ഗാന്ധി ജയന്തി ദിനത്തില്‍ ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന് പ്രവര്‍ത്തകര്‍ ബോള്ട്ടന് കൗണ്‍സിലുമായി ചേര്‍ന്നു ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഒഐസിസി യുകെ നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, വൈസ് പ്രസിഡന്റും നോര്‍ത്ത് വെസ്റ്റ് മാഞ്ചസ്റ്റര്‍ റീജിയന് പ്രസിഡന്റുമായ സോണി ചാക്കൊ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ശ്രമദാനത്തിന്റെ ഭാഗമായി മാലിന്യം നിറഞ്ഞ തെരുവുകള്‍ പ്രവര്‍ത്തകര്‍ വൃത്തിയാക്കും. ഗാന്ധി ജയന്തി ദിവസം സേവന വാരമായി നാട്ടില്‍ കൊണ്ടാടുക സാധാരണമെങ്കിലും യുകെയില്‍ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ വിരളവും പുതുമയുമാണ്.
സമൂഹ നന്മയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി ചെല്ലുവാന്‍ ഒഐസിസി (യുകെ)യുടെ എല്ലാ റീജിയന് / യൂണിറ്റ് കമ്മിറ്റികളും മുന്നിട്ടിറങ്ങുന്നതിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ഒഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അഭ്യര്‍ത്ഥിച്ചു.