ബിഗ്ബോസ് ഷോയില്‍ നിരവധി ഹേറ്റേഴ്സ് ഉണ്ടായിട്ടും വലിയൊരു പ്രേക്ഷകരുടെ പിന്തുണ ലഭിച്ചിട്ടുള്ള താരം ആണ് ജാസ്മിന് ജാഫര്‍. ഷോയില്‍ വന്നശേഷം ജീവിതം നശിച്ചു പോയെന്ന് പലരും പറഞ്ഞെങ്കിലും ജാസ്മിന് തന്റെ കരിയര്‍ ഉയര്‍ത്തിയത് ഷോയ്ക്ക് ശേഷം ആയിരുന്നു.
ബിഗ് ബോസിനുശേഷം താരത്തിന്റെ യുട്യൂബ് ചാനല്‍ കൂടുതല്‍ വളര്‍ന്നു. പതിനഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനല്‍ ആണ് ഇപ്പോള്‍ ജാസ്മിന്റേത്. പുതിയ വീഡിയോയില്‍ വെറുപ്പിനെ മറികടന്ന് തന്റെ യുട്യൂബ് ഫാമിലി വലുതായതിന്റെ സന്തോഷം ജാസ്മിന് പങ്കിട്ടു. ഒപ്പം കൊല്ലത്ത് നിന്ന് കുടുംബത്തെ വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയതിന്റെ കാരണവും ജാസ്മിന് വെളിപ്പെടുത്തി. കൊച്ചിയില്‍ ഒരു പുതിയ ഫ്ലാറ്റെടുത്ത് ഒറ്റയ്ക്കാണ് ജാസ്മിന്റെ താമസം.
ഒറ്റയ്ക്ക് താമസിക്കാന്‍ തനിക്ക് ധൈര്യം കിട്ടിയത് ബിഗ്ബോസ് ഷോ ആണെന്നും ആണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വര്‍ക്കിന് വേണ്ടിയാണ് കൊച്ചിയിലേക്ക് താമസം മാറ്റിയത്. കൊച്ചിയില്‍ നിന്നാലെ വര്‍ക്കുകള്‍ കിട്ടുകയുള്ളു. വീട്ടില്‍ നിന്നാല്‍ വര്‍ക്ക് വരുമ്പോള്‍ യാത്ര ചെയ്ത് വരിക എന്നത് ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് നിന്നൊന്നും ഒട്ടും ശീലമില്ലാത്തയാളാണ്. ഹോം സിക്ക്നസുമുണ്ട്.
അതില്‍ നിന്നെല്ലാം മാറാന്‍ സഹായിച്ചത് ബിഗ് ബോസാണ്. കൊച്ചിയിലെ ജീവിതം അടിപൊളിയാണെന്ന് പറയില്ല. കാരണം എല്ലാം ഒറ്റയ്ക്ക് ചെയ്യണം. ഫിലിമിന്റേത് എന്തെങ്കിലും റെഡിയാകുമ്ബോള് പറയാമെന്നും പറഞ്ഞാണ് ജാസ്മിന് വീഡിയോ അവസാനിപ്പിച്ചത്. നിരവധി ആരാധകരാണ് ജാസ്മിനെ അഭിനന്ദിച്ച് എത്തിയത്. ബ്യൂട്ടി, ഫാഷന്‍ വ്ലോഗറാണ് ജാസ്മിന്.