ബോളീവുഡിലെ താരറാണിയാണ് കാജോള്‍. നിരവധി ആരാധകരുള്ള കാജോളിന്റേതായി പുറത്ത് വന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നത്.
കാജോളും മകനും കൂടിയുള്ള വീഡിയോയില്‍ കാജോളിന്റെ പെരുമാറ്റം ആണ് ആരാധകര്‍ക്ക് മോശമായി തോന്നിയത്. പരിക്കേറ്റ് മകനുമൊത്ത് ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്ന കാജോളിന്റെ വീഡിയോ ആണ് ഇത്.
നടക്കാന്‍ ബുദ്ധിമുട്ടുന്ന മകനെ സഹായിക്കാനെത്തിയ ബോഡിഗാര്‍ഡിനെ തള്ളി മാറ്റുന്ന കജോളിനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇതാണ് നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
കജോളും മകന് യുഗ് ദേവ്ഗണും ചികിത്സയ്ക്കായി ക്ലിനിക്കില്‍ എത്തിയതായിരുന്നു. മകന്റെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ക്ലിനിക്കില്‍ എത്തിയത്. തിരിച്ചു പോകുന്നതിനിടെ യുഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. കാലില്‍ ബാന്‍ഡ്ഏയ്ഡ് ചെയ്ത് നടക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ താരത്തിന്റെ ബോഡിഗാര്‍ഡ് തന്നെ സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ കജോള്‍ ബോഡിഗാര്‍ഡിനെ തള്ളിമാറ്റുകയായിരുന്നു. ഇതെന്താ കാജോള്‍ ജയ ബച്ചന് പഠിക്കുകയാണോ എന്നാണ് പലരും കമന്റായി ചോദിക്കുന്നത്.