ജോലിയുടെ സമ്മര്‍ദ്ദം കാരണം അമിതമായി ഭാരം കൂടുകയാണ് ഉണ്ടായത്.
ഒരു ചൈനീസ് യുവതിയാണ് തന്റെ ശരീരത്തിലുണ്ടായ മാറ്റത്തെ കുറിച്ച് പറഞ്ഞത്. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോംഗ് മേഖലയിലയില്‍ നിന്നുള്ള 24 കാരിയായ ഒയാങ് വെന്‍ജിംഗ് സമൂഹ മാധ്യമ പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ജോലി സമ്മര്‍ദ്ദം കാരണം തന്റെ ശരീര ഭാരം ഒരു വര്‍ഷം കൊണ്ട് 60 കിലോയില്‍ നിന്ന് 80 കിലോയായി ഉയര്‍ന്നുവെന്നാണ് യുവതി പറയുന്നത്.
യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ജോലി സമ്മര്‍ദ്ദവും അമിതവണ്ണവും എന്ന വിഷയത്തില്‍ വ്യാപക ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ചൈനയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സാധാരണമായി കൊണ്ടിരിക്കുന്ന അമിത വണ്ണത്തിന് കാരണമായി ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ജോലി സമ്മര്‍ദ്ദം, ദൈര്‍ഘ്യമേറിയ ജോലി സമയം, അല്ലെങ്കില്‍ ക്രമരഹിതമായ ജീവിതശൈലി എന്നിവയാണ്. ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതായപ്പോള്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അതോടെ തന്റെ ശരീരഭാരം കുറഞ്ഞുവെന്നുമായിരുന്നു യുവതി വെളിപ്പെടുത്തിയത്.
ജോലിക്ക് പ്രവേശിച്ചതിന് ശേഷമുള്ള ഒരു വര്‍ഷക്കാലം കൊണ്ട് 60 കിലോവായിരുന്ന തന്റെ ശരീരഭാരം 80 കിലോയായി വര്‍ധിച്ചതായി ഒയാങ് തന്റെ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ജൂണില്‍ ഇവര്‍ ജോലി ഉപേക്ഷിച്ചതോടെ ശരീര ഭാരത്തില്‍ മാറ്റം വന്നു എന്നും യുവതി പറയുന്നു.