സിനിമാ താരമെങ്കിലും സ്റ്റാര്‍ മാജിക് ഷോയാണ് ശ്രീവിദ്യയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചത്. ഷോയില്‍ ആദ്യ ദിവസം വന്നത് മുതല്‍ ശ്രീവിദ്യ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന് രാഹുല്‍ രാമചന്ദ്രന്റെയും വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷമുള്ള സന്തോഷങ്ങളെ കുറിച്ചും പുതിയ നാട്ടിലെ ജീവിതത്തെ കുറിച്ചും പറയുകയാണ് താരം.
'നന്ദുവിന് ഇപ്പോള്‍ എവിടെ പോയാലും എന്നെ കൂടി കൊണ്ടുപോകണം. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലെയാണ്. തിരുവനന്തപുരത്തായതുകൊണ്ട് സ്ഥലം പരിചയമില്ലല്ലോ. അതുകൊണ്ട് ബ്യൂട്ടി പാര്‍ലറില്‍ പോയാലും എന്നെ അവിടെയാക്കി പോകാന്‍ നന്ദുവിന് കഴിയില്ല. അവിടെ കാത്ത് നില്ക്കും. പിന്നെ താലിമാല ഷൂട്ടിന് വേണ്ടി മുന്‍പ് ധരിച്ചിട്ടുണ്ട്. അല്ലാതെ ഇപ്പോള്‍ ഇടുമ്പോള്‍ എന്തോ അച്ചീവ് ചെയ്തുവെന്ന പ്രതീതിയുണ്ട്. മെഡലൊക്കെ കിട്ടിയ സന്തോഷമാണ്.'
'അതുപോലെ എത്നിക് വെയറൊക്കെയിട്ട് സിന്ദൂരം തൊടുമ്പോഴും ഫീലുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ കരയില്ലെന്നാണ് വിചാരിച്ചിരുന്നത്. എനിക്ക് വീട്ടുകാരുമായി ഭയങ്കര അറ്റാച്ച്മെന്റാണ്. പക്ഷെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. നന്ദു എന്നെ നോക്കി നിന്നു. അച്ഛനും ഭയങ്കരമായി കരഞ്ഞു. അച്ഛന് കരയുന്നത് വേറൊരു ഫീലാണ്. അച്ഛന് കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ പോകാന്‍ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല'. ശ്രീവിദ്യ പറഞ്ഞു.