ബിഗ്ബോസ് ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു റനീഷ. നിരവധി ആരാധകരെയാണ് ഷോ വഴി താരം സമ്പാദിച്ചത്. ഇപ്പോഴിതാ ബിഗ്ബോസിന് ശേഷം തനിക്കുണ്ടായ ഗുണങ്ങളെ കുറിച്ച് പറയുകയാണ് താരം.
'എല്ലാ ആളുകളും ബിഗ് ബോസില്‍ പോകുന്നത് എന്തെങ്കിലുമൊക്കെ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടായിരിക്കും. അതുപോലത്തെ ഒരു ലക്ഷ്യം എനിക്കും ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് നൂറ് ദിവസം നില്ക്കുക, ആ ഒരു സാമ്ബത്തിക നേട്ടം സ്വന്തംമാക്കുക, കൂടുതല്‍ അവസരങ്ങള്‍ എന്നതൊക്കെയായിരുന്നു എന്റെ ലക്ഷ്യളെന്നും റനീഷ പറയുന്നു.
വീട്ടുകാരെ കാണണം, പുറത്ത് പോകണം എന്നൊന്നും ഒരിക്കല്‍ പോലും ഞാന്‍ ബിഗ് ബോസില്‍ വെച്ച് പറഞ്ഞിട്ടില്ല. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഒരു ഷോയ്ക്ക് വേണ്ടി ഞാന്‍ ദുബായില്‍ പോയി. ആ സമയത്ത് ഞാന്‍ അമ്മക്ക് വേണ്ടി ഒരു മാല വാങ്ങിയിരുന്നു. ബിഗ് ബോസില്‍ നിന്നും ഞാന്‍ സമ്ബാദിച്ച കാശുകൊണ്ട് അമ്മക്ക് ഒരു മാല വാങ്ങി. അത് എന്നെ സമ്ബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണെന്നും റനീഷ പറയുന്നു.
എവിടെ ചെന്നാലും എനിക്ക് സുഹൃത്തുക്കളെ ലഭിക്കും. അതിപ്പോള്‍ ഏത് സീരിയലും പ്രോഗ്രാമും നോക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കളുണ്ട്. എന്നാല്‍ എന്നും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നവരൊന്നുമല്ല. എന്നിരുന്നാലും എപ്പോള്‍ വിളിച്ചാലും ഇന്നലെ വിളിച്ച് സംസാരിച്ച് വെച്ചത് പോലെ സംസാരം തുടരും. അങ്ങനത്തെ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്.
സീരിയല്‍ രംഗത്ത് തന്നെ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. ബിഗ് ബോസിന് ശേഷം സെറീനയുമായിട്ടുള്ള ഫ്രണ്ട്ഷിപ്പ് മുന്നോട്ട് പോയിട്ടുണ്ടെന്ന് ഞാന്‍ പറയില്ല. ഗ്രോത്ത് ഉണ്ടായിട്ടില്ല എന്നത് തന്നെയാണെന്നും' റനീഷ കൂട്ടിച്ചേര്‍ക്കുന്നു.