ഗ്യോങ്സാങ്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണത്തിന്റെ പേരില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പണം തിരികെ നല്കി യുവാവ്. ദക്ഷിണ കൊറിയയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. പണത്തിനൊപ്പം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ഒരു ക്ഷമാപണ കത്തും ലഭിച്ചതോടെയാണ് ഒരു മോഷണകഥ പുറത്ത് വരുന്നത്.
ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടിയില്‍ നിന്നും ക്ഷേത്ര ജീവനക്കാര്‍ക്ക് അടുത്തിടെ ഒരു കത്ത് ലഭിച്ചു. ആ കത്തില്‍ ഉണ്ടായിരുന്നത് 27 വര്‍ഷം മുന്‍പ് നടത്തിയ ഒരു മോഷണത്തിന്റെ ക്ഷമാപണമായിരുന്നു. മാത്രമല്ല ആ മോഷണതുകയായ 2 മില്യണ്‍ വോണ്‍ (യുഎസ് $ 1,500) അതായത് ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപയും സംഭാവന പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു. കുട്ടിയായിരിക്കെ ക്ഷേത്രത്തിലെ സംഭാവന പെട്ടിയില്‍ നിന്ന് മോഷണം നടത്തിയ ഒരു വ്യക്തിയായിരുന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു പ്രായശ്ചിത്തം ചെയ്തത്.
കത്തില്‍ താന്‍ നടത്തിയ മോഷണത്തെക്കുറിച്ച് ആ അജ്ഞാതന്‍ വിശദമായി രേഖപ്പെടുത്തിയിരുന്നു. 1997 -ല്‍ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഗ്യോങ്സാങ് പ്രവിശ്യയിലെ ടോങ്ഡോ ക്ഷേത്രത്തിലെ ജജാംഗം ഹെര്‍മിറ്റേജില്‍ നിന്ന് താന്‍ 30,000 വോണ്‍ (യുഎസ് $ 23) മോഷ്ടിച്ചു എന്നാണ് കത്തില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് ശേഷം താന്‍ വീണ്ടും മോഷ്ടിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ ഒരു സന്യാസി തന്നെ പിടികൂടിയതായും കത്തില്‍ അജ്ഞാതന്‍ വിശദമാക്കുന്നു.
പക്ഷേ, ആ സന്യാസി തന്നെ പോലീസിന് കൈമാറുകയോ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിട്ടു നല്‍കുകയോ ചെയ്തില്ല. മറിച്ച് അദ്ദേഹം തന്നെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചെന്നും കത്തില്‍ വിശദീകരിക്കുന്നു. തന്റെ കാഴ്ചപാടുകളെയും ജീവിതത്തെ തന്നെയും മാറ്റിമറിച്ച നിര്‍ണായക നിമിഷമായിരുന്നു അതെന്നും അതിന് ശേഷം തന്റേതല്ലാത്തതൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്.
തന്റെ നിലവിലെ ജോലിയോ പേരോ അദ്ദേഹം കത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇന്ന് കഠിനമായി അധ്വാനിച്ച് നല്ല നിലയിലാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഞാനിപ്പോള്‍ ഒരു അച്ഛനാകാനുള്ള കാത്തിരിപ്പിലാണെന്നും തന്റെ കുഞ്ഞിന് എന്നൊന്നും അഭിമാനിക്കാവുന്ന ഒരു പിതാവാകാന്‍ താന്‍ ആഗ്രഹിക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ക്ഷമാപണം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 20 നാണ് ക്ഷേത്രത്തിലെ ജീവനക്കാരനാണ് കത്തും സംഭാവനയും കണ്ടെത്തിയതെന്ന് കൊറിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴും ക്ഷേത്രത്തിലെ അന്തേവാസിയായ വെനറബിള്‍ ഹ്യോന്‍മുന്‍ എന്നറിയപ്പെടുന്ന ഒരു സന്യാസി വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തിലൊരു ബാലനെ താന്‍ കണ്ടിരുന്നതായി വ്യക്തമാക്കിയതായും കൊറിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.