രാജ്യത്തെ തന്നെ മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നായ ലിങ്കണ്‍ഷെയര്‍ സര്‍വ്വകലാശാലയില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടി ഇപ്സ്വിച്ച് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഷോണ്‍ ഷിബി. ഇപ്സ്വിച്ചിലെ നോര്‍ത്ത്ഗേറ്റ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഷോണ്‍ മെഡിസിനാണ് പ്രവേശനം നേടിയത്. ഇപ്സ്വിച്ച് മലയാളികള്‍ക്ക് സുപരിചിതനായ ഷിബി വൈറ്റസ്-മിനി ദമ്പതികളുടെ മകനാണ് ഷോണ്‍. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഇപ്സ്വിച്ച് എന്‍.എച്ച്.എസ്. ആശുപത്രിയിലാണ് കൂത്താട്ടുകുളം സ്വദേശികളായ ഷിബിയും മിനിയും ജോലി ചെയ്യുന്നത്. മെഡിസിന് പഠനം തന്നെയായിരുന്നു ഷോണിന്റെ ലക്ഷ്യം. ഇതിനായി നന്നേ ചെറുപ്പം മുതല്‍ തന്നെ ഷോണ്‍ കഠിനാധ്വാനം ചെയ്തിരുന്നതായി മാതാപിതാക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ഷോണിനൊപ്പം ഇപ്സ്വിച്ചിലെ നോര്‍ത്ത്ഗേറ്റ് ഹൈസ്കൂളില്‍ ആറാം ഫോമില്‍ പഠിച്ച 6 വിദ്യാര്‍ഥികളും യുകെയിലെ മികച്ച സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടി. വിദ്യാര്‍ഥികളുടെ നേട്ടത്തില്‍ തങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു' എന്ന് സ്കൂള്‍ പറഞ്ഞു. നോര്‍ത്ത്ഗേറ്റ് ഹൈസ്കൂളിലെ പ്രധാന അധ്യാപികയായ റൊവേന മക്കി, ആറാം ഫോമിലെ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളില്‍ തങ്ങള്‍ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു. എന്ന് പറഞ്ഞു. അവര്‍ പറഞ്ഞു: 'ആറാം ഫോമിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിഷയ പഠനത്തില്‍ കൂടുതല്‍ ആഴത്തില്‍ ഏര്‍പ്പെടുന്നതിന് വിശാലമായ എ ലെവലുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നോര്ത്ത്ഗേറ്റിലെ മികച്ച സ്റ്റാഫിന്റെകൂടി നേട്ടമാണിത് എന്നും അവര്‍ പറഞ്ഞു.