18
MAR 2021
THURSDAY
1 GBP =108.95 INR
1 USD =84.39 INR
1 EUR =90.40 INR
breaking news : 2,600 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ഒരു യുവതി, 350,000-ലധികം കുഞ്ഞുങ്ങളുടെ വിശപ്പടക്കിയ സന്തോഷത്തില്‍ ഈ അമ്മ >>> 115 അടി ഉയരവും 40 അടി വീതിയും 92 അടി നീളവും ഉള്ള കോഴി, ഫിലിപൈന്‍സില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയൊരു കോഴി ഉണ്ട്, കൗതുകം നിറഞ്ഞൊരു സംഭവം >>> കുടുംബ ബന്ധങ്ങളെ കുറിച്ച് പറഞ്ഞ് വാചാലനായി ബോളിവുഡ് താരം വരുണ്‍ ധവാന്‍, പരിപാടിയില്‍ കരച്ചിടക്കാന്‍ പാട്‌പെട്ട് നടി സാമന്ത, ചിത്രങ്ങള്‍ വൈറല്‍ >>> മകളാണ് പിറന്നത്, ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ ചിത്രവുമായി മാളവിക കൃഷ്ണദാസ്, ലേബര്‍റൂമിലേക്ക് പോകുന്നത് വരെ ഉള്ള ഗര്‍ഭകാലത്തെ വീഡിയോ പങ്കുവെച്ച് താരം >>> കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ 'ആനന്ദ് ശ്രീബാല'? നവംബര്‍ 15നു ചുരുളഴിയുന്നു, ആകാംക്ഷ ഉണര്‍ത്തി ചിത്രം >>>
Home >> EDITOR'S CHOICE
ടൈറ്റാനിക്ക് കപ്പല്‍ ദുരന്തമുണ്ടായ സമയത്ത് ജലത്തിന്റെ തണുപ്പ് എങ്ങനെയായിരുന്നു? അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയത്തില്‍ ഇനി അതും അറിയാന്‍ സാധിക്കും

സ്വന്തം ലേഖകൻ

Story Dated: 2024-09-17

ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറിയതായിരുന്നു ടൈറ്റാനിക്ക് ദുരന്തം. അമേരിക്കയിലെ ടെന്നസിയില്‍ ഉള്ള ടൈറ്റാനിക്ക് മ്യൂസിയത്തില്‍ ഇന്നും ടൈറ്റാനിക്ക് കപ്പലിന്റെ പല ഓര്‍മ്മകളും ഉണ്ട്.

ഇപ്പോഴിതാ കപ്പല്‍ മുങ്ങിയ സമയത്ത് ഉണ്ടായ ജലത്തിന്റെ തണുപ്പ് എത്രത്തോളമായിരുന്നു എന്ന് അനുഭവിച്ചറിയാം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതേ തണുപ്പാണ് മ്യൂസിയത്തില്‍ ഉള്ളത്.

ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ജലത്തിന്റെ തണുപ്പിനെ കുറിച്ച് ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനും കപ്പല്‍ മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന് അനുഭവിക്കാനും അവസരമൊരുക്കുന്ന ഒരു മ്യൂസിയമുണ്ട്. അമേരിക്കയിലെ ടെന്നസിയില്‍ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് മ്യൂസിയത്തില്‍ ആണ് ഈ അപൂര്‍വ്വാനുഭവം ഒരുക്കിയിരിക്കുന്നത്.

RMS ടൈറ്റാനിക്കിനോട് സാമ്യമുള്ളതാണ് മ്യൂസിയത്തിന്റെ രൂപകല്പന തന്നെ. 400 -ലധികം യഥാര്‍ത്ഥ ടൈറ്റാനിക് സ്മരണികകളുടെ ശേഖരമുണ്ട് ടൈറ്റാനിക് മ്യൂസിയത്തില്‍. കൂടാതെ കാഴ്ചക്കാര്‍ക്ക് ടൈറ്റാനിക്കിന്റെ യഥാര്‍ത്ഥ അനുഭവം പ്രധാനം ചെയ്യുന്നതിനായി നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 22,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം ഒരു പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ്. ടൈറ്റാനിക് ദുരന്തം നടന്ന ആ രാത്രിയില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിന്റെ അതേ ഊഷ്മാവില്‍ ആണ് ഈ വെള്ളം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് ഈ വെള്ളത്തില്‍ സ്പര്‍ശിച്ചാല്‍ അന്നേദിവസം ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഉണ്ടായ അതേ അനുഭവം സ്വയം അനുഭവിച്ചറിയാം. 1912 ഏപ്രില്‍ 15 -ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിന്റെ താപനിലയായ -2° സെല്‍ഷ്യസിലാണ് ഈ ജലവും മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

More Latest News

2,600 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ഒരു യുവതി, 350,000-ലധികം കുഞ്ഞുങ്ങളുടെ വിശപ്പടക്കിയ സന്തോഷത്തില്‍ ഈ അമ്മ

പല വിഭാഗത്തിലും ഗിന്നസ് നേട്ടം സ്വന്തമാക്കിയവരുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയവര്‍ വളരെ അപൂര്‍വ്വമായിരിക്കും. ഇതാ അത്തരത്തില്‍ ഒരു യുവതിയെ കുറിച്ചാണ് പറയുന്നത്.   ടെക്‌സാസില്‍ നിന്നുള്ള അലിസ്സ ഒഗ്ലെട്രീ നന്മ നിറഞ്ഞ ഒരു അമ്മയാണ്. കാരണം ഇവര്‍ നല്‍കിയ മുലപ്പാല്‍ 350,000-ലധികം കുഞ്ഞുങ്ങളുടെ വിശപ്പടക്കിയിട്ടുണ്ട്. ഇതുവരെ ഇവര്‍ ദാനം ചെയ്തത് 2,645.58 ലിറ്റര്‍ മുലപ്പാലാണ്.   ഇതിലൂടെ ഏറ്റവും അധികം മുലപ്പാല്‍ ദാനം ചെയ്യുന്ന വനിതയായി ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് അലിസ്സ ഒഗ്ലെട്രീ. ഇതേ വിഭാഗത്തില്‍ മുമ്പ് നേടിയ സ്വന്തം റെക്കോര്‍ഡാണ് 36 കാരിയായ അലിസ്സ മറികടന്നത്. നോര്‍ത്ത് ടെക്‌സാസിലെ മദേഴ്‌സ് മില്‍ക്ക് ബാങ്ക് പറയുന്നതനുസരിച്ച്, ഒരു ലിറ്റര്‍ മുലപ്പാല്‍കൊണ്ട് മാസം തികയാതെ ജനിച്ച 11 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാകും. തനിക്ക് ഒരു വലിയ ഹൃദയമുണ്ട്, ആളുകളെ സഹായിക്കാന്‍ വേണ്ടത്ര പണം തന്റെ പക്കല്‍ ഇല്ലെന്നും എന്നാല്‍ മുലപ്പാല്‍ ദാനം ചെയ്തതിലൂടെ തനിക്ക് നിരവധി കുഞ്ഞുങ്ങളെ സഹായിക്കാനായെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ അലിസ്സ വ്യക്തമാക്കി. 2010ല്‍ മകന്‍ കൈലിന്റെ ജനനത്തോടെയാണ് അലിസ്സ മുലപ്പാല്‍ ദാനം ചെയ്ത് തുടങ്ങിയത്. കുട്ടിക്ക് ഇപ്പോള്‍ 14 വയസുണ്ട്. അലിസ്സയ്ക്ക് കൂടിയ അളവില്‍ മുലപ്പാല്‍ ഉണ്ടായിരുന്നതിനാല്‍ ഒരു നഴ്സാണ് അത് ദാനം ചെയ്യുന്നതിനെക്കുറിച്ച് അലിസ്സയോട് നിര്‍ദേശിച്ചത്. കൈലിന് ശേഷം, രണ്ട് കുട്ടികള്‍ക്കുകൂടി അലിസ്സ ജന്മം നല്‍കി. കേജ് (12), കോറി (7) എന്നിവരാണ് കൈലിന്റെ സഹോദരങ്ങള്‍. ഇവരുടെ ജനനത്തെത്തുടര്‍ന്നും പാല്‍ ദാനം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു അലിസ്സ.

115 അടി ഉയരവും 40 അടി വീതിയും 92 അടി നീളവും ഉള്ള കോഴി, ഫിലിപൈന്‍സില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയൊരു കോഴി ഉണ്ട്, കൗതുകം നിറഞ്ഞൊരു സംഭവം

ഒരു ഭീമന്‍ കോഴി. 115 അടി ഉയരവും 40 അടി വീതിയും 92 അടി നീളവും ഉള്ള ഒരു അടിപൊളി കോഴി. രൂപത്തില്‍ ഒരുപാട് കൗതുകം തോന്നുന്ന ഈ കോഴി ഫിലിപൈന്‍സില്‍ ആണ്. കൗതുകവും അത്ഭുതവും ഏറെയുള്ള കോഴി നിഗ്രോസ് ഓക്‌സിഡെന്റലില്‍ സ്ഥിതി ചെയ്യുന്ന ഹൈ ലാന്‍ഡ് റിസോര്‍ട്ടിലാണ് ഉള്ളത്. ഗിന്നസില്‍ ഇടംപിടിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു കോഴിയാണിത്. ലോകത്തെ ഏറ്റവും വലിയ ചിക്കന്‍ ഷെയ്പ്ഡ്(രൂപത്തിലുള്ള) ഹോട്ടല്‍ എന്ന നിലയിലാണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. കെട്ടിടത്തില്‍ എല്ലാ സൗകര്യത്തോടും കൂടിയുള്ള 15 മുറികളാണുള്ളത്. ഭൂമി ഉടമസ്ഥന്റെ ഭാര്യയായ റിക്കോര്‍ഡോ കാനോ ഗ്വാപോ ടാനിന്റെ ആശയമാണ് ഈ വൈവിധ്യമേറിയ കോഴി റിസോര്‍ട്ടിന് പിന്നില്‍. ആറുമാസമെടുത്താണ് ഇതിന്റെ പ്ലാന്‍ പൂര്‍ത്തിയാക്കിയത്. 2023 ജൂണ്‍ 10 ന് നിര്‍മാണമാരംഭിച്ച കോഴി ഭീമന്റെ നിര്‍മാണം പൂര്‍ത്തിയായത് 2024 സെപ്റ്റംബര്‍ എട്ടിനുമാണ്. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ഫിലിപ്പൈന്‍സിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി ഹൈലാന്‍ഡ് റിസോര്‍ട്ട്. മുറികള്‍ മാത്രമല്ല, ഇവിടെയുള്ളത്. സ്വിമ്മിംഗ് പൂള്‍, റെറ്റോറന്റ്, കഫേ, സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു ചില സര്‍പ്രപൈസുകളും ഇവിടെയുണ്ട്.

കുടുംബ ബന്ധങ്ങളെ കുറിച്ച് പറഞ്ഞ് വാചാലനായി ബോളിവുഡ് താരം വരുണ്‍ ധവാന്‍, പരിപാടിയില്‍ കരച്ചിടക്കാന്‍ പാട്‌പെട്ട് നടി സാമന്ത, ചിത്രങ്ങള്‍ വൈറല്‍

ഏറെ പ്രിയപ്പെട്ട നടിയാണ് സാമന്ത. സിറ്റാഡെല്‍ ഹണി ബണ്ണി എന്ന വെബ്‌സീരിസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരിപാടിക്കിടയില്‍ സാമന്ത കരഞ്ഞ സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.   പുതിയ വെബ് സീരിസ് പ്രമോഷന് വേണ്ടിയാണ് നടി സാമന്ത റൂത്ത് പ്രഭുവും ബോളിവുഡ് താരം വരുണ്‍ ധവാനും ഒപ്പം എത്തിയത്. എന്നാല്‍ ഇതിനിടയില്‍ ആണ് നടി കരച്ചിലിന്റെ വക്കോളമെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വരുണ്‍ ധവാന്റെ പരാമര്‍ശമാണ് താരത്തെ വികാരാധീനയാക്കിയത്. ഞാനും നടാഷയും ഞങ്ങളുടെ കുടുംബം തുടങ്ങാന്‍ ആഗ്രഹിച്ചത് പ്രധാന കാലഘട്ടമായിരുന്നു. എനിക്കായി ഒരു കുടുംബം എന്ന് ഞാന്‍ കൊതിച്ചിരുന്നു. ബണ്ണി എന്ന കഥാപാത്രവുമായി ഇഴുകിചേരാനായതിന് പിന്നിലും കുടുംബമെന്ന കാരണമാണ്. -വരുണ്‍ ധവാന്‍ പറഞ്ഞു. ഇതു കേട്ടതിന് പിന്നാലെയാണ് സാമന്ത വേദിയില്‍ വികാരാധീനയായത്. താരം കരച്ചിലടക്കാന്‍ പാടുപെടുന്നവെന്ന കാര്യം ആരാധകരാണ് ചൂണ്ടിക്കാട്ടിയത്. പരാമര്‍ശം കേട്ടതിന് പിന്നാലെയുള്ള നടിയുടെ വികാര വിക്ഷോഭങ്ങള്‍ ദൃശ്യങ്ങളില്‍ കണ്ടു. ഹൃദയഭേദകമെന്നാണ് അവര്‍ അതിന് വിശേഷിപ്പിച്ചത്. നടിയുടെ കുഞ്ഞിനായും ഒരു കുടുംബത്തിനായും ആഗ്രഹിച്ചിരിക്കെയാണ് വിവാഹമോചനം നടന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.

മകളാണ് പിറന്നത്, ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ ചിത്രവുമായി മാളവിക കൃഷ്ണദാസ്, ലേബര്‍റൂമിലേക്ക് പോകുന്നത് വരെ ഉള്ള ഗര്‍ഭകാലത്തെ വീഡിയോ പങ്കുവെച്ച് താരം

കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് മാളവിക കൃഷ്ണദാസ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ ജെന്‍ഡര്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇട്ട പോസ്റ്റിന് ഞങ്ങളുടെ കുഞ്ഞുമാലാഖ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ പ്രവചിച്ചപോലെ പെണ്‍കുഞ്ഞ് തന്നെ ആയെന്നാണ് ആരാധകരുടെ കമെന്റുകള്‍. അതിനൊപ്പം തന്നെ ലേബര്‍റൂമിലേക്ക് പോകുന്നത് മുതലുള്ള ചെക്കപ്പിന്റെ ഓരോ ഘട്ടങ്ങളും താങ്ങും തണലുമായി തേജസ്‌ജ്യോതി ഒപ്പം നില്‍ക്കുന്നതിന്റെ വീഡിയോയും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുഖം കാണുമ്‌ബോള്‍ സഹിച്ച എല്ലാ വേദനകളും മാറുന്നു എന്നും എല്ലാ വേദനകളിലും കൈത്താങ്ങായി തന്റെ ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നുവെന്നും വീഡിയോക്കൊപ്പം മാളവിക പങ്കുവെച്ചു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആളാണ് മാളവിക. നായികാ നായകന്‍ എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളായി തേജസ്‌ജ്യോതിയും മാളവിക കൃഷ്ണദാസും മാറിയിരുന്നു. ഇരുവരുടെയും ജീവിതത്തിലെ ഓരോ സന്തോഷ മുഹൂര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മാളവികക്കും തേജസിനും കുഞ്ഞിനും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് നേരുകയാണ് ആരാധകര്‍.

കേരള പോലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ 'ആനന്ദ് ശ്രീബാല'? നവംബര്‍ 15നു ചുരുളഴിയുന്നു, ആകാംക്ഷ ഉണര്‍ത്തി ചിത്രം

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെതാണെന്ന് തിരിച്ചറിയാന്‍ പൊലീസിനതികം സമയം വേണ്ടിവന്നില്ല. പക്ഷെ മെറിന്‍ എങ്ങനെയാണ് മരിച്ചത്? കാരണം എന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുക പ്രയാസകരമായിരുന്നു. ചുരുളഴിയാത്ത രഹസ്യം തേടിയുള്ള പൊലീസിന്റെ യാത്രയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ച. മെറിന്‍ കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലര്‍ വൈറലായതോടെ മെറിന്‍ന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആത്മഹത്യയാണോ? കൊലപാതകമാണോ? കൊലപാതകമാണെങ്കില്‍ കൊലയാളി ആരാണ്? എന്തിന് കൊന്നു? തുടങ്ങി ഒരായിരം ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടയില്‍ ആനന്ദ് ശ്രീബാല ആരാണെന്ന് ചോദിക്കുന്നവരുമുണ്ട്. മെറിന്‍ എന്ന കഥാപാത്രമായ് മാളവിക മനോജ് വേഷമിടുന്ന ചിത്രത്തില്‍ ആനന്ദ് ശ്രീബാലയായ് എത്തുന്നത് അര്‍ജ്ജുന്‍ അശോകനാണ്. വിഷ്ണു വിനയ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം നവംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഭിലാഷ് പിള്ളയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ച വിഷയമാണ് ചിത്രത്തിന്റെ പ്രമേയം എന്നതിനാല്‍ 'ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്' എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാ വേഷങ്ങള്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

Other News in this category

  • 2,600 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ഒരു യുവതി, 350,000-ലധികം കുഞ്ഞുങ്ങളുടെ വിശപ്പടക്കിയ സന്തോഷത്തില്‍ ഈ അമ്മ
  • പൈനാപ്പിള്‍ മുറിച്ചത് വെറും 17.85 സെക്കന്‍ഡില്‍, തൊലി കളഞ്ഞ് പൊനാപ്പിള്‍ കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി യുവാവ്, ഇതെന്ചാ സംഭവം എന്ന് സോഷ്യല്‍ മീഡിയ
  • കേക്കിന് പഴക്കം 77 വര്‍ഷം, പക്ഷെ ഒരു കഷ്ണം കേക്കിന്റെ വില ലക്ഷങ്ങള്‍!!! എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രാജകീയ വിവാഹത്തിലെ കേക്കിന്റെ വില അറിയോ?
  • ഒരു രൂപ നോട്ട് ഉണ്ടോ കൈയ്യില്‍? എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കും!!! ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരു രൂപയുടെ ഇന്ത്യന്‍ കറന്‍സിക്ക് വന്‍ ഡിമാന്‍ഡ്
  • 'ഇത് ലേയ്‌സ് പാക്കറ്റിലെ വായുവല്ല, നൂറ് ശതമാനവും ശുദ്ധമായ വായു', 400 മില്ലി ലിറ്റര്‍ ശുദ്ധവായുവിന്റ വെില 926 രൂപ!!! ഇത് ഏത് കാലഘട്ടത്തില്‍ ആണ് ജീവിക്കുന്നതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
  • പകയുടെ കാര്യത്തില്‍ പാമ്പ് അല്ല കാക്കയാണ് പ്രധാനി, കാക്ക പതിനേഴ് വര്‍ഷം വരെ പക ഓര്‍ത്ത് വെച്ച് പ്രതികാരം ചെയ്യുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍
  • ഏറ്റവും വലിപ്പമേറിയ ദിനോസര്‍ അസ്ഥികൂടം വള്‍കെയ്ന്‍ ലേലത്തിന്, ലേലത്തുക ഞെട്ടിക്കും, ലേലത്തില്‍ ലഭിക്കുന്നയാള്‍ക്ക് മറ്റൊരു അവകാശവും ലഭിക്കും
  • 'തൊലി ഉരിഞ്ഞെടുത്ത പോലെ കാണപ്പെടുന്ന ശരീരം, സ്വന്തം വിസര്‍ജ്യം കഴിക്കും, വെള്ളം കുടിക്കില്ല, മലര്‍ന്നുകിടന്നുള്ള ഉറക്കം', വളരെ വ്യത്യസ്തമായ നേക്കഡ്‌മോള്‍ റാറ്റ് എന്ന ജീവി
  • സ്വന്തം കൈകൊണ്ട് നിര്‍മിച്ച മത്തങ്ങയുടെ രൂപത്തിലും ആകൃതിയിലുമുള്ള ബോട്ട്, ബോട്ട് തുഴഞ്ഞ് തുഴഞ്ഞ് കയറിയതോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍!! വ്യത്യസ്തമായ നേട്ടം
  • കൃത്യ സമയത്ത് ജോലി തീര്‍ത്ത കരാറുകാരന് കോടികള്‍ വിലമതിക്കുന്ന വാച്ച് സമ്മാനം, ഒരു കോടി രൂപയുടെ റോളക്‌സ് വാച്ചാണ് കരാറുകാരന് സമ്മാനമായി ലഭിച്ചത്!!!
  • Most Read

    British Pathram Recommends