ഉപ്പും മുളകും ആരാധകര്‍ക്ക് വെറും ഒരു ചാനല്‍ കോമഡി പരമ്പര അല്ല. ഒമ്പത് വര്‍ഷത്തോളമായി ആരാധകര്‍ക്ക് മുന്നില്‍ ഉള്ള എല്ലാം തികഞ്ഞ കുടുംബം ആണ് ഉപ്പും മുളകും. പരമ്പരയില്‍ നിന്നും മുടിയന് വിട്ടു പോയെങ്കിലും ഇന്നും ആരാധകരുടെ മനസ്സില്‍ ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകന്റെ സ്ഥാനത്ത് മുടിയന് തന്നെയാണ്.
ഇവര്‍ പുറത്തും അറിയപ്പെടുന്നത് പരമ്പരയിലെ പേരുകളില്‍ തന്നെയാണ്. അതിനു കാരണവും പ്രേക്ഷകരുടെ മനസ്സില്‍ താരങ്ങള്‍ അത്രയ്ക്കങ് പതിഞ്ഞത് തന്നെയാണ്. ഉപ്പും മുളകില്‍ നിന്നും പുറത്തായ മുടിയന് എന്ന റിഷിയെ പിന്നീട് കാണുന്നത് ബിഗ്ബോസ് ഷോയില്‍ ആണ്.
ഷോ കഴിഞ്ഞെത്തിയ റിഷി അധികം വൈകാതെ തന്നെ വിവാഹിതനുമായി. എന്നാല്‍ വളരെ പെട്ടന്നുണ്ടായ വിവാഹത്തിന് ഉപ്പും മുളകിലെ ജൂഹി എത്തിയിരുന്നില്ല എന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. എന്താകും ജൂഹി എത്താതിരുന്നത് എന്ന് പലരും ചോദിച്ചു. ഇപ്പോഴിതാ പരമ്പരയിലെ തന്നെ മറ്റൊരു താരമാണ് ശിവാനി അതിന് മറുപടി പറഞ്ഞിരിക്കുകയാണ്.
മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ശിവാനി ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. 'ഈ ചോദ്യം മുടിയന് ചേട്ടനോട് ചോദിച്ചിട്ടുണ്ടോ എന്നും ശിവാനി ചോദിക്കുന്നു. മുടിയന് ചേട്ടന്റെ കല്യാണം പെട്ടെന്നുള്ള തീരുമാനമായിരുന്നു. സെപ്തംബര്‍ അഞ്ച് എന്നുള്ളത് ഓഗസ്റ്റ് അവസാന ആഴ്ചയാണ് തീരുമാനിക്കുന്നത്. അപ്പോഴാണ് തങ്ങളെല്ലാവരും അത് അറിയുന്നത്. ബിഗ് ബോസില്‍ നിന്നും വന്നതിന് പിന്നാലെ എല്ലാം പെട്ടെന്നാണ് നടന്നത്. ആ സമയം ചേച്ചിയ്ക്ക് നേരത്തെ തീരുമാനിച്ച ഷൂട്ടുകളുണ്ടായിരുന്നു. കേരളത്തിന് പുറത്തായിരുന്നു എന്ന് തോന്നുന്നു. ഉപ്പും മുളകില്‍ നിന്നും വരെ ലീവെടുത്തിരിക്കുകയായിരുന്നു അപ്പോള്‍. വിവാഹത്തിന് വരാതിരുന്നതും അതുകൊണ്ടാണ്' എന്ന് ശിവാനി പറയുന്നു.