നടിയും ബിഗ്ബോസ് താരവും അവതാരകയും ആയ പേളി മാണി കൈ വയ്ക്കുന്ന എല്ലാ മേഖലയും തന്റേതായ ഒരു വ്യത്യസ്തത കൊണ്ടുവരാറുണ്ട്. പേളിയുടെ യൂട്യൂബ് ചാനലും അത്തരത്തില്‍ ഉള്ളതാണ്.
രണ്ട് പെണ്മക്കളും ഭര്‍ത്താവും ഒക്കെയായി പേളി തിരക്കിലാണെങ്കിലും എപ്പോഴും തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യം ഉള്ള വ്യക്തിയാണ് പേളി. അതിനുള്ള സമയവും പേളി തന്നെ കണ്ടെത്തും. ഇപ്പോള്‍ സ്വന്തമായി യൂട്യൂബ് ചാനലുമൊക്കെയായി താരം തിരക്കിലാണ്. യൂട്യൂബ് ചാനലിലൂടെ താരം ഒരു മാസം ലക്ഷങ്ങളാണ് വരുമാനമായി സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ഈ ഓണക്കാലം പേളിക്ക് മൊത്തത്തില്‍ കോളടിച്ചെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
ഈ ഓണത്തിന് താരം സ്വന്തമാക്കിയത് ലക്ഷണങ്ങളാണ്. പരസ്യ ചിത്രങ്ങളില്‍ നിന്നും സിനിമ പ്രമോഷനുകളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നുമൊക്കെയായി ഓണക്കാലത്ത് മാത്രം പേളിക്ക് ലഭിച്ചത് ലക്ഷങ്ങള്‍ ആണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗൂഗിള്‍ പരസ്യത്തില്‍ നിന്ന് തന്നെ ലക്ഷങ്ങള്‍ സമ്ബാദ്യം ലഭിച്ചു എന്നും യൂട്യൂബില്‍ പേളിയുടെ വീഡിയോസ് കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ് എന്നും പറയുന്നു. ഇതിന് പുറമെ മാട്രിമോണിയല്‍ പരസ്യ ചിത്രങ്ങളില്‍ പേളിയും ശ്രീനിഷും ആണ് മോഡല്‍സായി എത്തിയത്. ഇതില്‍ നിന്നും നല്ലൊരു തുക തന്നെയാണ് താരം സ്വന്തമാക്കിയത്. ഇപ്പോള്‍ യൂട്യൂബില്‍ ആണ് താരം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നത്. പുതിയ സിനിമകളുടെ പ്രമോഷന് വീഡിയോകളില്‍ ഒക്കെ താരം നിറസാന്നിധ്യമാണ്.
താരത്തിന്റെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ വേഗം തന്നെ ട്രെയിനിങ്ങില്‍ എത്തുകയും ചെയ്യാറുണ്ട്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം യൂട്യൂബിലൂടെ മോട്ടിവേഷന്‍ ക്ലാസുകളും എടുക്കാറുണ്ട്. ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ ആവണമെന്ന് പേളിയുടെ വലിയ മോഹമാണ് എന്ന് ഭര്‍ത്താവ് ശ്രീനിഷ് തന്നെ ഒരിക്കല്‍ പറയുകയും ചെയ്തിട്ടുണ്ട്.