18
MAR 2021
THURSDAY
1 GBP =109.10 INR
1 USD =84.40 INR
1 EUR =90.49 INR
breaking news : കീമോ തെറാപ്പിക്ക് ശേഷം ആദ്യ പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് കെയ്റ്റ് രാജകുമാരി; സ്‌നേഹപൂര്‍വ്വമായ പിന്തുണയോടെ ചേര്‍ത്ത് പിടിച്ച് വില്യം; വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ >>> കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 700-ലധികം കുറ്റവാളികള്‍ യുകെയില്‍ പ്രവേശിച്ചെന്ന് ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസ് കണക്കുകള്‍; രാജ്യത്തെ ക്രമ സമാധാന നിലയില്‍ ആശങ്ക >>> ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പി! രൂക്ഷ വിമർശനവും പ്രതിഷേധവുമായി യുകെയിലെ ഹൈന്ദവ സംഘടനകൾ, പുലിവാല് പിടിച്ച് കിയെർ സ്റ്റാർമെർ; പതിവ് ആതിഥ്യ മര്യാദയുടെ ഭാഗമെന്നും വിശദീകരണം >>> വേണ്ടാത്ത പണിക്ക് പോയാല്‍ പോക്കറ്റ് കീറും; സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ! ഇരകള്‍ക്കും സാക്ഷികള്‍ക്കും കുറ്റകൃത്യം ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കാം >>> ഒന്നാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീറ്റര്‍ ബറോയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനി ബാധിച്ച് മരണമടഞ്ഞു; ജിനോയുടെയും അനിതയുടെയും മകള്‍ അഥീനയുടെ മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തി ഒരു മാസത്തിനുള്ളില്‍ >>>
Home >> BUSINESS
ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!!

സ്വന്തം ലേഖകൻ

Story Dated: 2024-09-21

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചതോടെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പായിരുന്നു ഉണ്ടായത്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് സ്റ്റോറിന് മുന്നില്‍ ജനസാഗരം ആയിരുന്നു എന്നാണ്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്.

ദില്ലിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്.

2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം പ്രീ-ഓര്‍ഡര്‍ കുറഞ്ഞിരുന്നു.

More Latest News

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു, വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

പ്രമുഖ നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. 1976-ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, 400-ലധികം സിനിമകളില്‍ വേഷങ്ങള്‍ വാരിക്കൂട്ടിയ അദ്ദേഹം തമിഴ് സിനിമയില്‍ പരിചിതമായ മുഖമായി മാറി. കോമഡി ടൈമിംഗ്, വൈകാരിക ആഴം, നായക വേഷങ്ങളും സഹകഥാപാത്രങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം വ്യാപകമായ അംഗീകാരം നേടി.

കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം, അപകടത്തിന് കാരണം ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തത്

കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. സോന്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്യുന്ന റെയില്‍വേ തൊഴിലാളിയായ അമര്‍ കുമാര്‍ റാവുവാണ് മരിച്ചത്. ബിഹാറിലെ ബെഗുസുരി ജില്ലയിലെ ബാറൗനി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രാവിലെ ഒമ്പത് മണിക്കുള്ള ലഖ്നോ-ബരൗനി എക്സ്പ്രസിന്റെ എഞ്ചിന്‍ കോച്ചുകളുമായി ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോഗികള്‍ എഞ്ചിനുമായി ബന്ധിപ്പിക്കുന്നതിനിടെ മുന്നോട്ടെടുത്തിരുന്ന ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. കണ്ടുനിന്നവര്‍ വിവരം അറിയിച്ചെങ്കിലും ട്രെയിന്‍ മുന്നോട്ട് എടുക്കാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സോന്‍പൂര്‍ ഡിആര്‍എം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ആനന്ദില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാ?ഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു.നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ, ആശങ്കയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍

വിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ (ഐ.ആര്‍.സി.സി.) വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. വിസയ്ക്ക് അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കി. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. 2018-ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയന്‍ ഗ്യാരന്റീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ നല്‍കുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഇതു ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു തിരിച്ചടിയാണു പുതിയ തീരുമാനം.

സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് ഇന്ന്, സ്റ്റീവനേജില്‍ ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും

സ്റ്റീവനേജ്: സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് ഇന്ന് സ്റ്റീവേജ് ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍. അന്‍വിന്‍ കെടാമംഗലം, കാര്‍ത്തിക് ഗോപിനാഥ്, രാജീവ് രാജശേഖരന്‍ എന്നിവര്‍ സര്‍ഗം ഗാനനിശയില്‍ പങ്കുചേരും. പ്രശസ്ത അതിഥി ഗായകരോടൊപ്പം നിധിന്‍ ശ്രീകുമാര്‍ (കേംബ്രിജ്) സജിത്ത് വര്‍മ്മ (നോര്‍ത്തംപ്റ്റന്‍) ഹരീഷ് നായര്‍ (ബോറാംവുഡ്) ഡോ. ആശാ നായര്‍ (റിക്‌സ്മാന്‍വര്‍ത്ത്) ആനി അലോഷ്യസ് (ലൂട്ടന്‍) ഡോ. രാംകുമാര്‍ ഉണ്ണികൃഷ്ണന്‍ (വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റി) എന്നിവര്‍ അതിഥി താരങ്ങളായി ഗാനനിശയില്‍ പങ്കുചേരുമ്പോള്‍ സര്‍ഗ്ഗം സ്റ്റീവനേജിന്റെ ഗായകരായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഡോ ആരോമല്‍, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ അനൂപ്, ഡോ. ഏബ്രാഹം സിബി, ഹെന്‍ട്രിന്‍ ജോസഫ്, എറിന്‍ ജോണ്‍ എന്നിവരും പരിപാടിയില്‍ അണിചേരും. സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഇന്ന് മൂന്ന് മണി മുതല്‍ രാത്രി എട്ടര വരെയാണ്. തുടര്‍ന്ന് ഡി ജെ. സര്‍ഗം അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരുടെ അതിഥിള്‍ക്കും സൗജന്യമായി സംഗീത നിശയില്‍ പങ്കുചേരാവുന്നതാണ്. സംഗീതാസ്വാദകര്‍ക്കായി ഫുഡ് സ്റ്റാളും ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

അദ്വൈതം ഹിന്ദു കൂട്ടായ്മയ്ക്ക് തുടക്കം, നവരാത്രി ദീപാവലി ആഘോഷങ്ങളോടെ തുടക്കം കുറിച്ച് ഡെവണിലെ ഹിന്ദു സമൂഹം

നവരാത്രി ദീപാവലി ആഘോഷങ്ങളോടെയാണ് ഡെവണിലെ ഹിന്ദു സമൂഹം ഈ പുതിയ കൂട്ടായ്മക്ക് തുടക്കം കുറിച്ചു. ഏകദേശം നാല്പതോളം ഹിന്ദു കുടുംബങ്ങള്‍ സമീപകാലത്ത് ഡെവനിലേക്ക് താമസം മാറിയതിനുശേഷം ആണ്, ഇങ്ങനെയൊരു കൂട്ടായ്മയുടെ പ്രസക്തി കൈവരിക്കുന്നത്. ടോര്‍ബി നിവാസികളായ അരുണ്‍,ദിനേശ്, രമേശ്,ശ്രീജിത്ത് എന്നിവരാണ് കൂട്ടായ്മക്ക് മുന്‍കൈയെടുത്തത്. 20 വര്‍ഷത്തിനു മുകളില്‍ ഇവിടെ സ്ഥിരതാമസം ആക്കിയ ഇവര്‍,  വിശ്വാസങ്ങളും വൈവിധ്യങ്ങളും അടുത്ത തലമുറയുമായി പങ്കിടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കൂട്ടായ്മ ഒരുക്കുന്നതെന്ന് പറയുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്ന മഹത്തായ സന്ദേശം നല്‍കുന്ന ദീപാവലി ഐതിഹ്യത്തിന്റെ ഡോക്യുമെന്ററി യോടു കൂടി ആരംഭിച്ച യോഗം തുടര്‍ന്ന് ഭജനയും പൂജയും ഈ കൂട്ടായ്മയുടെ പുനര്‍ നടത്തിപ്പിനും ഉന്നമനത്തിനും വേണ്ടിയുള്ള ചര്‍ച്ചകളും നടത്തി. വര്‍ണ്ണമനോഹരമായ വിളക്കുകള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളോടും കൂടി ആഘോഷങ്ങള്‍ അവസാനിപ്പിച്ചു.

Other News in this category

  • വരുമാനം കുറഞ്ഞ സാഹചര്യം: ആഗോളതലത്തില്‍ 9000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി ജാപ്പനീസ് കമ്പനി നിസാന്‍ മോട്ടോര്‍
  • ഇനി മുതല്‍ എടിഎമ്മില്‍ നിന്നും ബിരിയാണിയും ലഭിക്കും, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ബിരിയാണി ടേക്ക് എവേ കൗണ്ടര്‍ ആരംഭിച്ചു
  • ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്കുള്ള കാറുകളും ഐഫോണുകളും സമ്മാനിച്ചു, തൃശൂരില്‍ നടന്ന ചടങ്ങില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ബോചെ നിര്‍വഹിച്ചു
  • ഇനി കാര്‍ഡ് ഇല്ലെങ്കിലും എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും, ഗൂഗിള്‍ പേ അതിന് നിങ്ങളെ സഹായിക്കും, ഗൂഗിള്‍ പേ ഉപയോഗിച്ച് പണമെടുക്കേണ്ടത് ഇങ്ങനെ!!!
  • കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം വാട്സ്ആപ്പ് ഇന്ത്യയില്‍ 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു, 33 അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ചു, കണക്കുകള്‍ ഇങ്ങനെ
  • ഉടനെ സാധാനങ്ങള്‍ ഹോം ഡെലിവറി ചെയ്യുന്ന 'ക്വിക്ക് കൊമേഴ്‌സിലേക്ക്' മാറുന്നു, റീട്ടെയില്‍ ബിസിനസിന്റെ വേഗം കൂട്ടാനൊരുങ്ങി മുകേഷ് അംബാനി
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം 'മെറ്റ ഇന്ത്യ'യുടെ വരുമാനത്തില്‍ 24 ശതമാനം വളര്‍ച്ച, മെറ്റക്ക് ഇന്ത്യയില്‍ ലാഭം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്
  • ഇന്ത്യയിലെ ഐഫോണ്‍ വില്‍പന ഉയരത്തില്‍, ആപ്പിളിന് റെക്കോര്‍ഡ് വരുമാനം
  • യൂട്യൂബിനെ വെല്ലുവിളിച്ച് വാട്‌സ്ആപ്പിനെ കടത്തിവെട്ടി ടെലഗ്രാം മേധാവിയുടെ പുതിയ പ്രഖ്യാപനം, ടെലഗ്രാം ഒരു വീഡിയോ പ്ലാറ്റ്ഫോം ആയി മാറുന്നതിന്റെ ആദ്യ ചുവട്
  • ഗൂഗിളിന് വന്‍ തുക പിഴയിട്ട് റഷ്യ, പിഴ 20 ഡിസിലയണ്‍ ഡോളര്‍
  • Most Read

    British Pathram Recommends