18
MAR 2021
THURSDAY
1 GBP =111.21 INR
1 USD =83.48 INR
1 EUR =93.29 INR
breaking news : ഇത് അവസാന ശ്രമം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള മൂന്നാം ഘട്ട തിരച്ചില്‍ തുടങ്ങി, അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത് >>> യൂട്യൂബില്‍ പരസ്യം കാണാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി, വീഡിയോ പോസ് ചെയ്താല്‍ ഇനി പരസ്യം >>> ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!! >>> വനവത്കരണ പരിപാടിയോടനുബന്ധിച്ച് മരം നട്ടുപിടിപ്പിച്ച് ബഹ്‌റിന്‍: 8300ലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, ലക്ഷ്യം 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുക >>> 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ, മക്കളുടെ ഫോണ്‍ അഡിക്ഷന്‍ മാറ്റണോ? ഇതാ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ >>>
Home >> NEWS
ഒന്നുകിൽ നന്നാകൂ… അല്ലെങ്കിൽ മരിക്കൂ.. എൻ.എച്ച്എസ്‌ കെട്ടിപ്പൂട്ടുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി! പരിഷ്കരണമില്ലാതെ കൂടുതൽ പണമില്ലെന്നും കിയെർ സ്റ്റാർമെർ, ജിപിമാർക്കും ഡിജിറ്റൽ ചികിത്സയ്ക്കും കൂടുതൽ പ്രാധാന്യം നൽകും; പുതിയ 10 വർഷ പദ്ധതി!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-09-13

രാജ്യമെങ്ങും എൻഎച്ച്എസിന്റെ അവസ്ഥ ഗുരുതരം ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെ, എൻഎച്ച്എസിനെ നന്നാക്കാൻ ഇനിയും കൂടുതൽ പണം നൽകാൻ ആകില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. 

“ഒന്നുകിൽ നന്നാകൂ.. അല്ലെങ്കിൽ മരിക്കൂ..” എൻ എച്ച് എസ്സിന്റെ നിലവിലെ അവസ്ഥയെ അപലപിച്ച് കിയെർ സ്റ്റാർമെർ പറഞ്ഞു.

പരിഷ്കരണമില്ലാതെ ഇനിയും  എൻഎച്ച്എസിനു അധിക ധനസഹായം നൽകാൻ സർക്കാരിനാകില്ല. ലേബർ നേതാവ് നയം വ്യക്തമാക്കി.  

അതേസമയം എൻഎച്ച്എസിന്റെ പരിഷ്കരണത്തിനും ആരോഗ്യ സേവനത്തിലെ മാറ്റത്തിനായി  പുതിയ 10 വർഷത്തെ പദ്ധതി നടപ്പിലാക്കുമെന്നും  സർ കെയർ സ്റ്റാർമർ പറയുന്നു.

 

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് “ഗുരുതരാവസ്ഥ”യിലാണെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനങ്ങൾ. അതോടെ ലേബർ സർക്കാരും എൻഎച്ച്എസിനെ കൈവിടുകയാണോയെന്ന തോന്നൽ സ്റ്റാഫുകൾക്കിടയിൽ ശക്തമായി. സ്റ്റാഫുകൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് കുടുതൽപ്പേർ എൻഎച്ച്എസ് വിട്ടുപോകാൻ കാരണമാകുമെന്ന്‌ യൂണിയനുകളും മുന്നറിയിപ്പ് നൽകുന്നു.

 

അടുത്ത മാർച്ച്മാസം സ്പ്രിങ് സീസണിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന എൻഎച്ച്എസിനായുള്ള പുതിയ സർക്കാർ പദ്ധതി, രൂപീകരിച്ചതിന് ശേഷമുള്ള "എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പുനർരൂപീകരണം" ആയിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നിരുന്നാലും, സാമൂഹിക പരിചരണം പരിഷ്കരിക്കുന്നതിനും പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിനുമുള്ള പദ്ധതികൾ റദ്ദാക്കിയതിനുശേഷം സർക്കാർ വാചകമടി നിർത്തി കൂടുതൽ പ്രവർത്തനത്തിലേക്ക് മാറേണ്ടതുണ്ടെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ്സ് വിമർശിച്ചു.

എൻഎച്ച്എസിന്റെ പരിഷ്കരണത്തിനായി സർ കെയർ മൂന്ന് പ്രധാന ഘട്ടങ്ങളും ചികിത്സാ മേഖലകളും രൂപീകരിച്ചു. ഒന്നാമതായി ഒരു ഡിജിറ്റൽ എൻഎച്ച്എസിലേക്കുള്ള മാറ്റം, ആശുപത്രികളിൽ നിന്ന് കമ്മ്യൂണിറ്റികളിലേക്ക് കൂടുതൽ പരിചരണം മാറ്റുക, രോഗത്തെ തടയുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഈ ഘട്ടങ്ങൾ.

പ്രധാനമന്ത്രിയുടെ സമപ്രായക്കാരനും സ്വതന്ത്ര എൻഎച്ച്എസ് സർജനുമായ ലോർഡ് ഡാർസിയുടെ ഒമ്പത് ആഴ്ചത്തെ പഠനത്തിന്റെയും അവലോകനത്തിൻ്റെയും ഫലമാണ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ട്.  തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, ആരോഗ്യസേവനത്തിലെ വീഴ്ചകൾ അന്വേഷിച്ച് റിപ്പോർട്ടുചെയ്യാൻ  ലേബർ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ, റിപ്പോർട്ടിലും പ്രശ്‌ന പരിഹാരങ്ങൾ ചുണ്ടിക്കാണിക്കുന്നതിലേക്ക് അദ്ദേഹത്തിൻ്റെ ദൗത്യം സർക്കാർ നീട്ടിയില്ല.

എൻഎച്ച്എസിന് കൂടുതൽ പണം നൽകിയതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു.

"ഞങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം വരുത്താൻ കഴിയില്ല. ഇത് കൂടുതൽ പണം കൊണ്ട് മാത്രം പരിഹരിക്കപ്പെടാൻ പോകുന്നില്ല, പക്ഷേ ഇത് ചികിത്സാരീതികളുടെ പരിഷ്കരണത്തിലൂടെ പരിഹരിക്കപ്പെടും."

ജിപിമാരായ ഫാമിലി ഡോക്ടർമാരെ  തിരികെ കൊണ്ടുവരുന്നതിനും ആവശ്യമുള്ളവർക്ക് ഡിജിറ്റൽ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്യുന്നതിനുമൊപ്പം കൂടുതൽ ടെസ്റ്റുകളും സ്കാനുകളും ഹെൽത്ത് കെയറും ഹൈ സ്ട്രീറ്റുകളിലും നഗര കേന്ദ്രങ്ങളിലും ഉള്ള സെന്ററുകളിലൂടെ നൽകപ്പെടും എന്നാണ് ഇതിനർത്ഥം. സ്റ്റർമാർ വിശദീകരിച്ചു.

കഴിഞ്ഞ ലേബർ ഗവൺമെൻ്റിൽ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ലോർഡ് ഡാർസിയിൽ നിന്നുള്ള റിപ്പോർട്ട്, എൻഎച്ച്എസ് ഇപ്പോഴും പകർച്ചവ്യാധിയുടെ ആഘാതങ്ങളുമായി മല്ലിടുകയാണെന്നും ക്യാൻസർ, ആക്‌സിഡൻ്റ് & എമർജൻസി (എ&ഇ), ആശുപത്രി ചികിത്സ എന്നിവയ്ക്കുള്ള പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് ഏറെ അകലെയാണെന്നും വ്യക്തമാക്കുന്നു.

അതിനിടെ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ദീർഘകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണവും അതിനൊപ്പം  യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും വരുംവർഷങ്ങളിൽ NHS-നെ കീഴടക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, എൻഎച്ച്എസിന് സാമ്പത്തിക സഹായം നൽകില്ലെന്ന പോലുള്ള പ്രഖ്യാപനം ജനങ്ങളോടും രോഗികളോടുമുള്ള വെല്ലുവിളിയാണെന്ന് പേഷ്യൻ്റ്സ് അസോസിയേഷൻ്റെ പ്രതിനിധി  റേച്ചൽ പവർ വിമർശിച്ചു. സർക്കാരിന്റെ പദ്ധതികൾ എത്രയുംവേഗം നടപ്പിലാക്കണം. അതേസമയം സാധാരണക്കാരുടെ ആശ്രയമായ എൻഎച്ച്എസിനെ ഇല്ലാതാക്കാൻ അനുവദിക്കില്ല. പേഷ്യന്റ്‌സിന്റെ ശബ്ദമായി റേച്ചൽ പവറും നയം വ്യക്തമാക്കുമ്പോൾ, വരുംവർഷങ്ങൾ സർക്കാരും രോഗികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റേതു കൂടിയായി മാറുമെന്നും ആശങ്ക ഉയരുന്നു.

More Latest News

ഇത് അവസാന ശ്രമം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള മൂന്നാം ഘട്ട തിരച്ചില്‍ തുടങ്ങി, അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്

ബെംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള അവസാന ശ്രമം ഇന്ന്. ഇന്ന് മൂന്നാംഘട്ട തെരച്ചില്‍ ഔദ്യോഗികമായി തുടങ്ങി. കാര്‍വാറില്‍ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജര്‍ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു.ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയാല്‍ അര്‍ജുന്‍ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുനന്റെ കുടുംബവും പ്രതികരിച്ചു. വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും. വൈകിട്ട് 5.30ഓടെയാണ് ഷിരൂരില്‍ ഗംഗാവലി പുഴയില്‍ ലോറി കാണാതായെന്ന് സംശയിക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ എത്തിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജര്‍ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങി. കൊങ്കണ്‍ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്നു അപകട സ്ഥലത്തിന് 200 മീറ്റര്‍ അകലെ നങ്കൂരമിട്ടു. അര്‍ജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാര്‍വാര്‍ എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയത്. തുടര്‍ന്ന് ദൗത്യം തുടങ്ങുന്നതിനു മുന്‍പുള്ള പൂജ നടന്നു. ഇത് അവസാന ശ്രമം ആയിരിക്കുമെന്ന് സ്ഥലം എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. രാവിലെ 11 മണിക്ക് ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരാന്‍ ആയിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജര്‍ സ്ഥലത്തെത്താന്‍ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ ആയില്ല. ലോറിയില്‍ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റേത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. രാവിലെ എട്ട് മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയില്‍ ലോറിയുടെ സ്ഥാനം കണ്ടെത്താന്‍ ആകും എന്ന് പ്രതീക്ഷിക്കുന്നതായി കുടുംബവും പ്രതികരിച്ചു.

യൂട്യൂബില്‍ പരസ്യം കാണാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി, വീഡിയോ പോസ് ചെയ്താല്‍ ഇനി പരസ്യം

യൂട്യൂബില്‍ വീഡിയോ കാണുന്നവരാണെങ്കിലും അതില്‍ ഏറെ അരോചകമായി പലര്‍ക്കും തോന്നുന്ന കാര്യം വീഡിയോയിലെ പരസ്യങ്ങളാണ്. അതുകൊണ്ട് തന്നെ പരസ്യം കാണാതിരിക്കാന്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാവുകയാണ് യൂട്യൂബിന്റെ പുതിയ നീക്കം. ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യുക എന്നാണ് ഗൂഗിളിന്റെ തീരുമാനം. തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം കണ്ടത്താനുള്ള യൂട്യൂബിന്റെ പുതിയ തന്ത്രമാണിത്. പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പുതിയ രീതി അവതരിപ്പിക്കുകയാണ് കമ്പനി അധികൃതര്‍. യൂട്യൂബ് പ്രീമിയം വരിക്കാരല്ലാത്ത സൗജന്യ ഉപഭോക്താക്കള്‍ വീഡിയോ കാണുന്നതിനിടെ നിര്‍ത്തിവെക്കുമ്പോള്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയാണ് പുതിയ രീതി. ഇതിനു കമ്പനി നല്‍കിയ പേര് 'പോസ് ആഡ്' എന്നാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ്. പുതുക്കിയ തീരുമാനത്തില്‍ യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ നല്ല താല്‍പര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം. 2023 ല്‍ ചുരുക്കം ചിലര്‍ക്കിടയില്‍ ഇത് പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തതോടെയാണ് യൂട്യൂബില്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്.

ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!!

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചതോടെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പായിരുന്നു ഉണ്ടായത്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് സ്റ്റോറിന് മുന്നില്‍ ജനസാഗരം ആയിരുന്നു എന്നാണ്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്. ദില്ലിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. 2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം പ്രീ-ഓര്‍ഡര്‍ കുറഞ്ഞിരുന്നു.

വനവത്കരണ പരിപാടിയോടനുബന്ധിച്ച് മരം നട്ടുപിടിപ്പിച്ച് ബഹ്‌റിന്‍: 8300ലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, ലക്ഷ്യം 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുക

ബഹ്‌റിന്‍: മരങ്ങള്‍ നട്ടുപിടിപ്പിച്ച് പുതിയൊരു ലക്ഷ്യവുമായി ബഹ്‌റിന്‍. ബഹറിനില്‍ 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനവത്കരണ പരിപാടിയോടനുബന്ധിച്ച് ഹമദ് ടൗണില്‍ 8300ലധികം മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ദേശീയ വനവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് മരം നട്ടത്. മൂന്നാം ഘട്ടത്തില്‍ 2500 വൃക്ഷത്തൈകള്‍ കൂടി ശൈഖ് ഹമദ് അവന്യൂവില്‍ നടും. മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആന്‍ഡ് അഗ്രികള്‍ചര്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫ സ്ഥലം സന്ദര്‍ശിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലുടനീളം ഹരിതഭംഗി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ലാമിയ അല്‍ ഫദാലയും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ ശൈഖ് ഹമദ് അവന്യൂവില്‍ 8300 മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. റോഡിന്റെ 18 കിലോമീറ്റര്‍ നീളത്തില്‍ 10,800 മരങ്ങള്‍ എന്നതാണ് ലക്ഷ്യം. ദേശീയ വനവത്കരണ പരിപാടി ലക്ഷ്യത്തിലെത്താന്‍ മറ്റു മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് വനവത്കരണ പരിപാടികളും സംരംഭങ്ങളും മന്ത്രാലയം തുടരും. 2060ഓടെ കാര്‍ബണ്‍ എമിഷന്‍ പൂജ്യത്തിലെത്തുക എന്നാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നത്.

'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ, മക്കളുടെ ഫോണ്‍ അഡിക്ഷന്‍ മാറ്റണോ? ഇതാ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ

കൊച്ചു കുട്ടികള്‍ പോലും ടെക്‌നോളജിക്കലി മുന്നില്‍ നില്‍ക്കുന്ന കാലമാണിത്. ഒരു ചെറിയ മൊബൈല്‍ ഫോണിലോ ടാബിലോ അവര്‍ക്ക് അറിയാത്ത ഒന്നും തന്നെ ഉണ്ടാകില്ല. ചിലപ്പോള്‍ മാതാപിതാക്കളെ പഠിപ്പിക്കുന്നതും അവര്‍ തന്നെയാകാം. എന്നാല്‍ പലപ്പോഴും ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഈ സ്‌ക്രീന്‍ ടൈമിങ് കുട്ടികളുടെ ആരോഗ്യത്തെ ഏറെ ബാധിക്കും എന്നാണ്. എന്താണ് ഇതിനൊരു പോംവഴി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ. ചൈനയില്‍ നിന്നുള്ള ഒരു പിതാവ് തന്റെ മകളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ മറികടക്കാന്‍ അല്‍പം ക്രിയേറ്റീവായിട്ടാണ് ചിന്തിച്ചത്. ഫോണില്‍ നിന്നുള്ള മകളുടെ ശ്രദ്ധ തിരിക്കുന്നതിനായി തന്റെ വീടിനെ അദ്ദേഹം ഒരു കളിപ്പാട്ട കോട്ടയാക്കി മാറ്റി. കുഞ്ഞു കുഞ്ഞു കളിപ്പാട്ടങ്ങള്‍ മുതല്‍ ആരെയും ആകര്‍ഷിക്കുന്ന ഭീമന്‍ ഡ്രാഗണ്‍ വരെയുണ്ട് മകള്‍ക്കായി ഇദ്ദേഹം ഒരുക്കിയ ഈ കളിപ്പാട്ട കോട്ടയില്‍. സെപതംബര്‍ 11 ന് ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഹെനാന്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം പങ്കിട്ട ഒരു വീഡിയോയില്‍ ആരെയും അമ്പരപ്പിക്കുന്ന കളിപ്പാട്ട കോട്ടയുടെ വിശേഷങ്ങളാണ് ഉള്ളത്. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നിന്നുള്ള ഷാങ് എന്ന 35 കാരനായ പിതാവാണ് മകള്‍ക്കായി തന്റെ വീടിനെ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയത്. തന്റെ മകളെ മൊബൈല്‍ ഫോണില്‍ നിന്നും ടാബുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനാണ് താന്‍ ഇത്തരമൊരു മാര്‍ഗം കണ്ടെത്തിയത് എന്നാണ് ഷാങ് പറയുന്നത്. മൊബൈല്‍ ഫോണുകളില്‍ നിന്നും മറ്റും കുട്ടികളുടെ ശ്രദ്ധ തിരിക്കണമെങ്കില്‍ അവര്‍ക്ക് വിനോദത്തില്‍ ഏര്‍പ്പെടാന്‍ മറ്റൊരു ബദല്‍ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മാത്രമല്ല തന്റെ  മകളെപ്പോലെ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ വിനോദമാര്‍ഗം കളിപ്പാട്ടങ്ങള്‍ ആണെന്നും അതിനാലാണ് അവള്‍ക്കായി ഇത്തരത്തില്‍ ഒരു സംവിധാനം വീട്ടില്‍ ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. 300 കളിപ്പാട്ടങ്ങളാണ് മകളുടെ ഇഷ്ടാനുസരണം ഷാങ്ങ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ വീടിന്റെ  മേല്‍ക്കൂരയില്‍ ഒരു ട്രെയിന്‍ ട്രാക്ക് ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഇയര്‍ ഓഫ് ദി ഡ്രാഗണ്‍ കാര്‍ട്ടൂണില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് 4 മീറ്റര്‍ നീളമുള്ള കിച്ചണ്‍ റേഞ്ച് ഹുഡ് പൈപ്പ് ഉപയോഗിച്ച്  അദ്ദേഹം പിങ്ക് ഡ്രാഗണിനെയും രൂപകല്‍പ്പന ചെയ്തു.

Other News in this category

  • ഇവനെ സൂക്ഷിക്കൂ.. ഇവൻ വാർത്താ മോഷ്ടാക്കളുടെ രാജാവ്! ബ്രിട്ടീഷ് പത്രം വാർത്തകൾ കോപ്പിയടിച്ച് വീഡിയൊ ന്യൂസാക്കി വ്യാജ യുട്യൂബ് ചാനലിന്റെ വിളയാട്ടം! വാർത്തകൾ മോഷ്ടിക്കുന്നത് എല്ലാദിവസവും പതിവാക്കി, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു! ഭീമമായ പിഴയും തടവും
  • ഡിപെൻഡന്റ് വിസയിലുള്ള ജീവിതപങ്കാളികൾ മരണപ്പെടുന്ന വിദേശ കുടിയേറ്റക്കാർക്ക് യുകെ സെറ്റിൽമെൻ്റിനുള്ള അപേക്ഷാ ഫീസ് ഒഴിവാക്കുന്നു, മൂവായിരത്തോളം പൗണ്ട് ഒഴിവാകും! ഒക്ടോബർ 9 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ; നിരവധി മലയാളികൾക്ക് പ്രയോജനകരം
  • അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു, ആഭ്യന്തര വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് കൂട്ടണമെന്ന് യൂണിവേഴ്‌സിറ്റികൾ; സ്വകാര്യ സ്‌കൂൾ ഫീസിൽ സർക്കാരിന്റെ 20% വാറ്റും ചാരിറ്റി നിർത്തലും വരുന്നു! പല വിദ്യാർത്ഥികളും പാതിവഴിക്ക് പഠനം നിർത്തേണ്ടി വന്നേക്കും
  • വരുമോ വീണ്ടും കോവിഡിന്റെ ദുരിതകാലം.? പുതിയ വകഭേദം എക്സ്.ഇ.സി യുകെ അടക്കം യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിക്കുന്നു! എൻ.എച്ച്.എസിൽ സൗജന്യ ബൂസ്റ്റർ ഷോട്ട് വിതരണം, രോഗ ലക്ഷണങ്ങളും ആർക്കൊക്കെ സൗജന്യ വാക്‌സിൻ ലഭിക്കുമെന്നറിയാം
  • കണ്ണുകളേ കരയാതിരിക്കുക… മരണത്തിലും ഇണപിരിയാതെ സോണിയയും അനിലും… ഇനി റെഡ്‌ഡിച്ച് ബറോയിലെ സെമിത്തേരിയിൽ അന്തിയുറക്കം, അന്ത്യാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിന് യുകെ മലയാളികൾ! അനാഥരായ കുട്ടികളെ യുകെയിൽ തന്നെ സംരക്ഷിക്കുമെന്ന് സംഘടന
  • മലയാളി നഴ്‌സായി 2011ൽ ഓസ്ട്രേലിയയിലെത്തി.. ആദ്യത്തെ മലയാളി മന്ത്രിയായി ജിൻസൺ ആന്റോ, പാലാക്കാരൻ കരസ്ഥമാക്കിയത് അപൂർവ്വ നേട്ടം, ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന്റെ രക്തത്തിലും നിറയുന്നത് രാഷ്ട്രീയം, ആഗോള മലയാളികൾക്ക് അഭിമാനിക്കാം
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്വാന്‍സിയയിലെ മലയാളി യുവാവ് മരണമടഞ്ഞു; വിടപറഞ്ഞത് കാലടി സ്വദേശികളുടെ മകനും ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയുമായ 24 കാരൻ ജോയൽ ജോർജ്ജ്, യുകെയിൽ യുവാക്കളുടെ കാറപകടങ്ങൾ തുടർക്കഥ
  • ഇംഗ്ലണ്ടിലും വെയിൽസിലും ജയിലുകൾ തിങ്ങിനിറഞ്ഞു..! ഇന്ന് 1750 കുറ്റവാളികളെ നേരത്തേ സ്വതന്ത്രരാക്കുന്നു! മലയാളികൾ അടക്കമുള്ള അനധികൃത കുടിയേറ്റക്കാരും ചെറിയ നിയമലംഘകരും ശിക്ഷ പകുതിയാകും മുമ്പെ പുറത്തിറങ്ങും; അനധികൃതരെ നാട്ടിലേക്ക് അയക്കുമെന്നും ഹോം ഓഫീസ്
  • ഭാര്യയും മക്കളും കൊച്ചി എയർപോർട്ടിൽ, മാഞ്ചസ്റ്റർ ഫ്ലാറ്റിലെ സ്റ്റെയർകേസിൽ നിന്നും മലയാളി കുടുംബനാഥൻ വീണുമരിച്ചു! ഡെർബിയിലെ മകന്റെ വീട്ടിലെത്തി നടക്കാനിറങ്ങിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു! യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ട് ആകസ്‌മിക വിയോഗങ്ങൾ
  • നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് വിദേശ നഴ്‌സിന് ഭർത്താവിന്റെ വീഡിയോ കോൾ! തിരുവല്ല സ്വദേശിനി നഴ്‌സിന്റെ പരാതിയിൽ ഭർത്താവ് ജിൻസനെതിരെ പോലീസ് കേസെടുത്തു; വേർപിരിഞ്ഞ് കഴിയുന്ന യുകെയിലെ കെയറർ നഴ്‌സുമാരുടെ ദാമ്പത്യവും ദുരിതത്തിൽ!
  • Most Read

    British Pathram Recommends