വൈദ്യുതി ബില്ല് കൂടിയാല്‍ അടുത്ത തവണ അത് കുറയ്ക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. കാരണം ഒരു സാധാരണ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഒരു ലക്ഷ്യവും ഇല്ലാതെ ഉയരുന്ന വൈദ്യുതി ബില്ല്.
എന്നാല്‍ വളരെ വിചിത്രമായ ഒരു സംഭവമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വന്തം വൈദ്യതിബില്‍ കൂടി അടക്കുകയായിരുന്നു താനെന്ന് ഒരാള്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. വൈകി എന്ന് പറഞ്ഞാല്‍ പതിനെട്ട് വര്‍ഷത്തിന് ശേഷം ആണ് ഇയാള്‍ ഈ കാര്യം അറിയുന്നത്.
പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനി (PG&E) ഉപഭോക്താവായ കെന്‍ വില്‍സണാണ് ഇത്തരത്തിലൊരു വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വന്നത്. തന്റെ വൈദ്യുതി ബില്ലുകള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍, ഉപഭോഗം കുറയ്ക്കാന്‍ അദ്ദേഹം ചില നടപടികള്‍ സ്വീകരിച്ചു. ആ ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഭാഗമായി തന്റെ വൈദ്യുതി ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി അദ്ദേഹം ഒരു ഉപകരണം വാങ്ങി. അപ്പോഴാണ് ബ്രേക്കര്‍ ഓഫായിരിക്കുമ്പോഴും തന്റെ മീറ്റര്‍ പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വില്‍സണ്‍ ഈ പ്രശ്നത്തെക്കുറിച്ച് പിജിആന്‍ഇയെ അറിയുകയും വിദഗ്ധ പരിശോധനകള്‍ക്കായി ഒരു ഉദ്യോഗസ്ഥനായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കമ്പനിയുടെ പ്രാഥമിക അന്വേഷണത്തില്‍ ഉപഭോക്താവിന്റെ അപ്പാര്‍ട്ട്മെന്റ് മീറ്റര്‍ നമ്പര്‍ മറ്റൊരു അപ്പാര്‍ട്ട്മെന്റിലേക്ക് 2009 മുതല്‍ ബില്‍ ചെയ്യുന്നതായി കണ്ടെത്തി. കഴിഞ്ഞ 18 വര്‍ഷമായി അദ്ദേഹം ഇങ്ങനെ ബില്ല് അടച്ച് കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവിന് കമ്പനി ക്ഷമാപണം നടത്തുകയും അദ്ദേഹത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും അവരവരുടെ മീറ്ററുകള്‍ പരിശോധിക്കാന്‍ മറ്റ് ഉപഭോക്താക്കളോട് കമ്പനി അഭ്യര്‍ത്ഥിച്ചു.