മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ്ബോസ് ഷോയിലൂടെ പ്രണയത്തിലായ ഇരുവരും ഷോയ്ക്ക് ശേഷം പറഞ്ഞത് പോലെ തന്നെ വിവാഹിതരായി. പിന്നീടങ്ങോട്ട് പ്രേക്ഷകര്‍ സ്വീകരിച്ച ദമ്പതികളായി മാറുകയായിരുന്നു ഇരുവരും.
പേളിയും ശ്രീനിഷും ചേര്‍ന്ന് ഒരു പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഫ്ലാറ്റിന്റെ വിശേഷങ്ങളുമായി എത്തിയപ്പോള്‍ പേളി ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ശ്രീനി ശ്രദ്ധിക്കുകയും വലിയൊരു അപകടം ഒഴിവാകുകയും ചെയ്തത് ആണ് വൈറലാകുന്നത്.
വീഡിയോ വൈറലായതോടെ മുപ്പത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വ്ലോഗിലെ ഒരു ഭാഗം ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഫ്ലാറ്റുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങള്‍ നല്‍കികൊണ്ട് മകള്‍ നിറ്റാരയുമായി പേളി ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കവെ ലിഫ്റ്റിന്റെ ഡോര്‍ അതിവേഗത്തില്‍ അടയാന്‍ തുടങ്ങി. ഉടന്‍ തന്നെ ശ്രീനി പാഞ്ഞെത്തി ഡോര്‍ കൈകള്‍ വെച്ച് തടഞ്ഞു.
അവസരോചിതമായി ശ്രീനി പെരുമാറിയില്ലായിരുന്നുവെങ്കില് നിറ്റാരയുടെ തലയില്‍ ലിഫ്റ്റിന്റെ ഡോര്‍ ഇടിക്കുമായിരുന്നു. വീഡിയോ വൈറലായതോടെ ശ്രീനിഷിനാണ് പ്രേക്ഷകരുടെ പ്രശംസ മുഴുവന്‍. ശ്രീനി എല്ലാം കണ്ടറിഞ്ഞ് ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായിയെന്നാണ് ഏറെയും കമന്റുകള്‍. പേളി ഭാഗ്യവതിയാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച് പറയാന്‍ ഈ വീഡിയോ തന്നെ ധാരാളമാണെന്നും കമന്റുകളുണ്ട്.