കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ റിയാലിറ്റി ഷോയായിരുന്നു സ്റ്റാര്‍ മാജിക്ക്. മലയാൡകള്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പറഞ്ഞ് ശീലിച്ചിട്ടാത്ത ഒരുപക്ഷെ ചിലരെങ്കിലും സംഗീതത്തിന്റെ അടിത്തറ അറിഞ്ഞത് ഈ ഷോയിലൂടെ ആയിരിക്കും.
സംഗീതത്തിലെ പല ഭാവങ്ങളെ കുറിച്ചും ജഡ്ജസ് പറഞ്ഞു കൊടുത്ത് മികച്ച ഒനിരവധി ഗായകരെ വാര്‍ത്തെടുത്തിട്ടുണ്ട് ഈ ഷോയില്‍ നിന്നും. ഷോയില്‍ ജഡ്ജായി എത്തിയ സംഗീത സംവിധായകന് ശരത്തിന് പക്ഷെ ആ കാലം മുതലേ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ശരത് പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്.
''ഞാന്‍ ഇങ്ങനെ തന്നെ ഒരു മനുഷ്യനാണ്. ജന്മം കൊണ്ട് ഇങ്ങനെയാണ്. എന്റെ വീട്ടില്‍ ഒരു കുഞ്ഞ് പാടുമ്പോള്‍ മക്കളെ എന്തുവാടാ ഈ പാടുന്നത്, ഇങ്ങനെയാണോ പാടുന്നത്? നേരെ പാട് എന്നൊക്കെ പറയുമായിരുന്നു. ഇതുപോലെ തന്നെ അറിയാതെ സ്റ്റാര്‍ സിംഗറില്‍ പറഞ്ഞുപോയി. ജനങ്ങള്‍ നോക്കുമ്ബോള്‍ ഒരാള്‍ വന്നിരുന്ന ബബിള്‍ഗം തിന്ന് പിള്ളാരേ എടുത്തിട്ട് 'ഉടുക്കുവാണ്'. ആരാടാ ഇവന് എന്നായിരുന്നു അവരുടെ പ്രതികരണം. ബബിള്‍ഗം ചവയ്ക്കുന്നത് വൃത്തികേടാണെന്ന് എന്റെ മോള് ആണ് ആദ്യമായിട്ട് പറഞ്ഞത്. രണ്ട് വയസേ ഉണ്ടായിരുന്നുള്ളൂ അന്നവള്‍ക്ക്. അച്ഛന് ബാഡ് എന്നാണ് അവള് പറഞ്ഞിരുന്നത്.
ഇപ്പോള്‍ ഈ കുഞ്ഞുങ്ങളുടെ കൂടെയുള്ള നിമിഷങ്ങളാണ് ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിക്കുന്നയാളാണ് ഞാന്‍. എല്ലാ കാര്യങ്ങളും ലൈറ്റായിട്ടെടുത്ത് പോകുന്നു. അല്ലാതെ ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ലല്ലോ? ആരെയും ബുദ്ധിമുട്ടിക്കാതെ ഉപദ്രവിക്കാതെ ജീവിക്കുക''- ശരത്തിന്റെ വാക്കുകള്‍.