പുതുപുത്തന്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പിനോളം വരില്ല മറ്റൊന്നും. തുടരെ തുടരെയുള്ള ഫീച്ചറുകള്‍ വാട്സ്ആപ്പിനെ ഉപയോക്താക്കളിലേക്ക് പെട്ടന്ന് തന്നെ അടുപ്പിക്കുന്നു.
ഇപ്പോഴിതാ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് സുരക്ഷാ ഫീച്ചറുകളണ് കൊണ്ടുവന്നിരിക്കുന്നത്. അറിയാത്ത നമ്പറുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന ഫീച്ചറാണ് ഇതില്‍ ഹൈലൈറ്റ്.
ഇതിനായി വാട്സ്ആപ്പിലെ സെറ്റിംഗിസില്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്. വാട്സ്ആപ്പ് മെനുവിലെ സെറ്റിംഗ്സില് പ്രവേശിച്ച് 'പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്' ഓപ്ഷനുകള്‍ തിരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഇനാബിള്‍ ആവുന്നതാണ്. കൂടുതല്‍ സുരക്ഷ ഒരുക്കുക എന്നതാണ് വാട്സ്ആപ്പിന്റെ ലക്ഷ്യം.
എല്ലാ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല . പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വന്ന് നിറയുമ്പോളാണ് ഈ ഫീച്ചര്‍ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. സ്പാം മെസേജുകള്‍ വാട്സ്ആപ്പ് ഉപയോഗം കുറയ്ക്കുന്നു. ഇതിന് തടയിടാന്‍ പുത്തന്‍ ഫീച്ചറിനായേക്കും എന്നാണ് മെറ്റ പറയുന്നുത്.
ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ഇതിന് പുറമേ രണ്ട് ഫീച്ചറുകള്‍ കൂടെ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈ മൂന്ന് ഫീച്ചറുകളും സ്മാര്‍ട്ട്ഫോണ്‍ ആപ്പില്‍ മാനുവലി ഇനാബിള്‍ ചെയ്ത് ഉപയോഗിക്കേണ്ടവയാണ്.