ഇരുചക്രവാഹന വിപണിയില്‍ ഓണ്‍ലൈന്‍ മുന്നേറ്റവുമായി ഫ്ലിപ്പ്കാര്‍ട്ട്. ഹീറോ, ജാവ, യെസ്ഡി, ബജാജ്, ടിവിഎസ്, ഒല, എഥര്‍, ചേതക്, വിദ തുടങ്ങിയ മുന്‍നിര കമ്പനികളുടെ പെട്രോള്‍, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ മികച്ച വിലയില്‍ ഓഫറുകളോടെ ലഭ്യമാക്കുകയാണ് ഫ്ലിപ്പ്കാര്‍ട്ട്. രാജ്യവ്യാപകമായി 700-ലധികം നഗരങ്ങളില്‍ ഡെലിവറി സംവിധാനം ഒരിക്കിയിട്ടുണ്ട്.
ഓഡിയോ/വീഡിയോ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെ, ഉപഭോക്താക്കള്‍ക്ക് വീട്ടിലെ ഇരുന്നുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്, ഫിനാന്‍സിങ് എന്നീ മുഴുവന്‍ വാങ്ങല്‍ പ്രക്രിയയും പൂര്‍ത്തിയാക്കാനാകും. കൂടാതെ, 3D, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള നൂതന ഫീച്ചറുകള്‍ ഇരുചക്രവാഹനങ്ങളെ നന്നായി മനസിലാക്കാനും സഹായിക്കും.
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക ഡീലുകള്‍, സൂപ്പര്‍ കോയിന്‍സ് വഴിയുള്ള ലോയല്‍റ്റി ആനുകൂല്യങ്ങള്‍, താങ്ങാനാവുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ പ്രയോജനം നേടാം.