18
MAR 2021
THURSDAY
1 GBP =111.21 INR
1 USD =83.48 INR
1 EUR =93.29 INR
breaking news : ഇത് അവസാന ശ്രമം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള മൂന്നാം ഘട്ട തിരച്ചില്‍ തുടങ്ങി, അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത് >>> യൂട്യൂബില്‍ പരസ്യം കാണാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി, വീഡിയോ പോസ് ചെയ്താല്‍ ഇനി പരസ്യം >>> ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!! >>> വനവത്കരണ പരിപാടിയോടനുബന്ധിച്ച് മരം നട്ടുപിടിപ്പിച്ച് ബഹ്‌റിന്‍: 8300ലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, ലക്ഷ്യം 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുക >>> 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ, മക്കളുടെ ഫോണ്‍ അഡിക്ഷന്‍ മാറ്റണോ? ഇതാ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ >>>
Home >> NEWS
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു, ആഭ്യന്തര വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് കൂട്ടണമെന്ന് യൂണിവേഴ്‌സിറ്റികൾ; സ്വകാര്യ സ്‌കൂൾ ഫീസിൽ സർക്കാരിന്റെ 20% വാറ്റും ചാരിറ്റി നിർത്തലും വരുന്നു! പല വിദ്യാർത്ഥികളും പാതിവഴിക്ക് പഠനം നിർത്തേണ്ടി വന്നേക്കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-09-18

 

വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോൾ യുകെ വിദ്യാഭ്യാസ വകുപ്പും സർക്കാരും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ഏർപ്പെടുത്തിയ കർശന സ്റ്റഡി വിസ നിയന്ത്രണങ്ങൾ, യുകെയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ  കുറച്ചു.

 

എന്നാൽ അതോടെ വരുമാനവും കുത്തനെ കുറഞ്ഞ യുകെയിലെ പ്രമുഖ യുണിവേഴ്സിറ്റികളെല്ലാം കടുത്ത സാമ്പത്തി പ്രതിസന്ധിയിലുമായി. ഇത് മറികടക്കാൻ ആഭ്യന്തര വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിവേഴ്സിറ്റികൾ.

 

ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളിൽ വർദ്ധിച്ചുവരുന്ന വരുമാനക്കുറവ് തടയാൻ ഉയർന്ന ട്യൂഷൻ ഫീസും സർക്കാർ നേരിട്ടുള്ള ധനസഹായവും ആവശ്യമാണെന്ന് 141 യുകെ സർവകലാശാലകളുടെ സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.

 

പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഫീസ് വർദ്ധനയും കൂടുതൽ സർക്കാർ നിക്ഷേപവും ലഭിച്ചെങ്കിൽ മാത്രമേ ഈ മേഖലയെ നിലവിലെ സാഹചര്യത്തിൽ തകർച്ചയിൽ നിന്നും കരകയറ്റാനാകൂ.

 

സർക്കാരിൻറെ കർശന വിസ നിയന്ത്രണങ്ങൾ മൂലം വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞപ്പോൾ, ആഭ്യന്തര അഥവാ ഹോം വിദ്യാർത്ഥികളുടെ എണ്ണം  ഈ മാസത്തെ എൻറോളിൽ റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുകയും ചെയ്‌ത  സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റികളുടെ ആവശ്യം ഉയരുന്നത്. 

 

ഹോം വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് 2017 മുതൽ ഇംഗ്ലണ്ടിൽ £9,250 ആയിനിയന്ത്രിച്ചിരുന്നു. ഇപ്പോഴത്തെ ഫീസ് വർദ്ധിപ്പിക്കാനുള്ള യുകെ സർവ്വകലാശാലകളുടെ ശുപാർശ പ്രധാനമായും ഇംഗ്ലണ്ടിനെ കേന്ദ്രീകരിച്ചാണ്. 

അതേസമയം  വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഫീസ് വ്യത്യസ്തമാണ് .

 

“കുട്ടികൾ തിങ്ങിനിറഞ്ഞ വലിയ ക്ലാസ്സുകൾ, അധ്യാപകരുടെ കുറഞ്ഞസമയ ലെക്ച്ചറുകൾ, പഠിപ്പിക്കാൻ നല്ല കെട്ടിടങ്ങൾ കുറവ്, പ്രായോഗിക വിഷയങ്ങൾക്കുള്ള ഉപകരണങ്ങൾ കുറവ് എന്നിവ മറികടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സർക്കാർ ഈ മേഖലയിൽ  കൂടുതൽ പണം നിക്ഷേപിക്കേണ്ടതുണ്ട്", റസ്സൽ ഗ്രൂപ്പ് ഓഫ് യൂണിവേഴ്സിറ്റികളുടെ ചെയർമാനായ ന്യൂകാസിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ക്രിസ്റ്റഫർ ഡേ ചൂണ്ടിക്കാട്ടി.

 

"വിദ്യാർത്ഥിയും ഒപ്പം  നികുതിദായകരും കുറച്ചുകൂടി അടച്ചില്ലെങ്കിൽ, സമീപഭാവിയിൽ ഈ മേഖല ചുരുങ്ങുകയോ ഗുണനിലവാരം കുറയുകയോ ചെയ്യും എന്നതാണ് കഠിനമായ യാഥാർത്ഥ്യം," അദ്ദേഹം വ്യക്തമാക്കി.

 

എന്നാൽ നിലവിലെ സാഹചര്യത്തിൽ ട്യൂഷൻ ഫീസ് വർദ്ധനവ് വന്നാൽ അത് പഠന സാഹചര്യത്തെ സാരമായി ബാധിക്കുമെന്ന് ആഭ്യന്തര യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കപ്പെടുന്നു. പലർക്കും പഠനം തന്നെ ഉപേക്ഷിക്കേണ്ടതായി വരും. പ്രത്യേകിച്ച് സ്വന്തമായി ജോലിചെയ്‌ത്‌ അതിലെ വരുമാനമുപയോഗിച്ച് തുടർപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ.

 

അതിനിടെ യുകെയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ഫീസിൽ 20%  വാറ്റ് അടക്കം പുതിയ മാറ്റങ്ങൾ  ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനവും വിവാദമായി മാറുന്നു.

 

അടുത്തവർഷം ജനുവരി മുതൽ, 20% വാറ്റ് അടയ്ക്കുന്നതിൽ നിന്ന് സ്‌കൂളുകളെ  ഒഴിവാക്കില്ല. അതുപോലെ മറ്റൊരു തിരിച്ചടിയായി ചാരിറ്റികളായി പ്രവർത്തിക്കുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്വതന്ത്ര സ്കൂളുകൾക്ക് നിലവിൽ നൽകിവരുന്ന  80% ബിസിനസ്സ് നിരക്കുകിഴിവും  നീക്കംചെയ്യും.

 

സർക്കാരിന്റെ ഇത്തരം നീക്കം സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ എത്രവലിയ ആഘാതം സൃഷ്ടിക്കുമെന്ന് പ്രവചിക്കാൻപോലും കഴിയില്ലെന്ന് ഈരംഗത്തെ വിദഗ്ദ്ധർ  അഭിപ്രായപ്പെടുന്നു.

 

ഫീസും ചാരിറ്റിയും ഒഴിവാകുമ്പോൾ, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കാൻ പോകുന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും. 

അല്ലാത്തപക്ഷം സ്വകാര്യ സ്‌കൂളുകളിൽ  പോകുമായിരുന്നവർക്ക് സീറ്റ് നൽകാൻ സ്‌റ്റേറ്റ് സ്‌കൂളുകൾ തയ്യാറാകുമോ എന്നും രക്ഷിതാക്കൾ ചോദിക്കുന്നു.

 

രാജ്യത്ത് സ്വകാര്യ സ്‌കൂൾ വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും ഉയർന്ന കേന്ദ്രങ്ങളിലൊന്നാണ് സ്കോട്ട്ലാൻഡിലെ എഡിൻബറോ. അതുകൊണ്ടുതന്നെ ഈ സർക്കാർ തീരുമാനത്തെക്കുറിച്ച് എഡിൻബറോയിലേതിനേക്കാൾ രൂക്ഷമായ ചർച്ച വേറെയെവിടെയും നടക്കുന്നില്ല. 

 

പ്രമുഖ സ്വകാര്യ സ്‌കൂളായ  ഹെരിയോട്ടിൽ സീനിയർ കുട്ടികളുടെ സ്കൂൾ ഫീസ് നിലവിൽ പ്രതിവർഷം £17,426 ആണ്.  ഇവിടെ രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന മാതാപിതാക്കളുടെ ഉള്ളിൽ പുതിയ സർക്കാർ തീരുമാനം കനലുകോരിയിടുന്നു.

 

സർക്കാരിന്റെ പുതിയ വാറ്റ് - ചാരിറ്റി നയം സ്വതന്ത്ര സ്കൂളുകളുടെ അന്ത്യം കുറിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസും (ഐഎഫ്എസ്) മുന്നറിയിപ്പ് നൽകുന്നു. VAT വർദ്ധന സ്വകാര്യ സ്കൂളുകളിലെ ഹാജർനില 3% മുതൽ 7% വരെ കുറയാൻ ഇടയാക്കുമെന്ന് IFS പ്രവചിക്കുന്നു.

 

 

More Latest News

ഇത് അവസാന ശ്രമം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള മൂന്നാം ഘട്ട തിരച്ചില്‍ തുടങ്ങി, അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്

ബെംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള അവസാന ശ്രമം ഇന്ന്. ഇന്ന് മൂന്നാംഘട്ട തെരച്ചില്‍ ഔദ്യോഗികമായി തുടങ്ങി. കാര്‍വാറില്‍ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജര്‍ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു.ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയാല്‍ അര്‍ജുന്‍ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുനന്റെ കുടുംബവും പ്രതികരിച്ചു. വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും. വൈകിട്ട് 5.30ഓടെയാണ് ഷിരൂരില്‍ ഗംഗാവലി പുഴയില്‍ ലോറി കാണാതായെന്ന് സംശയിക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ എത്തിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജര്‍ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങി. കൊങ്കണ്‍ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്നു അപകട സ്ഥലത്തിന് 200 മീറ്റര്‍ അകലെ നങ്കൂരമിട്ടു. അര്‍ജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാര്‍വാര്‍ എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയത്. തുടര്‍ന്ന് ദൗത്യം തുടങ്ങുന്നതിനു മുന്‍പുള്ള പൂജ നടന്നു. ഇത് അവസാന ശ്രമം ആയിരിക്കുമെന്ന് സ്ഥലം എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. രാവിലെ 11 മണിക്ക് ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരാന്‍ ആയിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജര്‍ സ്ഥലത്തെത്താന്‍ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ ആയില്ല. ലോറിയില്‍ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റേത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. രാവിലെ എട്ട് മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയില്‍ ലോറിയുടെ സ്ഥാനം കണ്ടെത്താന്‍ ആകും എന്ന് പ്രതീക്ഷിക്കുന്നതായി കുടുംബവും പ്രതികരിച്ചു.

യൂട്യൂബില്‍ പരസ്യം കാണാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി, വീഡിയോ പോസ് ചെയ്താല്‍ ഇനി പരസ്യം

യൂട്യൂബില്‍ വീഡിയോ കാണുന്നവരാണെങ്കിലും അതില്‍ ഏറെ അരോചകമായി പലര്‍ക്കും തോന്നുന്ന കാര്യം വീഡിയോയിലെ പരസ്യങ്ങളാണ്. അതുകൊണ്ട് തന്നെ പരസ്യം കാണാതിരിക്കാന്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാവുകയാണ് യൂട്യൂബിന്റെ പുതിയ നീക്കം. ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യുക എന്നാണ് ഗൂഗിളിന്റെ തീരുമാനം. തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം കണ്ടത്താനുള്ള യൂട്യൂബിന്റെ പുതിയ തന്ത്രമാണിത്. പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പുതിയ രീതി അവതരിപ്പിക്കുകയാണ് കമ്പനി അധികൃതര്‍. യൂട്യൂബ് പ്രീമിയം വരിക്കാരല്ലാത്ത സൗജന്യ ഉപഭോക്താക്കള്‍ വീഡിയോ കാണുന്നതിനിടെ നിര്‍ത്തിവെക്കുമ്പോള്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയാണ് പുതിയ രീതി. ഇതിനു കമ്പനി നല്‍കിയ പേര് 'പോസ് ആഡ്' എന്നാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ്. പുതുക്കിയ തീരുമാനത്തില്‍ യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ നല്ല താല്‍പര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം. 2023 ല്‍ ചുരുക്കം ചിലര്‍ക്കിടയില്‍ ഇത് പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തതോടെയാണ് യൂട്യൂബില്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്.

ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!!

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചതോടെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പായിരുന്നു ഉണ്ടായത്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് സ്റ്റോറിന് മുന്നില്‍ ജനസാഗരം ആയിരുന്നു എന്നാണ്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്. ദില്ലിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. 2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം പ്രീ-ഓര്‍ഡര്‍ കുറഞ്ഞിരുന്നു.

വനവത്കരണ പരിപാടിയോടനുബന്ധിച്ച് മരം നട്ടുപിടിപ്പിച്ച് ബഹ്‌റിന്‍: 8300ലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, ലക്ഷ്യം 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുക

ബഹ്‌റിന്‍: മരങ്ങള്‍ നട്ടുപിടിപ്പിച്ച് പുതിയൊരു ലക്ഷ്യവുമായി ബഹ്‌റിന്‍. ബഹറിനില്‍ 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനവത്കരണ പരിപാടിയോടനുബന്ധിച്ച് ഹമദ് ടൗണില്‍ 8300ലധികം മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ദേശീയ വനവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് മരം നട്ടത്. മൂന്നാം ഘട്ടത്തില്‍ 2500 വൃക്ഷത്തൈകള്‍ കൂടി ശൈഖ് ഹമദ് അവന്യൂവില്‍ നടും. മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആന്‍ഡ് അഗ്രികള്‍ചര്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫ സ്ഥലം സന്ദര്‍ശിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലുടനീളം ഹരിതഭംഗി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ലാമിയ അല്‍ ഫദാലയും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ ശൈഖ് ഹമദ് അവന്യൂവില്‍ 8300 മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. റോഡിന്റെ 18 കിലോമീറ്റര്‍ നീളത്തില്‍ 10,800 മരങ്ങള്‍ എന്നതാണ് ലക്ഷ്യം. ദേശീയ വനവത്കരണ പരിപാടി ലക്ഷ്യത്തിലെത്താന്‍ മറ്റു മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് വനവത്കരണ പരിപാടികളും സംരംഭങ്ങളും മന്ത്രാലയം തുടരും. 2060ഓടെ കാര്‍ബണ്‍ എമിഷന്‍ പൂജ്യത്തിലെത്തുക എന്നാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നത്.

'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ, മക്കളുടെ ഫോണ്‍ അഡിക്ഷന്‍ മാറ്റണോ? ഇതാ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ

കൊച്ചു കുട്ടികള്‍ പോലും ടെക്‌നോളജിക്കലി മുന്നില്‍ നില്‍ക്കുന്ന കാലമാണിത്. ഒരു ചെറിയ മൊബൈല്‍ ഫോണിലോ ടാബിലോ അവര്‍ക്ക് അറിയാത്ത ഒന്നും തന്നെ ഉണ്ടാകില്ല. ചിലപ്പോള്‍ മാതാപിതാക്കളെ പഠിപ്പിക്കുന്നതും അവര്‍ തന്നെയാകാം. എന്നാല്‍ പലപ്പോഴും ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഈ സ്‌ക്രീന്‍ ടൈമിങ് കുട്ടികളുടെ ആരോഗ്യത്തെ ഏറെ ബാധിക്കും എന്നാണ്. എന്താണ് ഇതിനൊരു പോംവഴി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ. ചൈനയില്‍ നിന്നുള്ള ഒരു പിതാവ് തന്റെ മകളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ മറികടക്കാന്‍ അല്‍പം ക്രിയേറ്റീവായിട്ടാണ് ചിന്തിച്ചത്. ഫോണില്‍ നിന്നുള്ള മകളുടെ ശ്രദ്ധ തിരിക്കുന്നതിനായി തന്റെ വീടിനെ അദ്ദേഹം ഒരു കളിപ്പാട്ട കോട്ടയാക്കി മാറ്റി. കുഞ്ഞു കുഞ്ഞു കളിപ്പാട്ടങ്ങള്‍ മുതല്‍ ആരെയും ആകര്‍ഷിക്കുന്ന ഭീമന്‍ ഡ്രാഗണ്‍ വരെയുണ്ട് മകള്‍ക്കായി ഇദ്ദേഹം ഒരുക്കിയ ഈ കളിപ്പാട്ട കോട്ടയില്‍. സെപതംബര്‍ 11 ന് ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഹെനാന്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം പങ്കിട്ട ഒരു വീഡിയോയില്‍ ആരെയും അമ്പരപ്പിക്കുന്ന കളിപ്പാട്ട കോട്ടയുടെ വിശേഷങ്ങളാണ് ഉള്ളത്. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നിന്നുള്ള ഷാങ് എന്ന 35 കാരനായ പിതാവാണ് മകള്‍ക്കായി തന്റെ വീടിനെ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയത്. തന്റെ മകളെ മൊബൈല്‍ ഫോണില്‍ നിന്നും ടാബുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനാണ് താന്‍ ഇത്തരമൊരു മാര്‍ഗം കണ്ടെത്തിയത് എന്നാണ് ഷാങ് പറയുന്നത്. മൊബൈല്‍ ഫോണുകളില്‍ നിന്നും മറ്റും കുട്ടികളുടെ ശ്രദ്ധ തിരിക്കണമെങ്കില്‍ അവര്‍ക്ക് വിനോദത്തില്‍ ഏര്‍പ്പെടാന്‍ മറ്റൊരു ബദല്‍ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മാത്രമല്ല തന്റെ  മകളെപ്പോലെ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ വിനോദമാര്‍ഗം കളിപ്പാട്ടങ്ങള്‍ ആണെന്നും അതിനാലാണ് അവള്‍ക്കായി ഇത്തരത്തില്‍ ഒരു സംവിധാനം വീട്ടില്‍ ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. 300 കളിപ്പാട്ടങ്ങളാണ് മകളുടെ ഇഷ്ടാനുസരണം ഷാങ്ങ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ വീടിന്റെ  മേല്‍ക്കൂരയില്‍ ഒരു ട്രെയിന്‍ ട്രാക്ക് ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഇയര്‍ ഓഫ് ദി ഡ്രാഗണ്‍ കാര്‍ട്ടൂണില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് 4 മീറ്റര്‍ നീളമുള്ള കിച്ചണ്‍ റേഞ്ച് ഹുഡ് പൈപ്പ് ഉപയോഗിച്ച്  അദ്ദേഹം പിങ്ക് ഡ്രാഗണിനെയും രൂപകല്‍പ്പന ചെയ്തു.

Other News in this category

  • ഇവനെ സൂക്ഷിക്കൂ.. ഇവൻ വാർത്താ മോഷ്ടാക്കളുടെ രാജാവ്! ബ്രിട്ടീഷ് പത്രം വാർത്തകൾ കോപ്പിയടിച്ച് വീഡിയൊ ന്യൂസാക്കി വ്യാജ യുട്യൂബ് ചാനലിന്റെ വിളയാട്ടം! വാർത്തകൾ മോഷ്ടിക്കുന്നത് എല്ലാദിവസവും പതിവാക്കി, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു! ഭീമമായ പിഴയും തടവും
  • ഡിപെൻഡന്റ് വിസയിലുള്ള ജീവിതപങ്കാളികൾ മരണപ്പെടുന്ന വിദേശ കുടിയേറ്റക്കാർക്ക് യുകെ സെറ്റിൽമെൻ്റിനുള്ള അപേക്ഷാ ഫീസ് ഒഴിവാക്കുന്നു, മൂവായിരത്തോളം പൗണ്ട് ഒഴിവാകും! ഒക്ടോബർ 9 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ; നിരവധി മലയാളികൾക്ക് പ്രയോജനകരം
  • വരുമോ വീണ്ടും കോവിഡിന്റെ ദുരിതകാലം.? പുതിയ വകഭേദം എക്സ്.ഇ.സി യുകെ അടക്കം യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിക്കുന്നു! എൻ.എച്ച്.എസിൽ സൗജന്യ ബൂസ്റ്റർ ഷോട്ട് വിതരണം, രോഗ ലക്ഷണങ്ങളും ആർക്കൊക്കെ സൗജന്യ വാക്‌സിൻ ലഭിക്കുമെന്നറിയാം
  • കണ്ണുകളേ കരയാതിരിക്കുക… മരണത്തിലും ഇണപിരിയാതെ സോണിയയും അനിലും… ഇനി റെഡ്‌ഡിച്ച് ബറോയിലെ സെമിത്തേരിയിൽ അന്തിയുറക്കം, അന്ത്യാഞ്ജലികൾ അർപ്പിച്ച് നൂറുകണക്കിന് യുകെ മലയാളികൾ! അനാഥരായ കുട്ടികളെ യുകെയിൽ തന്നെ സംരക്ഷിക്കുമെന്ന് സംഘടന
  • ഒന്നുകിൽ നന്നാകൂ… അല്ലെങ്കിൽ മരിക്കൂ.. എൻ.എച്ച്എസ്‌ കെട്ടിപ്പൂട്ടുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി! പരിഷ്കരണമില്ലാതെ കൂടുതൽ പണമില്ലെന്നും കിയെർ സ്റ്റാർമെർ, ജിപിമാർക്കും ഡിജിറ്റൽ ചികിത്സയ്ക്കും കൂടുതൽ പ്രാധാന്യം നൽകും; പുതിയ 10 വർഷ പദ്ധതി!
  • മലയാളി നഴ്‌സായി 2011ൽ ഓസ്ട്രേലിയയിലെത്തി.. ആദ്യത്തെ മലയാളി മന്ത്രിയായി ജിൻസൺ ആന്റോ, പാലാക്കാരൻ കരസ്ഥമാക്കിയത് അപൂർവ്വ നേട്ടം, ആന്റോ ആന്റണി എംപിയുടെ സഹോദരപുത്രന്റെ രക്തത്തിലും നിറയുന്നത് രാഷ്ട്രീയം, ആഗോള മലയാളികൾക്ക് അഭിമാനിക്കാം
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്വാന്‍സിയയിലെ മലയാളി യുവാവ് മരണമടഞ്ഞു; വിടപറഞ്ഞത് കാലടി സ്വദേശികളുടെ മകനും ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയുമായ 24 കാരൻ ജോയൽ ജോർജ്ജ്, യുകെയിൽ യുവാക്കളുടെ കാറപകടങ്ങൾ തുടർക്കഥ
  • ഇംഗ്ലണ്ടിലും വെയിൽസിലും ജയിലുകൾ തിങ്ങിനിറഞ്ഞു..! ഇന്ന് 1750 കുറ്റവാളികളെ നേരത്തേ സ്വതന്ത്രരാക്കുന്നു! മലയാളികൾ അടക്കമുള്ള അനധികൃത കുടിയേറ്റക്കാരും ചെറിയ നിയമലംഘകരും ശിക്ഷ പകുതിയാകും മുമ്പെ പുറത്തിറങ്ങും; അനധികൃതരെ നാട്ടിലേക്ക് അയക്കുമെന്നും ഹോം ഓഫീസ്
  • ഭാര്യയും മക്കളും കൊച്ചി എയർപോർട്ടിൽ, മാഞ്ചസ്റ്റർ ഫ്ലാറ്റിലെ സ്റ്റെയർകേസിൽ നിന്നും മലയാളി കുടുംബനാഥൻ വീണുമരിച്ചു! ഡെർബിയിലെ മകന്റെ വീട്ടിലെത്തി നടക്കാനിറങ്ങിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു! യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ട് ആകസ്‌മിക വിയോഗങ്ങൾ
  • നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് വിദേശ നഴ്‌സിന് ഭർത്താവിന്റെ വീഡിയോ കോൾ! തിരുവല്ല സ്വദേശിനി നഴ്‌സിന്റെ പരാതിയിൽ ഭർത്താവ് ജിൻസനെതിരെ പോലീസ് കേസെടുത്തു; വേർപിരിഞ്ഞ് കഴിയുന്ന യുകെയിലെ കെയറർ നഴ്‌സുമാരുടെ ദാമ്പത്യവും ദുരിതത്തിൽ!
  • Most Read

    British Pathram Recommends