ഉത്രാടനാളില്‍ ലിംകയുടെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ലിംകയുടെ ഓണാഘോഷത്തിന് ഇക്കുറിവന്‍ ജനാവലി. ആയിരത്തില്‍ പരം ജനങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ഓണാഘോഷമായ ഉത്രാടോത്സവം തട്ടിയും മുട്ടിയും ഫ്രെയിം മീനാക്ഷി Shara Samuel Koshy ആയിരുന്നു മുഖ്യാതിഥി.
ലിവര്പൂളിലുള്ള നോസ്ലി ലെഷര്‍ സെന്റര്‍ ഹാളില്‍ രാവിലെ 11:30 മണി മുതല്‍ രാത്രി 9 വരെ നീണ്ടുനിന്ന ഓണാഘോഷ പരിപാടികളില്‍ ജാതി-മത- സമുദായ ഭേദമില്ലാതെ ലിവര്‍പൂളിലും പ്രാന്ത പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന്റെ നിറസാന്നിദ്ധ്യത്തില്‍ ലിംകയുടെ ഉത്രാടോത്സവം ഒരു വന്‍ വിജയമാക്കി മാറ്റപ്പെടുകയാണുണ്ടായത്.
ഈ വര്‍ഷത്തെ അതിവിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഓണസദ്യയോടെ തുടക്കമായി. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടത്തപ്പെട്ട ഓണക്കളികളില്‍ ഏറെ കൗതുകകരവും വാശിയേറിയേറിയതുമായിരുന്നു, അതില്‍ ഏറെ ശ്രദ്ധേയമായത് സ്ത്രീ- പുരുഷ വടംവലി മത്സരം ആയിരുന്നു. മത്സര വിജയികള്‍ക്ക് നാടന്‍ പൂവന് പഴക്കുലകള്‍ സമ്മാനിക്കുകയുണ്ടായി. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് അരങ്ങേറിയ കലാസന്ധ്യയില്‍ വിരിഞ്ഞത് നൂതനമായ ആവിഷ്കാരങ്ങ ളിലൂടെ രണ്ട് ഡസനിലധികം വര്‍ണ്ണപ്പകിട്ടാര്‍ന്ന കലസൃഷ്ടികളാണ്.
വേദിയിലും നിറഞ്ഞ സദസ്സിലും ഒരു പോലെ പ്രകമ്പനം കൊള്ളിച്ച് എട്ടു തെയ്യങ്ങള്‍ നിറഞ്ഞു തുള്ളിയ 'പൊലിക', എന്ന വസൂരിമാല തെയ്യം വലിയ കരഘോഷത്തിനിടയായി. ലിവര്‍പൂളിലെ തേജസ്വിനി ടീം അവ തരിപ്പിച്ച പൊലിക ലിവര്പൂള്മണ്ണില് ഒരു ചരിത്ര നിമിഷമായി മാറ്റപ്പെട്ടു. കൂടാതെ 20 യുവതികള്‍ നിറഞ്ഞാടി തിമിര്‍ത്ത കൈകൊട്ടിക്കളി, ഒരു ഡസനിലധികം മലയാളിമങ്കമാര്‍ തുഴയെറിഞ്ഞ വനിതാ വള്ളംകളി, ക്ലാസിക്കല്‍ തിരുവാതിര, അവതരണസംഘ നൃത്തം, ലിവര്‍പൂള്‍ വാദ്യാ ടീമിന്റെ ശിങ്കാരിമേളം, നാടകാചാര്യന് എന്‍.എന്‍ പിള്ളയുടെ നാടക പുനരാവിഷ്ക്കാരമായി അവതരിപ്പിച്ച 'ഒരു ഭ്രാന്തന്റെ സ്വപ്നം', എന്ന ലഘു നാടകം, കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച സിനിമാറ്റിക് സംഘ നൃത്തങ്ങള്‍ എന്നിങ്ങനെ നീളുന്ന വര്‍ണ്ണാഭമായ കലാസൃഷ്ടികള്‍ കടന്നുപോയ ഉത്രാടസന്ധ്യയെ നിറമാലചാര്‍ത്തി.
മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ 100ല്‍ പരം പേരാണ് മൂന്നു മണിക്കൂറില്‍ അധികം നീണ്ടുനിന്ന വിസ്മയ കാഴ്ച കള്‍ സമ്മാനിച്ചത്. ഉത്രാട നാളില്‍ പതിവുപോലെ തന്റെ പ്രജകളായ ലിവര്‍പൂള്‍ മലയാളികളെ സന്ദര്‍ശിക്കാനെത്തിയ മഹാമനസ്കനായ അസുര രാജാവായ മഹാബലിയെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നെള്ളിക്കുകയുണ്ടായി. ലിവര്‍പൂളിലെ പ്രശസ്തമായ തേജസ്വനി ഡാന്‍സ് സ്കൂളിലെ നൃത്ത അദ്ധ്യാപകരായറിയാറോസും കൃഷ്ണപ്രിയയും കൊറിയോഗ്രാഫ് ചെയ്ത നൃത്ത നൃത്ത്യങ്ങള്‍ ഓരോന്നും നിറഞ്ഞ സദസ്സിന്റെ നിലയ്ക്കാത്ത കയ്യടികള്‍ ഏറ്റുവാങ്ങുകയുണ്ടായി. ലിവര്‍പൂള്‍ കേരളാ മുസ്ലീം കമ്മ്യൂണിറ്റി അണിയിച്ചൊരുക്കിയ മലബാറികുരുന്നുകളുടെ ഒപ്പന മതമൈത്രിയുടെ വേറിട്ട ഒരു കാഴ്ചയായിമാറ്റപ്പെട്ടു.
പതിവുപോലെ ഇക്കുറിയും നൂതനമായ ആവിഷ്കാരങ്ങളിലൂടെ കോര്‍ത്തിണക്കിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാസൃഷ്ടികളുടെ മുഖ്യ കോര്‍ഡി നേറ്റര്‍ ലിംകയുടെ പ്രസിഡന്റ്കൂടിയായ തോമസുകുട്ടി ഫ്രാന്‍സിസ് ആയിരുന്നു, ലിംക ജോയിന്റ് ട്രഷറര്‍ മനോജ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ 900ല്‍പരം പേര്‍ക്കാണ് ഓണസദ്യ വിളമ്പിയത്. ആകര്ഷണീയങ്ങളായ ഓണക്കളികള്‍ക്ക് നേതൃത്വം കൊടുത്തത് ഷിനു മത്തായി, ജേക്കബ്വര്ഗ്ഗീസ്, സണ്ണിജേക്കബ്, തോമസ് ഫിലിപ്പ്, തോമസ് ജോണ്‍ എന്നിവരായിരുന്നു. ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ബിനു മൈലപ്ര, PRO സണ്ണി ജേക്കബ്, ജോയിന്റ് സെക്രട്ടറി ബിന്ദു റെജി, ജോയിന്റ് ട്രഷറര്‍ മനോജ് വടക്കേടത്ത്, വൈസ് പ്രസിഡന്റ് ഡോ.ശ്രീഭാ രാജേഷ്, മുന്‍ സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവര്‍ ഈ വര്‍ഷത്തെ മെഗാ ഓണാഘോഷത്തിന്റ വിജയത്തിനായ് അക്ഷീണം യത്നിച്ചത്.