നവ്യ നായര്‍ നായികയായി എത്തി മലയാളികളെ മൊത്തം കൃഷ്ണ ഭക്തരാക്കിയ ചിത്രമായിരുന്നു നന്ദനം. നന്ദനത്തിലെ ബാലാമണിയും ഉണ്ണിയമ്മയും തമ്മിലുള്ള ബന്ധം ഓരോ മലയാളികളുടെയും മനസ്സില്‍ പതിഞ്ഞതാണ്. വീട്ടിലെ വാല്യക്കാരിയായ ബാലാമണിയെ ഒരു മകളെ പോലെ സ്നേഹിച്ച അമ്മയായിരുന്നു ചിത്രത്തില്‍ ഉണ്ണിയമ്മ.
ജീവിതത്തിലും അതുപോലെ എല്ലാവരെയും സ്നേഹക്കാന്‍ മാത്രം അറിയുന്ന ഉണ്ണിയമ്മ തന്നെയായിരുന്നു കവിയൂര്‍ പൊന്നമ്മ. നവ്യയും കവിയൂര്‍ പൊന്നമ്മയും തമ്മിലുള്ള കോംപിനേഷന്‍ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. നന്ദനത്തിന് ശേഷം പിന്നെയും ഇരുവരും തമ്മിലുള്ള കോംപോ പലപ്പോഴും മലയാളികള്‍ കണ്ടു.
എന്നാല്‍ കവിയൂര്‍ പൊന്നമ്മ വിടവാങ്ങുമ്പോള്‍ ഉള്ളിലെ ആ സങ്കടം തുറന്ന് പറയുകയാണ് നവ്യ നായര്‍. അവസാനകാലത്ത് തനിക്ക് ഒന്ന് വന്നുകാണാന്‍ സാധിച്ചില്ലെന്നും മാപ്പ് നല്‍കണമെന്നും പറയുകയാണ് നവ്യ.
നവ്യയുടെ വാക്കുകള്‍:
'വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ ..
അവസാന സമയത്ത് ഒന്ന് വന്നു കാണാന്‍ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല.... ഇപ്പോള്‍ പിരിയുമ്പോഴും നാട്ടില്‍ ഞാന്‍ ഇല്ലാ ...
എനിക്ക് പക്ഷേ ഞാന്‍ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓര്‍മയില്‍ സൂക്ഷിക്കാന്‍....
എന്റെ മുന്നില്‍ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാന്‍ ഇരുന്നു തന്നതും.. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓര്‍മകള്‍...
സ്നേഹം മാത്രം തന്ന പൊന്നുസേ...
കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം....
എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തില്‍ ചിലതൊക്കെ തീര്‍ത്താല്‍ തീരാത്ത വേദനയായല്ലോ!'
അതേസമയം, നടി കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിലാണ് സംസ്കാരം.