നര്‍ത്തകിയും നടന് മുകേഷിന്റെ ഭാര്യയുമാണ് മേതില്‍ ദേവിക. മേതില്‍ ദേവിക ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് കഥ ഇതുവരെ. ബിജു മേനോന് നായകനായി എത്തുന്ന ചിത്രം ഇന്നലെയായിരുന്നു തീയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം തന്നെ കണ്ടിറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് മുകേഷ്.
ഇത് വളരെ നല്ല ചിത്രമാണെന്നും അവസാനം അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതുമുഖ താരമായ നായികയുടെ പ്രകടനത്തെക്കുറിച്ചും മാദ്ധ്യമങ്ങള്‍ മുകേഷിനോട് ചോദിച്ചപ്പോള്‍ മുകേഷ് പറഞ്ഞ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്.
'പുതുമുഖമോ?, നായിക തന്റെ ഭാര്യയാണെന്നായിരുന്നു മുകേഷ് ഇതിന് നല്കിയ മറുപടി'.
മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഐക്കണ്‍ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത് ഫാര്‍സ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര് എഫ് ടി ആണ് ചിത്രം വിതരണം ചെയ്തത്.
നിഖില വിമല്‍, ഹക്കീം ഷാജഹാന്, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ''കഥ ഇന്നുവരെ'' നിര്‍മിക്കുന്നത്.