മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് സരയൂ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും കണ്ട് പരിചയിച്ച താരത്തെ മലയാളികള്‍ ഏറെ സ്നേഹിക്കുന്നുണ്ട്. ഇപ്പോഴിതാ സരയൂ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കാര്യമാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍മീഡിയയിലൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കും എന്ന് പറഞ്ഞിട്ടു പോലും ഒരു കുലുക്കവും ഇല്ലാതെയാണ് ഇയാള്‍ മോശമായി പെരുമാറിയത് എന്നാണ് സരയൂ വ്യക്തമാക്കുന്നത്.
പേര് ഉള്‍പ്പെടെ പുറത്തുവിട്ടിരിക്കുന്ന പോസ്റ്റ് ഇങ്ങനെ:
എന്റെ ഫോട്ടോ ഉള്‍പ്പെടുന്ന ഒരു പോസ്റ്റിലെ ഈ മഹാന്റെ കമന്റെന്ന് പറഞ്ഞാണ് സരയൂവിന്റെ പോസ്റ്റ്. ഉവ്വ് തലേദിവസം വരണോ 25,000 കൂടുതല്‍ തന്നാല്‍ മതി എന്ന് പറഞ്ഞ മൊതലാണ് എന്നായിരുന്നു ആദന്‍ ബിന്‍ അന്‍വര്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള കമന്റ്. ഇയാളോട് ആര് എന്ന് താരം തിരിച്ച് ചോദിക്കുന്നുണ്ട്. ഇതേ ആള് ഇന്‍ബോക്സില്‍ വന്ന് മെസേജ് അയച്ചതിന്റെ സ്ക്രീന്‍ഷോട്ടും താരം പുറത്തുവിട്ടു.
ഹലോ സരയൂ, ഒരു പരുപാടിയുണ്ട്. മെയില്‍ ഐഡി അയക്കൂ. ഞാന്‍ വിശദാംശങ്ങള്‍ അയക്കാം. ഹലോ ഹൗ ആര്‍യു. വാട്സ് ആപ്പ് നമ്ബര്‍ തരൂ എന്നൊക്കെയാണ് മെസേജുകള്‍. പിന്നാലെ തന്നോട് മോശമായി പെരുമാറിയ മറ്റൊരാള്‍ക്ക് താന്‍ അയച്ച മെസേജും അയാള്‍ നല്കിയ മറുപടിയും താരം പങ്കുവെക്കുന്നുണ്ട്. നിന്റെ കമന്റ് സൈബര്‍ സെല്ലിന് അയക്കുന്നു എന്നായിരുന്നു സരയുവിന്റെ മെസേജ്. എന്നാല്‍ സൈബര്‍ സെല്‍ എന്നെ അങ്ങ് ഒലത്തും എന്നായിരുന്നു യുവാവിന്റെ മറുപടി.
സോഷ്യല്‍മീഡിയയില്‍ മോശമായി പെരുമാറിയ ആളുകള്‍ക്കെതിരെ രംഗത്ത് വന്ന താരത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.