'ലുക്കിലല്ല കാര്യമെന്ന്' പലരും പറഞ്ഞ് കേട്ടിട്ടില്ലേ? അത് സത്യമാണെന്ന് തെളിയിക്കുന്ന സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നത്. കാരണം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോ ആണ്.
വീഡിയോയില്‍ കാണുന്നത് കണ്ടാല്‍ ആരും കൊതിച്ചു പോകുന്ന ഫ്രൈഡ് ചിക്കനാണ്. നല്ല മൊരിഞ്ഞ് കഴിക്കാന്‍ പാകത്തിന് ഉള്ള ചിക്കന്‍. പക്ഷെ അത് ചിക്കനല്ലെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ല.
ഒറ്റ നോട്ടത്തില്‍ തന്നെ യഥാര്‍ത്ഥ ഫ്രൈഡ് ചിക്കന്‍ പോലെ തോന്നുന്ന ഇത് പക്ഷെ ഫ്രൈഡ് ചിക്കന്‍ അല്ല. സംഭവം കേക്കാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയും ഇല്ല. പക്ഷെ ഇതൊരു കേക്കാണ്.
ഇല്യൂഷന്‍ കേക്കുകള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തിയാര്‍ജിച്ച ദയീത പാലാണ് ഒട്ടും സംശയം വരാത്ത രീതിയില്‍ 'ഫ്രൈഡ് ചിക്കന്‍' രൂപത്തിലുള്ള കേക്ക് നിര്‍മിച്ചത്. ഫ്രൈഡ് ചിക്കനാണെന്ന് കരുതി മകന് ചിക്കന്റെ രൂപത്തിലിരിക്കുന്ന കേക്ക് കഴിച്ച രസകരമായ സംഭവവും ദയീത പാല് വിവരിക്കുന്നുണ്ട്.
ചോക്ലേറ്റും വാനിലയും ചേര്‍ത്ത് നിര്‍മിച്ച കേക്കാണ് ദയീത ഒരുക്കിയത്. യഥാര്‍ത്ഥ ഫ്രൈഡ് ചിക്കനെ വെല്ലുന്ന തരത്തിലാണ് അവര്‍ കേക്ക് നിര്‍മിച്ചത്. ഇതിനോടകം 11 മില്യണ്‍ ആളുകളാണ് ദയീതയുടെ ഫ്രൈഡ് ചിക്കന്‍ കേക്ക് കണ്ടത്. പിന്നാലെ വ്യത്യസ്ത തരം കേക്കുകളുണ്ടാക്കാനുള്ള ദയീതയുടെ കഴിവുകളെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി. മുമ്പ് വിവിധ തരം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും രൂപത്തിലും ദയീത കേക്കുകളുണ്ടാക്കിയിരുന്നു.