സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് ധനുഷ്. ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹിതരാകുന്നത് 2004ല്‍ ആണ്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരവരും വിവാഹിതരാകുന്നത്.
പക്ഷെ ഇടിത്തീ പോലെയാണ് ആ വാര്‍ത്ത 2022ല്‍ പുറത്ത് വരുന്നത്. ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആദ്യം ഗോസിപ്പ് കോളത്തില്‍ മാത്രമായിരുന്നു എങ്കിലും പിന്നീട് താരങ്ങള്‍ തന്നെ അത് സമ്മതിച്ച് രംഗത്ത് എത്തി. ഇപ്പോഴിതാ താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.
ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനാണ് ധനുഷ് ലൈക്ക് ചെയ്തിരിക്കുന്നത്. ഐശ്വര്യയുടെ പോസ്റ്റ് ഇങ്ങനെ:
'ഇന്ന് ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍
നിങ്ങളുടെ വീടുകള്‍ നിറയെ പൂക്കളാല്‍ നിറയട്ടെ...ഒത്തിരി സദ്യ ഭക്ഷണം.. സന്തോഷവും ചിരിയും!
ഉച്ചഭക്ഷണത്തിന് നന്ദി.. രണ്ടാമത്തെ ചിത്രത്തില്‍ ഈ ഭക്ഷണം കഴിച്ച് ഇന്ന് വൈകുന്നേരം 5 കിലോമീറ്റര്‍ എവിടെ ഓടണം എന്ന് ഞാന്‍ ചിന്തിക്കുന്നതാണ്!
എല്ലാ നിമിഷവും ആസ്വദിക്കുന്നു, സന്തോഷം...'
ഈ പോസ്റ്റിലാണ് ധനുഷ് ലൈക്ക് ചെയ്തത്. പോസ്റ്റില്‍ ധനുഷിന്റെ ആശയവിനിമയം ആരാധകര്‍ക്കിടയില്‍ ഊഹാപോഹത്തിന് കാരണമായിരിക്കുകയാണ്.
18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചത് ആരാധകര്‍ക്ക് വേദന ആയി നില്ക്കവേ ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ധനുഷ് നല്കിയ ലൈക്ക് ആരാധകര്‍ക്ക് ഒരു വെളിച്ചം പകരുകയാണ്. ഇരുവരും ഒന്നാകുവാണെന്ന സംശയത്തിലാണ് ആരാധകര്‍.
സെലിബ്രിറ്റി പദവി ഉണ്ടായിരുന്നിട്ടും അവര്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തിനാണ് മുന്‍തൂക്കം കൊടുത്തത്. കരിയറില്‍ പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ 2022-ല്‍ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവരും തങ്ങളുടെ രണ്ട് ആണ്മക്കളുടെ സഹ-മാതാപിതാക്കളായി തുടരുന്നു, കൂടാതെ അവരുടെ മക്കള്‍ക്ക് വേണ്ടി പല അവസരങ്ങളിലും ഒരുമിച്ച് കൂടുകയും ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില ഈ ഇടപെടല്‍ ഒരു പുനഃസമാഗമത്തിന്റെ സൂചനയാണോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.