ഉപയോക്താക്കള്‍ക്ക് തികച്ചും സൗജന്യമായി സേവനം നല്കുന്ന ട്രൂക്കോളറില്‍ പുതിയ ഫീച്ചര്‍ എത്തുന്നു. കാത്തു കാത്തിരുന്ന് ആന്‍ഡ്രോയിഡിന് സമാനമായ പ്രധാന ഫീച്ചറായ 'ലൈവ് കോളര്‍ ഐഡി' ആണ് അവതരിപ്പിക്കുന്നത്.
ലൈവ് കോളര്‍ ഐഡി എന്നാല്‍ സേവ് ചെയ്യാത്ത നമ്പരുകളില്‍ നിന്നു വരുന്ന കോളുകള്‍ തത്സമയം അറിയാന്‍ സാധിക്കുന്ന ഫീച്ചറാണ്. ഇതുവരെ ഐഫോണുകളില്‍ ഫീച്ചര്‍ ലഭ്യമായിരുന്നില്ല. ട്രൂകോളര്‍ ആപ്ലിക്കേഷന്‍ തുറന്ന ശേഷം നമ്പര്‍ സെര്‍ച്ച് ചെയ്താല്‍ മാത്രമായിരുന്നു നമ്പര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നത്. ആന്‍ഡ്രോയിഡില്‍ ലഭ്യമായിരുന്ന സേവനം ആപ്പിളിലും അനുവദിക്കണമെന്ന് വളരെക്കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഐഒഎസ് 18-ല്‍ സേവനം ലഭ്യമാകുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ എപിഐ കോള്‍ സ്ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദിക്കുന്നു. ഇത് ട്രൂകോളര്‍ പോലുള്ള ഡവലപ്പര്‍മാരെ അവരുടെ സെര്‍വറുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും ഇന്‍കമിങ് കോളുകള്‍ക്ക് ലൈവ് കോളര്‍ ഐഡി പ്രദര്‍ശിപ്പിക്കാനും അവസരം നല്കുന്നു.
'കഴിഞ്ഞ രണ്ടു വര്‍ഷമായി ട്രൂകോളര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത്തവണ ട്രു കോളറിന്റെ പ്രവര്‍ത്തനം നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെയായിരിക്കും,' എന്ന് ട്രൂകോളര്‍ സിഇഒ അലന് മമേദി അടുത്തിടെ എക്സിലൂടെ അറിയിച്ചിരുന്നു.