ഈ വര്‍ഷത്തെ ബിഗ് ബില്യണ്‍ ഡേയ്സുമായി എത്താന്‍ ഒരുങ്ങുകയാണ് ഫ്ലിപ്കാര്‍ട്ട്. ഇലക്ട്രോണിക്സ്, സ്മാര്‍ട് ഫോണുകള്‍ തുടങ്ങിയവയില്‍ വമ്പിച്ച ഓഫറുകളുമായാണ് ഇത്തവണ ഫ്ലിപ്കാര്‍ട്ട് എത്തുന്നത്. ദീപാവലി, ദസറ ഉത്സവ ഓഫറുകളുമായി ഇന്ത്യയിലെ ബിഗ് ബില്യണ്‍ സെയില്‍ സെപ്റ്റംബര്‍ 30ന് ആരംഭിക്കും.
ബാങ്ക് ഓഫറുകള്‍, എക്സ്ചേഞ്ച് ഡീല്‍സ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷന്‍സ്, ക്യാഷ് ബാക്ക് ഓഫര്‍ തുടങ്ങിയ ആകര്‍ഷകമായ ഓഫറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ തന്നെ തിരഞ്ഞെടുക്കാന്‍ സാധിക്കും. പ്ലസ് മെമ്പര്‍ഷിപ്പ് വഴി സെപ്റ്റംബര്‍ 29 മുതല്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ ആക്സസ് നേടാനും സാധിക്കും.
ലാപ്ടോപ്സ്, ഹെഡ്ഫോണ്സ്, ഗെയിമിങ് കണ്‍സോള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും 50% മുതല്‍ 80% വരെ വിലക്കുറവ്. 80%ന് മുകളില്‍ വിലക്കുറവുമായി സ്മാര്‍ട് ടിവിയും മറ്റ് വീട്ടുപകരണങ്ങളും. 75% ഡിസ്കൗണ്ടില്‍ റഫ്രിജറേന്ററുകളും 4K സ്മാര്‍ട് ടിവിയും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
Nothing, Realme, Mi, and Infinix സ്മാര്‍ട് ഫോണുകള്‍ക്കും ഡിസ്കൗണ്ട് ഉണ്ടായേക്കുമെന്നാണ് സൂചന. ഐഫോണ്‍ പോലുള്ള പ്രീമിയം സ്മാര്‍ട് ഫോണുകള്‍ക്കുള്‍പ്പെടെ പ്രത്യേക ബാങ്ക് ഓഫറുകള്‍ ലഭ്യമാകും. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ട് ബിഗ് ബില്യണ്‍ ഡേയ്സില്‍ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ഉപകരണങ്ങള്‍ വിറ്റ് പുതിയവ വാങ്ങാനുള്ള അവസരവും ഉണ്ട്. നോ- കോസ്റ്റ് ഇഎംഐ വഴി ഉപഭോക്താക്കള്‍ക്ക് പലിശ ഇല്ലാതെ തന്നെ സ്മാര്‍ട് ടിവി, പ്രീമിയം സ്മാര്‍ട് ഫോണ്‍ ഉപകരണങ്ങള്‍ വാങ്ങിക്കാം. കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും കൂപ്പണ്‍ ഡിസ്കൗണ്ടുകളും ഫ്ലിപ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.