ഒരിക്കലെങ്കിലും ഇഷ്ടമില്ലാത്ത വിവാഹത്തിന് മുന്നില്‍ നില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ? നോ എന്ന് ഉറക്കെ പറയാന്‍ പേടിച്ച് പോയിട്ടുണ്ടോ? ഇതാ ഈ അവസരത്തില്‍ നിങ്ങള്‍ക്ക് വേണ്ടി നേ പറയാന്‍ ആളുണ്ട്.
47,000 രൂപ മുടക്കാന്‍ തയ്യാറാണെങ്കില്‍ ഇഷ്ടമില്ലാത്ത വിവാഹങ്ങളില്‍ നിന്നും ഇനി കൂളായി ഇറങ്ങി പോരാന്‍ അല്ലെങ്കില്‍ രക്ഷപ്പെടുത്താന്‍ ആളുണ്ട്. ഇതെല്ലാം ഒരു പ്രശ്നമേ അല്ലെന്നാണ് 'ഏണസ്റ്റോ റെനാറസ്' എന്ന കമ്പനി പറയുന്നത്.
സ്പെയിനിലുള്ള ഈ കമ്പനിയാണ് 'വെഡ്ഡിംഗ് ഡെസ്ട്രോയേഴ്സ്' എന്ന ആശയം രംഗത്ത് കൊണ്ട് വന്നത്. വിവാഹം മുടക്കി സമ്പാദിക്കുന്നവരുടേതാണ് ഈ കമ്പനി.
തമാശയ്ക്കായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു പരസ്യത്തില്‍ നിന്നാണ് കമ്പനി മുതലാളി ആയ് ഏണസ്റ്റോയ്ക്ക് ഈ ആശയം വരുന്നത്. 'താത്പര്യമില്ലാത്ത വിവാഹങ്ങള്‍ക്ക് നില്ക്കുകയാണോ? എങ്ങനെ എതിര്‍ക്കുമെന്നും അറിയുന്നില്ലേ? വിവാഹത്തില്‍ നിന്നും ഒഴിവാകണമെന്നുണ്ടോ? പരിഭ്രമിക്കേണ്ട, നിങ്ങളുടെ വിവാഹത്തെ ഞാന്‍ എതിര്‍ക്കാം..' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പരസ്യമാണ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്.
പരസ്യം ശ്രദ്ധയില്‍പ്പെട്ടതും നിരവധി പേര് ഏണസ്റ്റോയുടെ സഹായത്തിനായി ഓടിയെത്തി. വിവാഹം മുടക്കുന്നതിനായി 500 യൂറോയും ( 47,000 രൂപ) അദ്ദേഹം ഈടാക്കാന്‍ തുടങ്ങി. സ്ഥലവും സമയവും പറഞ്ഞു കൊടുത്താല്‍ കൃത്യസമയത്ത് അവിടെയെത്തി ക്ലയന്റിന്റെ യഥാര്‍ത്ഥ കാമുകനായി വേഷമിട്ട് ' കല്യാണം മുടക്കി' താത്പര്യമില്ലാത്ത വിവാങ്ങള്‍ മുടക്കി തരും. ഇനി വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ബന്ധുക്കള്‍ ആരങ്കിലും മര്ദ്ദിക്കുകയാണെങ്കിലും അതെല്ലാം ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും കമ്പനി ഉടമ പറയുന്നുണ്ട്. എന്നാല്‍ കിട്ടുന്ന ഓരോ അടിക്കും 50 യൂറോ വീതം നല്‍കണം. ഡിസംബര്‍ വരെ താന്‍ ഇത്തരത്തില്‍ വിവാഹം മുടക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും ഏണസ്റ്റോ പറഞ്ഞു.