18
MAR 2021
THURSDAY
1 GBP =109.10 INR
1 USD =84.40 INR
1 EUR =90.49 INR
breaking news : കീമോ തെറാപ്പിക്ക് ശേഷം ആദ്യ പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് കെയ്റ്റ് രാജകുമാരി; സ്‌നേഹപൂര്‍വ്വമായ പിന്തുണയോടെ ചേര്‍ത്ത് പിടിച്ച് വില്യം; വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ >>> കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 700-ലധികം കുറ്റവാളികള്‍ യുകെയില്‍ പ്രവേശിച്ചെന്ന് ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസ് കണക്കുകള്‍; രാജ്യത്തെ ക്രമ സമാധാന നിലയില്‍ ആശങ്ക >>> ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പി! രൂക്ഷ വിമർശനവും പ്രതിഷേധവുമായി യുകെയിലെ ഹൈന്ദവ സംഘടനകൾ, പുലിവാല് പിടിച്ച് കിയെർ സ്റ്റാർമെർ; പതിവ് ആതിഥ്യ മര്യാദയുടെ ഭാഗമെന്നും വിശദീകരണം >>> വേണ്ടാത്ത പണിക്ക് പോയാല്‍ പോക്കറ്റ് കീറും; സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ! ഇരകള്‍ക്കും സാക്ഷികള്‍ക്കും കുറ്റകൃത്യം ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കാം >>> ഒന്നാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീറ്റര്‍ ബറോയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനി ബാധിച്ച് മരണമടഞ്ഞു; ജിനോയുടെയും അനിതയുടെയും മകള്‍ അഥീനയുടെ മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തി ഒരു മാസത്തിനുള്ളില്‍ >>>
Home >> HOT NEWS
പലിശ നിരക്കുകള്‍ 5%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത് പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയില്‍

സ്വന്തം ലേഖകൻ

Story Dated: 2024-09-20
പലിശ നിരക്കുകള്‍ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ആഗസ്റ്റില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനത്തിലാണുള്ളത്. അതുകൊണ്ടു അടിസ്ഥാന പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയിലാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത്. അതേസമയം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള വഴിയിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ കടമെടുപ്പ് ചെലവുകള്‍ ഇപ്പോള്‍ താഴാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കി. 'പലിശ നിരക്കുകള്‍ കുറയുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്, അതില്‍ ശുഭാപ്തി വിശ്വാസമുണ്ട്', അദ്ദേഹം പറഞ്ഞു.

മോണിറ്ററി പോളിസി കമ്മിറ്റിയില്‍ എട്ട് അംഗങ്ങള്‍ നിരക്ക് നിലനിര്‍ത്താനും, ഒരാള്‍ കുറയ്ക്കാനും വോട്ട് ചെയ്തു. ഇതോടെ കുടുംബ ബജറ്റുകള്‍ക്ക് മേല്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേളയായി. കഴിഞ്ഞ മാസമാണ് കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ബാങ്ക് പലിശ നിരക്ക് കുറച്ചത്. 2022 അവസാനം പണപ്പെരുപ്പം 11% വരെ കൊടുമുടി കയറിയ ശേഷം തിരിച്ചിറങ്ങിയെങ്കിലും നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ തുടരുകയാണ്. പണപ്പെരുപ്പ സമ്മര്‍ദം കുറയുന്നുണ്ടെങ്കിലും മോണിറ്ററി പോളിസി കമ്മിറ്റി അതിവേഗത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷ വേണ്ടെന്ന് ബെയ്ലി പറഞ്ഞു.
 

 

More Latest News

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു, വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

പ്രമുഖ നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976-ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, 400-ലധികം സിനിമകളില്‍ വേഷങ്ങള്‍ വാരിക്കൂട്ടിയ അദ്ദേഹം തമിഴ് സിനിമയില്‍ പരിചിതമായ മുഖമായി മാറി. കോമഡി ടൈമിംഗ്, വൈകാരിക ആഴം, നായക വേഷങ്ങളും സഹകഥാപാത്രങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം വ്യാപകമായ അംഗീകാരം നേടി.

കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം, അപകടത്തിന് കാരണം ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തത്

കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന റെയില്‍വേ തൊഴിലാളിയായ അമര്‍ കുമാര്‍ റാവുവാണ് മരിച്ചത്. ബിഹാറിലെ ബെഗുസുരി ജില്ലയിലെ ബാറൗനി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രാവിലെ ഒമ്പത് മണിക്കുള്ള ലഖ്നോ-ബരൗനി എക്സ്പ്രസിന്റെ എഞ്ചിന്‍ കോച്ചുകളുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോഗികള്‍ എഞ്ചിനുമായി ബന്ധിപ്പിക്കുന്നതിനിടെ മുന്നോട്ടെടുത്തിരുന്ന ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. കണ്ടുനിന്നവര്‍ വിവരം അറിയിച്ചെങ്കിലും ട്രെയിന്‍ മുന്നോട്ട് എടുക്കാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ആനന്ദില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാ?ഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു.നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ, ആശങ്കയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍

വിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ (ഐ.ആര്‍.സി.സി.) വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. വിസയ്ക്ക് അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കി. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. 2018-ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയന്‍ ഗ്യാരന്റീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ നല്‍കുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഇതു ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു തിരിച്ചടിയാണു പുതിയ തീരുമാനം.

സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് ഇന്ന്, സ്റ്റീവനേജില്‍ ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും

സ്റ്റീവനേജ്: സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് ഇന്ന് സ്റ്റീവേജ് ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍. അന്‍വിന്‍ കെടാമംഗലം, കാര്‍ത്തിക് ഗോപിനാഥ്, രാജീവ് രാജശേഖരന്‍ എന്നിവര്‍ സര്‍ഗം ഗാനനിശയില്‍ പങ്കുചേരും. പ്രശസ്ത അതിഥി ഗായകരോടൊപ്പം നിധിന്‍ ശ്രീകുമാര്‍ (കേംബ്രിജ്) സജിത്ത് വര്‍മ്മ (നോര്‍ത്തംപ്റ്റന്‍) ഹരീഷ് നായര്‍ (ബോറാംവുഡ്) ഡോ. ആശാ നായര്‍ (റിക്‌സ്മാന്‍വര്‍ത്ത്) ആനി അലോഷ്യസ് (ലൂട്ടന്‍) ഡോ. രാംകുമാര്‍ ഉണ്ണികൃഷ്ണന്‍ (വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റി) എന്നിവര്‍ അതിഥി താരങ്ങളായി ഗാനനിശയില്‍ പങ്കുചേരുമ്പോള്‍ സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഗായകരായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഡോ ആരോമല്‍, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ അനൂപ്, ഡോ. ഏബ്രാഹം സിബി, ഹെന്‍ട്രിന്‍ ജോസഫ്, എറിന്‍ ജോണ്‍ എന്നിവരും പരിപാടിയില്‍ അണിചേരും. സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഇന്ന് മൂന്ന് മണി മുതല്‍ രാത്രി എട്ടര വരെയാണ്. തുടര്‍ന്ന് ഡി ജെ. സര്‍ഗം അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരുടെ അതിഥിള്‍ക്കും സൗജന്യമായി സംഗീത നിശയില്‍ പങ്കുചേരാവുന്നതാണ്. സംഗീതാസ്വാദകര്‍ക്കായി ഫുഡ് സ്റ്റാളും ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

അദ്വൈതം ഹിന്ദു കൂട്ടായ്മയ്ക്ക് തുടക്കം, നവരാത്രി ദീപാവലി ആഘോഷങ്ങളോടെ തുടക്കം കുറിച്ച് ഡെവണിലെ ഹിന്ദു സമൂഹം

നവരാത്രി ദീപാവലി ആഘോഷങ്ങളോടെയാണ് ഡെവണിലെ ഹിന്ദു സമൂഹം ഈ പുതിയ കൂട്ടായ്മക്ക് തുടക്കം കുറിച്ചു. ഏകദേശം നാല്പതോളം ഹിന്ദു കുടുംബങ്ങള്‍ സമീപകാലത്ത് ഡെവനിലേക്ക് താമസം മാറിയതിനുശേഷം ആണ്, ഇങ്ങനെയൊരു കൂട്ടായ്മയുടെ പ്രസക്തി കൈവരിക്കുന്നത്. ടോര്‍ബി നിവാസികളായ അരുണ്‍,ദിനേശ്, രമേശ്,ശ്രീജിത്ത് എന്നിവരാണ് കൂട്ടായ്മക്ക് മുന്‍കൈയെടുത്തത്. 20 വര്‍ഷത്തിനു മുകളില്‍ ഇവിടെ സ്ഥിരതാമസം ആക്കിയ ഇവര്‍,  വിശ്വാസങ്ങളും വൈവിധ്യങ്ങളും അടുത്ത തലമുറയുമായി പങ്കിടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കൂട്ടായ്മ ഒരുക്കുന്നതെന്ന് പറയുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്ന മഹത്തായ സന്ദേശം നല്‍കുന്ന ദീപാവലി ഐതിഹ്യത്തിന്റെ ഡോക്യുമെന്ററി യോടു കൂടി ആരംഭിച്ച യോഗം തുടര്‍ന്ന് ഭജനയും പൂജയും ഈ കൂട്ടായ്മയുടെ പുനര്‍ നടത്തിപ്പിനും ഉന്നമനത്തിനും വേണ്ടിയുള്ള ചര്‍ച്ചകളും നടത്തി. വര്‍ണ്ണമനോഹരമായ വിളക്കുകള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളോടും കൂടി ആഘോഷങ്ങള്‍ അവസാനിപ്പിച്ചു.

Other News in this category

  • കീമോ തെറാപ്പിക്ക് ശേഷം ആദ്യ പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് കെയ്റ്റ് രാജകുമാരി; സ്‌നേഹപൂര്‍വ്വമായ പിന്തുണയോടെ ചേര്‍ത്ത് പിടിച്ച് വില്യം; വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ
  • കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 700-ലധികം കുറ്റവാളികള്‍ യുകെയില്‍ പ്രവേശിച്ചെന്ന് ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസ് കണക്കുകള്‍; രാജ്യത്തെ ക്രമ സമാധാന നിലയില്‍ ആശങ്ക
  • വേണ്ടാത്ത പണിക്ക് പോയാല്‍ പോക്കറ്റ് കീറും; സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ! ഇരകള്‍ക്കും സാക്ഷികള്‍ക്കും കുറ്റകൃത്യം ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കാം
  • ഒന്നാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീറ്റര്‍ ബറോയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനി ബാധിച്ച് മരണമടഞ്ഞു; ജിനോയുടെയും അനിതയുടെയും മകള്‍ അഥീനയുടെ മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തി ഒരു മാസത്തിനുള്ളില്‍
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ വിദേശീയരെന്ന് റിപ്പോര്‍ട്ട്; പട്ടികയില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്, പാക്കിസ്ഥാന്‍ രണ്ടാമത്
  • ഉപ്പും പഞ്ചസാരയും കൂടുതല്‍ അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ അധിക നികുതി ചുമത്തണം; സര്‍ക്കാരിന് നിവേദനം നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍
  • യുഎസിലേക്കുള്ള ഇറക്കുമതികള്‍ക്ക് 20% താരിഫ് ഏര്‍പ്പെടുത്തിയാല്‍ യുകെയ്ക്ക് ഉണ്ടാകാന്‍ പോകുന്നത് 22 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതി നഷ്ടം; രാജ്യത്തിന്റെ ആകെ കയറ്റുമതിയില്‍ 2.6 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
  • ട്രംപിന്റെ വിജയം ഹാരിയ്ക്കും മേഗന്‍ പാരയാകും! ഹാരിയുടെ ഇമിഗ്രേഷന്‍ രേഖകള്‍ പരസ്യമാക്കുപ്പെടുമെന്ന് ആശങ്ക, ഹാരി രാജ്യം വിടാനും സാധ്യത
  • ബര്‍മിംഗ്ഹാമിലെ കട ഉടമയെ വെടിവച്ച് കൊല്ലാന്‍ അമേരിക്കന്‍ യുവതിയെ റിക്രൂട്ട് ചെയ്തു; അച്ഛനും മകനും 32, 10 വര്‍ഷങ്ങള്‍ വീതം തടവ് ശിക്ഷ
  • ക്ഷമ വേണം സമയമെടുക്കും; പലിശ നിരക്ക് കുറച്ചതിന്റെ പ്രതിഫലനം അനുഭവേദ്യമാകാന്‍ കാത്തിരിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • Most Read

    British Pathram Recommends