വാട്സ്ആപ്പ് സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാന്‍ ഈ ഫീച്ചറിലൂടെ കഴിയും. ആരെയാണോ ടാഗ് ചെയ്യുന്നത് അവര്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും.
നിലവില്‍ വാട്സ്ആപ്പില്‍ ഇങ്ങനെയൊരു ഓപ്ഷന് ഇല്ല. സ്വന്തം നിലക്ക് വീഡിയോയോ ചിത്രങ്ങളോ വോയിസോ മറ്റോ ഒക്കെ സ്റ്റാറ്റസ് ആയി വെക്കാം എന്ന് മാത്രം. എന്നാല്‍ ടാഗ് ഫീച്ചര്‍ വരുന്നതോടെ പ്രിയപ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ സ്റ്റാറ്റസ് വായിക്കാന്‍ പറ്റും. ആരെയാണോ ടാഗ് ചെയ്യുന്നത്, അയാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറി ഇത്തരത്തില്‍ മെന്‍ഷനും ഷെയറും ചെയ്യാം. അതുപോലെയാണ് വാട്സ്ആപ്പിലും കൊണ്ടുവരുന്നത്.
അതേസമയം ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകളാണെങ്കില്‍ യഥാര്‍ഥ ക്രിയേറ്ററുടെ ഐഡന്റിറ്റി പ്രൈവറ്റ് ആയിരിക്കും. മറ്റുള്ളവര്‍ക്ക് ഇയാളെ( ക്രിയേറ്ററെ) ബന്ധപ്പെടനാവില്ലെന്ന് ചുരുക്കം. ഇന്‍സ്റ്റഗ്രമില്‍ ഇങ്ങനെയൊരു ഫീച്ചര്‍ ഇല്ല. അവിടെ ആരുടെ സ്റ്റാറ്റസ് ആണോ ഷെയര്‍ ചെയ്യുന്നത്, അത് മറ്റുള്ളവര്‍ക്ക് അറിയാനും അയാളെ ബന്ധപ്പെടാനും സാധിക്കും.
പരീക്ഷണത്തിന്റെ ഭാഗമായി ഈ ഫീച്ചര്‍ പുറത്തിറക്കിയിട്ടുണ്ട്. വൈകാതെ എല്ലാവരിലേക്കും എത്തും. അതേസമയം മെറ്റാ എഐയ്ക്കായി, വിവിധ വോയ്സ് ഓപ്ഷനുകളും വാട്സ്ആപ്പ് നടപ്പിലാക്കാനൊരുങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്