തമിഴിലും മലയാളത്തിലും എന്ന പോലെ മറ്റെല്ലാ ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. വിജയ്യുടെ ഓരോ പുതിയ റിലീസിങ് സിനിമയും മലയാളികള്‍ക്ക് ഉത്സവം ആണ്. അത്രയും വലിയ കാത്തിരിപ്പോടെയാണ് ഓരോ സിനിമയും സ്വാഗതം ചെയ്യുന്നത്.
എന്നാല്‍ ആരാധകരെ ഏറെ നിരാശ്ശരാക്കി താരം സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ പോകുന്ന വാര്‍ത്തകള്‍ കേട്ട് മലയാളി ആരാധകര്‍ പോലും ഒന്ന് ഞെട്ടി.
ഇപ്പോഴിതാ വിജയ്യെ കുറിച്ച് പുതിയൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. നടന് വിജയ് വാങ്ങുന്ന പ്രതിഫല എത്രയാണെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ബോളിവുഡ് താരമായ ഷാരൂഖാനെ പോലും പിന്നിലാക്കി കൊണ്ടാണ് വിജയ് പ്രതിഫലത്തിന്റെ കാര്യത്തില്‍ കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറിയിരിക്കുകയാണ്. രണ്ടാം സ്ഥാനമാണ് ഷാരൂഖാന് സ്വന്തമാക്കിയിരിക്കുന്നത്. വിജയ് ഒന്നാം സ്ഥാനവും. 250 കോടി രൂപയാണ് ഷാറൂഖാന് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. ഈ സ്ഥാനത്ത് ഒരു സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്.. ഷാരൂഖാനെക്കാള് 25 കോടി രൂപ കൂടുതലാണ് വിജയ് പ്രതിഫലമായി വാങ്ങുന്നത്.