മലയാളിക്ക് അമ്മ മകന് കോംപിനേഷന്‍ എന്നാല്‍ അത് മോഹന്‍ലാല്‍ കവിയൂര്‍ പൊന്നമ്മ ആയിരുന്നു. തനിക്ക് സ്വന്തം മകനെ പോലെയാണ് മോഹന്‍ലാല്‍ എന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പല അവസരത്തിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മലയാളികള്‍ നിരവധി അമ്മ മകന് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് കവിയൂര്‍ പൊന്നമ്മ വിടവാങ്ങുമ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ആരുടെയും ഉള്ളുലയ്ക്കും.
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:
'അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന് മകന് തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു', മോഹന്‍ലാല്‍ കുറിച്ചു.
'കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന് അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും...വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല...ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പു'മെന്നും' മോഹനലാല്‍ കുറിപ്പില്‍ പറയുന്നു.
മലയാള സിനിമാലോകം മുഴുവന്‍ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. അമ്മ എന്ന വാക്കിന്റെ മുഖമായി മാറിയ നടിയായിരുന്നു പൊന്നമ്മയെന്നും അവരുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും എല്ലാവരും പറയുന്നു. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.