18
MAR 2021
THURSDAY
1 GBP =111.21 INR
1 USD =83.48 INR
1 EUR =93.29 INR
breaking news : ഹാംപ്ഷയറിനെ പിടിച്ചുലച്ച്് ടൊര്‍ണാഡോ കൊടുങ്കാറ്റ്; മരങ്ങള്‍ കടപുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, പരിക്കോ ജീവഹാനിയോ ഇല്ലെന്ന് റിപ്പോര്‍ട്ട് >>> യുകെയിലെ പ്രമുഖ സര്‍വകലാശാലയില്‍ മെഡിസിന് പ്രവേശനം നേടി ഇപ്‌സ്വിച്ചിലെ ഷിബി-- -മിനി ദമ്പതികളുടെ മകന്‍ ഷോണ്‍; അനുമോദനവുമായി നോര്‍ത്ത്‌ഗേറ്റ് ഹൈസ്‌കൂള്‍, ഇപ്‌സ്വിച്ച് മലയാളികള്‍ക്ക് അഭിമാന മൂഹൂര്‍ത്തം >>> യുകെയിലെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു! മലയാളി നഴ്‌സുമാർക്ക് വരുംവർഷങ്ങളിലും അവസരം ലഭിക്കും; പുതിയ നഴ്‌സുമാരുടെ പ്രാരംഭ ശമ്പളം 35,000 പൗണ്ട് ആക്കണമെന്നും ആർസിഎൻ! നഴ്‌സിംഗ് പഠന ഗ്രാന്റ് ലോണാക്കിയതിനെതിരേയും രൂക്ഷ വിമർശനം >>> യുകെ കടം ജിഡിപിയുടെ 100 ശതമാനത്തില്‍ എത്തി; 1960 കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍, പൊതു ബജറ്റില്‍ അപ്രിയകരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി >>> ഇത് അവസാന ശ്രമം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള മൂന്നാം ഘട്ട തിരച്ചില്‍ തുടങ്ങി, അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത് >>>
Home >> HOT NEWS
ഹാംപ്ഷയറിനെ പിടിച്ചുലച്ച്് ടൊര്‍ണാഡോ കൊടുങ്കാറ്റ്; മരങ്ങള്‍ കടപുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, പരിക്കോ ജീവഹാനിയോ ഇല്ലെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

Story Dated: 2024-09-21
ഹാംപ്ഷയറില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ കൊടുങ്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നും ജീവാപായം ഉണ്ടായിട്ടില്ലെന്നും റഷ്മൂര്‍ ബറോ കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകരമാം വിധം, കേടുപാടുകള്‍ സംഭവിച്ച മരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കാന്‍ പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആള്‍ഡര്‍ഷോട് ഭാഗത്തുകൂടി പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് ശേഷം കൊടുങ്കാറ്റ് 2 കിലോ മീറ്ററോളം നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതായി ദി ടോര്‍ണാഡോ ആന്‍ഡ് സ്റ്റോം റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചു.

ആല്‍ഡര്‍ഷോട്ടില്‍ നിരവധി മരങ്ങള്‍ വീഴുകയും വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് നാശം നഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തകരെ അയച്ചതായി ഹാംപ്ഷയര്‍ ആന്ദ് ഐല്‍ ഓഫ് വൈറ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് അറിയിച്ചു. ഉച്ചക്ക് ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്നും ഏജന്‍സി അറിയിച്ചു. മണ്ണും, മറ്റ് അവശിഷ്ടങ്ങളുമൊക്കെ അന്തരീക്ഷത്തിലേക്കുയര്‍ത്തിക്കൊണ്ട് താണ്ഡവമാടുന്ന ടൊര്‍ണാഡോയുടെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡോര്‍ബെല്‍ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് അവയിലധികവും. പല വീടുകളുടെയും മേല്‍ക്കൂരയിലെ ഓടുകള്‍ റോഡുകളിലും നടപ്പാതകളിലും ചിതറിക്കിടക്കുകയാണ്. ബ്രിട്ടനില്‍ ഓരോ വര്‍ഷവും ശരാശരി 30 ടൊര്‍ണാഡോകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി അവ ഒതുങ്ങിക്കൂടുന്നത് അപൂര്‍വ്വമാണ്. തെക്കന്‍ മേഖലയിലെ പേമാരിയുടെ പ്രഭാവമാണ് ഈ ടൊര്‍ണാഡോക്ക് കാരണമെന്ന് ബി ബി സിയുടെ മുതിര്‍ന്ന കാലാവസ്ഥാ അവതാരകന്‍ അലെക്‌സിസ് ഗ്രീന്‍ പറയുന്നു.
 

 

More Latest News

ഇത് അവസാന ശ്രമം, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള മൂന്നാം ഘട്ട തിരച്ചില്‍ തുടങ്ങി, അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്

ബെംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള അവസാന ശ്രമം ഇന്ന്. ഇന്ന് മൂന്നാംഘട്ട തെരച്ചില്‍ ഔദ്യോഗികമായി തുടങ്ങി. കാര്‍വാറില്‍ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജര്‍ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു.ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയാല്‍ അര്‍ജുന്‍ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുനന്റെ കുടുംബവും പ്രതികരിച്ചു. വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും. വൈകിട്ട് 5.30ഓടെയാണ് ഷിരൂരില്‍ ഗംഗാവലി പുഴയില്‍ ലോറി കാണാതായെന്ന് സംശയിക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ എത്തിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജര്‍ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങി. കൊങ്കണ്‍ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്നു അപകട സ്ഥലത്തിന് 200 മീറ്റര്‍ അകലെ നങ്കൂരമിട്ടു. അര്‍ജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാര്‍വാര്‍ എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയത്. തുടര്‍ന്ന് ദൗത്യം തുടങ്ങുന്നതിനു മുന്‍പുള്ള പൂജ നടന്നു. ഇത് അവസാന ശ്രമം ആയിരിക്കുമെന്ന് സ്ഥലം എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. രാവിലെ 11 മണിക്ക് ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരാന്‍ ആയിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജര്‍ സ്ഥലത്തെത്താന്‍ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ ആയില്ല. ലോറിയില്‍ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റേത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. രാവിലെ എട്ട് മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയില്‍ ലോറിയുടെ സ്ഥാനം കണ്ടെത്താന്‍ ആകും എന്ന് പ്രതീക്ഷിക്കുന്നതായി കുടുംബവും പ്രതികരിച്ചു.

യൂട്യൂബില്‍ പരസ്യം കാണാന്‍ മടിക്കുന്നവര്‍ക്ക് തിരിച്ചടി, വീഡിയോ പോസ് ചെയ്താല്‍ ഇനി പരസ്യം

യൂട്യൂബില്‍ വീഡിയോ കാണുന്നവരാണെങ്കിലും അതില്‍ ഏറെ അരോചകമായി പലര്‍ക്കും തോന്നുന്ന കാര്യം വീഡിയോയിലെ പരസ്യങ്ങളാണ്. അതുകൊണ്ട് തന്നെ പരസ്യം കാണാതിരിക്കാന്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയാവുകയാണ് യൂട്യൂബിന്റെ പുതിയ നീക്കം. ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്സ്‌ക്രൈബ് ചെയ്യുക എന്നാണ് ഗൂഗിളിന്റെ തീരുമാനം. തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം കണ്ടത്താനുള്ള യൂട്യൂബിന്റെ പുതിയ തന്ത്രമാണിത്. പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പുതിയ രീതി അവതരിപ്പിക്കുകയാണ് കമ്പനി അധികൃതര്‍. യൂട്യൂബ് പ്രീമിയം വരിക്കാരല്ലാത്ത സൗജന്യ ഉപഭോക്താക്കള്‍ വീഡിയോ കാണുന്നതിനിടെ നിര്‍ത്തിവെക്കുമ്പോള്‍ പരസ്യം പ്രദര്‍ശിപ്പിക്കുകയാണ് പുതിയ രീതി. ഇതിനു കമ്പനി നല്‍കിയ പേര് 'പോസ് ആഡ്' എന്നാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ്. പുതുക്കിയ തീരുമാനത്തില്‍ യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ നല്ല താല്‍പര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം. 2023 ല്‍ ചുരുക്കം ചിലര്‍ക്കിടയില്‍ ഇത് പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്തതോടെയാണ് യൂട്യൂബില്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്.

ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പ്, ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചു!!!

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചതോടെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പായിരുന്നു ഉണ്ടായത്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്‌സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച് സ്റ്റോറിന് മുന്നില്‍ ജനസാഗരം ആയിരുന്നു എന്നാണ്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്. ദില്ലിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. 2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം പ്രീ-ഓര്‍ഡര്‍ കുറഞ്ഞിരുന്നു.

വനവത്കരണ പരിപാടിയോടനുബന്ധിച്ച് മരം നട്ടുപിടിപ്പിച്ച് ബഹ്‌റിന്‍: 8300ലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചു, ലക്ഷ്യം 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുക

ബഹ്‌റിന്‍: മരങ്ങള്‍ നട്ടുപിടിപ്പിച്ച് പുതിയൊരു ലക്ഷ്യവുമായി ബഹ്‌റിന്‍. ബഹറിനില്‍ 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനവത്കരണ പരിപാടിയോടനുബന്ധിച്ച് ഹമദ് ടൗണില്‍ 8300ലധികം മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ദേശീയ വനവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് മരം നട്ടത്. മൂന്നാം ഘട്ടത്തില്‍ 2500 വൃക്ഷത്തൈകള്‍ കൂടി ശൈഖ് ഹമദ് അവന്യൂവില്‍ നടും. മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആന്‍ഡ് അഗ്രികള്‍ചര്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫ സ്ഥലം സന്ദര്‍ശിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലുടനീളം ഹരിതഭംഗി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ലാമിയ അല്‍ ഫദാലയും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ ശൈഖ് ഹമദ് അവന്യൂവില്‍ 8300 മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. റോഡിന്റെ 18 കിലോമീറ്റര്‍ നീളത്തില്‍ 10,800 മരങ്ങള്‍ എന്നതാണ് ലക്ഷ്യം. ദേശീയ വനവത്കരണ പരിപാടി ലക്ഷ്യത്തിലെത്താന്‍ മറ്റു മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും സഹകരിച്ച് വനവത്കരണ പരിപാടികളും സംരംഭങ്ങളും മന്ത്രാലയം തുടരും. 2060ഓടെ കാര്‍ബണ്‍ എമിഷന്‍ പൂജ്യത്തിലെത്തുക എന്നാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നത്.

'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ, മക്കളുടെ ഫോണ്‍ അഡിക്ഷന്‍ മാറ്റണോ? ഇതാ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ

കൊച്ചു കുട്ടികള്‍ പോലും ടെക്‌നോളജിക്കലി മുന്നില്‍ നില്‍ക്കുന്ന കാലമാണിത്. ഒരു ചെറിയ മൊബൈല്‍ ഫോണിലോ ടാബിലോ അവര്‍ക്ക് അറിയാത്ത ഒന്നും തന്നെ ഉണ്ടാകില്ല. ചിലപ്പോള്‍ മാതാപിതാക്കളെ പഠിപ്പിക്കുന്നതും അവര്‍ തന്നെയാകാം. എന്നാല്‍ പലപ്പോഴും ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഈ സ്‌ക്രീന്‍ ടൈമിങ് കുട്ടികളുടെ ആരോഗ്യത്തെ ഏറെ ബാധിക്കും എന്നാണ്. എന്താണ് ഇതിനൊരു പോംവഴി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഈ അച്ഛന്‍ ചെയ്തത് പോലെ ചെയ്ത് നോക്കൂ. ചൈനയില്‍ നിന്നുള്ള ഒരു പിതാവ് തന്റെ മകളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ മറികടക്കാന്‍ അല്‍പം ക്രിയേറ്റീവായിട്ടാണ് ചിന്തിച്ചത്. ഫോണില്‍ നിന്നുള്ള മകളുടെ ശ്രദ്ധ തിരിക്കുന്നതിനായി തന്റെ വീടിനെ അദ്ദേഹം ഒരു കളിപ്പാട്ട കോട്ടയാക്കി മാറ്റി. കുഞ്ഞു കുഞ്ഞു കളിപ്പാട്ടങ്ങള്‍ മുതല്‍ ആരെയും ആകര്‍ഷിക്കുന്ന ഭീമന്‍ ഡ്രാഗണ്‍ വരെയുണ്ട് മകള്‍ക്കായി ഇദ്ദേഹം ഒരുക്കിയ ഈ കളിപ്പാട്ട കോട്ടയില്‍. സെപതംബര്‍ 11 ന് ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഹെനാന്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം പങ്കിട്ട ഒരു വീഡിയോയില്‍ ആരെയും അമ്പരപ്പിക്കുന്ന കളിപ്പാട്ട കോട്ടയുടെ വിശേഷങ്ങളാണ് ഉള്ളത്. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നിന്നുള്ള ഷാങ് എന്ന 35 കാരനായ പിതാവാണ് മകള്‍ക്കായി തന്റെ വീടിനെ ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയത്. തന്റെ മകളെ മൊബൈല്‍ ഫോണില്‍ നിന്നും ടാബുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനാണ് താന്‍ ഇത്തരമൊരു മാര്‍ഗം കണ്ടെത്തിയത് എന്നാണ് ഷാങ് പറയുന്നത്. മൊബൈല്‍ ഫോണുകളില്‍ നിന്നും മറ്റും കുട്ടികളുടെ ശ്രദ്ധ തിരിക്കണമെങ്കില്‍ അവര്‍ക്ക് വിനോദത്തില്‍ ഏര്‍പ്പെടാന്‍ മറ്റൊരു ബദല്‍ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മാത്രമല്ല തന്റെ  മകളെപ്പോലെ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ വിനോദമാര്‍ഗം കളിപ്പാട്ടങ്ങള്‍ ആണെന്നും അതിനാലാണ് അവള്‍ക്കായി ഇത്തരത്തില്‍ ഒരു സംവിധാനം വീട്ടില്‍ ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. 300 കളിപ്പാട്ടങ്ങളാണ് മകളുടെ ഇഷ്ടാനുസരണം ഷാങ്ങ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ വീടിന്റെ  മേല്‍ക്കൂരയില്‍ ഒരു ട്രെയിന്‍ ട്രാക്ക് ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഇയര്‍ ഓഫ് ദി ഡ്രാഗണ്‍ കാര്‍ട്ടൂണില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് 4 മീറ്റര്‍ നീളമുള്ള കിച്ചണ്‍ റേഞ്ച് ഹുഡ് പൈപ്പ് ഉപയോഗിച്ച്  അദ്ദേഹം പിങ്ക് ഡ്രാഗണിനെയും രൂപകല്‍പ്പന ചെയ്തു.

Other News in this category

  • യുകെയിലെ പ്രമുഖ സര്‍വകലാശാലയില്‍ മെഡിസിന് പ്രവേശനം നേടി ഇപ്‌സ്വിച്ചിലെ ഷിബി-- -മിനി ദമ്പതികളുടെ മകന്‍ ഷോണ്‍; അനുമോദനവുമായി നോര്‍ത്ത്‌ഗേറ്റ് ഹൈസ്‌കൂള്‍, ഇപ്‌സ്വിച്ച് മലയാളികള്‍ക്ക് അഭിമാന മൂഹൂര്‍ത്തം
  • യുകെ കടം ജിഡിപിയുടെ 100 ശതമാനത്തില്‍ എത്തി; 1960 കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍, പൊതു ബജറ്റില്‍ അപ്രിയകരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി
  • ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ അമിതവേഗതയില്‍ കാറോടിച്ച് അപകടം; 62 കാരിയുടെ മരണത്തില്‍ മലയാളി യുവതി അറസ്റ്റില്‍, 42 കാരിയുടെ ശിക്ഷ ഒക്ടോബര്‍ 21 ന് വിധിക്കും
  • പലിശ നിരക്കുകള്‍ 5%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത് പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയില്‍
  • ദിവസം 13 മണിക്കൂര്‍ വീതം എട്ടു മാസത്തോളം ജോലി; സൈക്കോളജിസ്റ്റിന് എന്‍എച്ച്എസ് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി
  • റോയല്‍ കോളജ് ഓഫ് നേഴ്സിംഗ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി മലയാളി നഴ്സ്; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നേഴ്‌സായ ബിജോയ് സെബാസ്റ്റ്യന്‍
  • സൗത്ത് പോര്‍ട്ടിലെ മൂന്ന് പെണ്‍കുട്ടികകളെ കൊലപ്പെടുത്തിയ 17 കാരന്റെ പേര് തെറ്റായി പ്രചരിപ്പിച്ച സംഭവം; 55 വയസ്സുകാരിക്കെതിരായ തുടര്‍നടപടികള്‍ റദ്ദാക്കി പോലീസ്
  • പണപ്പെരുപ്പം 2.2% ആയി തുടരുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പലിശ നിരക്ക് കുറയ്ക്കുമോ? വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍ ഇങ്ങനെ....
  • യുകെയില്‍ വരാന്‍ പോകുന്നത് സമരമില്ലാക്കാലം? ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍മാറ്റത്തിന് പിന്നാലെ ട്രെയിന്‍ ഡ്രൈവര്‍മാരും, ശമ്പള കരാര്‍ അംഗീകരിച്ച് അസ്ലഫ് അംഗങ്ങള്‍
  • യുകെ കടന്നുപോകുന്നത് പതിറ്റാണ്ടിലെ ഏറ്റവും ചൂടുകുറഞ്ഞ വേനല്‍ക്കാലത്തിലൂടെ; അന്തരീക്ഷത്തെ തണുപ്പിച്ചത് ഇടയ്ക്കിടെയുണ്ടായ വേനല്‍ മഴയും കാറ്റും
  • Most Read

    British Pathram Recommends