സ്വന്തമായി ഗിന്നസ് ലോക റെക്കോര്‍ഡ് വരെ നേടിയ ഒരു കാറുണ്ട്. 'ദി അമേരിക്കന്‍ ഡ്രീം' എന്ന സൂപ്പര്‍ ലിമോ കാര്‍ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ കാറാണ്. വലുപ്പം കൊണ്ടും പ്രൗഢി കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ആരെയും അമ്പരപ്പിക്കുന്ന കാറാണിത്.
പ്രമുഖ കാര്‍ കസ്റ്റമൈസര്‍ ജെയ് ഓര്‍ബെര്‍ഗ് 1986ല്‍ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കിലാണ് ഈ ഭീമന് വാഹനം ആദ്യമായി നിര്‍മ്മിക്കുന്നത്. 26 ചക്രങ്ങളാണ് 60 അടി നീളമുള്ള ഈ കാറിനുള്ളത്. ഇതിന്റെ മുന്നിലും പിന്നിലും കറുത്തകനായി രണ്ട് വി8 എഞ്ചിനുകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ?
എന്നാല്‍ നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ ഈ വാഹനം പുനര്‍ രൂപകല്പന ചെയ്തു.. ഇതോടെ കാറിന് ഇപ്പോള്‍ 30.54 മീറ്റര്‍ (100 അടിയും 1.5 ഇഞ്ചും) നീളമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാര്‍ യഥാര്‍ത്ഥത്തില്‍ രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച ശേഷം കൂട്ടി യോജിപ്പിക്കുകയായിരുന്നു.
ഞെട്ടിക്കുന്ന സൗകര്യങ്ങളാണ് ഈ കാറിലുള്ളത്. അതും ഒരു വീടിനോട് താരതമ്യപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍! ഒരു വലിയ വാട്ടര്‍ബെഡ്, ഡൈവിംഗ് ബോര്‍ഡുള്ള നീന്തല്‍ക്കുളം, ഹെലിപാഡ്, ജാക്കൂസി, ബാത്ത് ടബ്, മിനി ഗോള്‍ഫ് കോഴ്സ് സൗകര്യം, നിരവധി ടിവികള്‍, റഫ്രിജറേറ്റര്‍, ടെലിഫോണ്‍ എന്നിങ്ങനെ ഒരു വീട്ടിലോ ഫ്ലാറ്റിലോ പോലും കിട്ടാത്ത അത്രയും സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റീല്‍ ബ്രാക്കറ്റുകളുടെ സഹായത്തോടെയാണ് ഹെലിപാഡ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. നാലായിരം പൗണ്ട് വരെ ഭാരം വഹിക്കാന്‍ ഇതിന് കഴിയുമെന്നാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയവര് ഉള്‍പ്പെടെ അവകാശപ്പെടുന്നത്. ഇത്രയൊക്കെ ആണെങ്കിലും സാധാരണ ഹൈവേകള്‍ വഴി ഈ വാഹനവുമായി പോവുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ നീളത്തിന്റെ കാര്യത്തില്‍ ഇതിനെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയുകയുമില്ല.