റിയാദ്: സൗദിയിലെ മക്ക, അല്‍ ബഹ, അസീര്‍, ജീസാന് എന്നിവിടങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ തന്നെ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. സൗദി സിവില്‍ ഡിഫന്‍സിന്റേതാണ് ജാഗ്രത നിര്‍ദ്ദേശം.
ത്വാഇഫ് അടങ്ങുന്ന മക്ക മേഖലയില്‍ മഴക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഈയിടങ്ങളില്‍ ശക്തമായ മഞ്ഞു വീഴ്ചയും പ്രതീക്ഷിക്കാം. അല്‍ ബഹ, അസീര്‍, ജീസാന് മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. നജ്രാന്‍ മേഖലയില്‍ മിതമായ മഴ ലഭിക്കും. ഈ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക സുരക്ഷയൊരുക്കണമെന്നും മന്ത്രാലയം അറിയിച്ചു. കനത്ത മഴയിലും രാത്രി കാലങ്ങളിലും സുരക്ഷിതമായി വാഹനമോടിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.