ബോളീവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യയും അഭിഷേകും. അതിനാല്‍ തന്നെ ഇരുവകുടെയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്.
കഴിഞ്ഞ കുറെ നാളുകളായി ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകളായിരുന്നു ബോളീവുഡിലെ ചര്‍ച്ച. രണ്ടു പേരും പലപ്പോഴും പല വേദികളിലും ചടങ്ങുകളിലും രണ്ടായി വരുന്നതും, മുഖത്തോട് മുഖം നോക്കിയാല്‍ സംസാരിക്കാത്തതും ആയിരുന്നു ആരാധകര്‍ക്ക് ഇതിനുള്ള സൂചന നല്‍കിയത്.
എന്നാല്‍ ഇപ്പോഴിതാ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ഐശ്വര്യ ആരാധകര്‍ക്ക് ഒരു സൂചന നല്കിയിരിക്കുനകയാണ്. പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഐശ്വര്യ ഇതിനെല്ലാമുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്.
പാരിസില്‍ പറന്നിറങ്ങിയ താരത്തിന്റെ വിരലില്‍ വിവാഹ മോതിരമുണ്ടായിരുന്നു. കുറച്ച് കാലങ്ങളായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഐശ്വര്യയുടെ രീതികളെ വിവാഹ മോചനത്തിന്റെ സൂചനകളായി ചിത്രീകരിച്ചതിനെ തുടര്‍ന്നായിരിക്കണം ഐശ്വര്യ വിവാഹമോതിരം ധരിച്ച് എത്തിയതെന്നാണ് സൂചന.
മകള്‍ ആരാധ്യയ്ക്കൊപ്പം പാരിസിലെ ഫാഷന്‍ വീക്ക് വേദിയില്‍ ഐശ്വര്യ എത്തുന്നതാണ് വീഡിയോയിലുള്ളത്. പിങ്ക് സ്വെറ്റ്ഷര്‍ട്ടും കറുപ്പ് ജീന്‍സുമാണ് ആരാധ്യയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തില്‍ പ്രിന്റുകളുള്ള പച്ച ട്രെഞ്ച് കോട്ടാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. എന്നാല്‍ ഐശ്വര്യയുടെ ഈ ഔട്ട്ഫിറ്റ് അധികപേര്‍ക്കും ഇഷ്ടപ്പെട്ടില്ല. സ്റ്റൈലിസ്റ്റിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സൈമ പുരസ്കാര ചടങ്ങിനെത്തിയപ്പോള്‍ ഐശ്വര്യ വിവാഹ മോതിരം അണിഞ്ഞിരുന്നില്ല. മികച്ച നടിക്കുള്ള പുരസ്കാരം നടന് വിക്രമില്‍ നിന്ന് ഐശ്വര്യ സ്വീകരിച്ചിരുന്നു. അന്നും ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യയുണ്ടായിരുന്നു.