സ്വാഭാവികമായും ഏതൊരു വീട്ടിലെയും പതിവാണ് വീട്ടിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇടുക എന്നത്. എന്നാല്‍ ലിസ്റ്റ് ഇടുമ്പോള്‍ വാങ്ങേണ്ട പച്ചക്കറിയുടെ രൂപവും നിറവും വരെ പ്രത്യേകമായി എഴുതിയ ഒരു ഭാര്യയുടെ സിറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മോഹന്‍ പാര്ജിയന് എന്ന റിട്ടയര്‍ഡ് ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ ഒരു ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ കൊടുത്ത പച്ചക്കറി ലിസ്റ്റില്‍ ഓരോ പച്ചക്കറിയുടെയും ആകൃതി വരെ എങ്ങനെയായിരിക്കണമെന്ന് പരാമര്‍ശിക്കുന്നുണ്ട്.
ലിസ്റ്റില്‍ പറയുന്നത് ഇങ്ങനെ: മഞ്ഞയും ചുവപ്പും കലര്‍ന്ന തക്കാളികള്‍ വേണം തിരഞ്ഞെടുക്കാന്‍ എന്നാല്‍ കയ്യിലെടുത്ത് നോക്കുമ്പോള്‍ അതിന് ഞെങ്ങുന്ന പ്രകൃതമോ ദ്വാരങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കുറിപ്പിലുണ്ട്. അതുപോലെ തന്നെ സവാള ഉരുണ്ടതും ചെറുതുമായിരിക്കണമെന്ന് വ്യക്തമായി എടുത്തുപറയുന്നു. കൂടാതെ അതിന്റെ ചിത്രവും കുറിപ്പില്‍ പേരിന് നേരെ വരച്ചിട്ടുണ്ട്.
ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ പച്ച നിറമുണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്. കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിപേരാണ് ഭാര്യയെ അഭിനന്ദിച്ച് രംഗത്തുവന്നത്. ഭാര്യമാരായാല്‍ ഇങ്ങനെ കാര്യശേഷി വേണമെന്നാണ് പലരുടെയും അഭിപ്രായം.
ഇത് വളരെ പ്രയോജനകരമാണ് പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇത്തരം കുറിപ്പ് തീര്‍ച്ചയായും ഉപകാരപ്പെടും. എന്തായാലും നിങ്ങളിത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് വളരെ നന്നായി എങ്കിലും ഈ കുറിപ്പ് ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം പേടി സ്വപ്നം തന്നെയാണ്. ഒരാള്‍ കുറിച്ചു.