ക്രിയേറ്റര്‍മാരും ആരാധകരും തമ്മിലുള്ള ബന്ധവും കൂട്ടായ്മയും വളര്‍ത്തിയെടുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള ഒരിടമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 'കമ്മ്യൂണിറ്റീസ്' എന്ന പേരിലാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഡിസ്കോര്‍ഡ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമാണിതെന്നാണ് സൂചന. യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇതിന്റെയും പ്രവര്‍ത്തനം. ഇനി ആരാധകരുമായി ഇടപഴകാന്‍ ക്രിയേറ്റര്‍മാര്‍ക്ക് ഡിസ്കോര്‍ഡ്, റെഡ്ഡിറ്റ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടിവരില്ല. കമ്മ്യൂണിറ്റിസ് വഴി ബന്ധപ്പെടാനാകും.
ഈ പ്ലാറ്റ്ഫോം വഴി കാഴ്ചക്കാര്‍ക്ക് പരസ്പരം ഇടപഴകാനും സാധിക്കും. നേരത്തെ യൂട്യൂബ് വീഡിയോയ്ക്ക് കമന്റ് ചെയ്യാന്‍ മാത്രമാണ് കാഴ്ചക്കാരെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാഴ്ചക്കാര്‍ക്കും ക്രിയേറ്റര്‍ കമ്മ്യൂണിറ്റിയില്‍ അവരുടെ കണ്ടന്റ് ഷെയര്‍ ചെയ്യാനുമാകും.
ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാകുമെന്ന മെച്ചവുമുണ്ട്. സബ്സ്ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ആശയവിനിമയത്തിനും ബന്ധം വളര്‍ത്തുന്നതിനും വേണ്ടിയുള്ള ഒരിടമായാണ് കമ്പനി കമ്മ്യൂണിറ്റീസിനെ കാണുന്നത്. കണ്ടന്റിന്റെ നിയന്ത്രണം ക്രിയേറ്റര്‍മാര്‍ക്ക് ആയിരിക്കും.