അവതാരകയും മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ താരവുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ഗായകനും പഴയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയുമായ വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ്. രണ്ടു പേരും വിവാഹ ശേഷം തങ്ങള്‍ ഒരുമിച്ചുള്ള വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
വിവാഹം കഴിഞ്ഞ് അധികം വൈകാതെയാണ് ഇവര്‍ക്ക് ആത്മജ മഹാദേവ് എന്നൊരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് അറിയിച്ച് ഇരുവരും എത്തിയിരുന്നു.
ഇപ്പോഴിതാ അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് ദേവിക. അഞ്ചാം മാസത്തില്‍ അഞ്ച് കൂട്ടം പലഹാരവുമായി ചെറിയൊരു ആഘോഷം നടത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പ്രഗ്നന്‍സിയില്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ദീപാവലി സമയത്തായിരുന്നു അമ്മ അഞ്ച് കൂട്ടം പലഹാരവുമായി വന്നത്. ഈ ആഘോഷം ഇവിടെ നടത്തിയതില്‍ എല്ലാവരോടും നന്ദി പറയുന്നു.
കല്യാണം കഴിഞ്ഞിട്ട് ഞങ്ങള്‍ ആദ്യമായി ഞങ്ങള്‍ കുടുംബ ക്ഷേത്രത്തിലേക്ക് പോവുകയാണ്. മാഷ് ആദ്യമായാണ് കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസം ഇവിടെ നില്‍ക്കുന്നത്. മാഷിന്റെ അമ്മയെ ഞങ്ങള്‍ക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. അമ്മയ്ക്ക് ദൂരയാത്രയൊന്നും പറ്റില്ല. പിന്നെ ഇവിടത്തെ കാലാവസ്ഥയും മോശമാണ്, നല്ല തണുപ്പാണ് ഇവിടെ. ഏഴാം മാസത്തെ ചടങ്ങ് അവിടെ നടത്താമെന്നായിരുന്നു വിജയ് പറഞ്ഞത്.
എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഇനിയും കൂടെ വേണം. അതൊക്കെയേ ഉള്ളൂ ജീവിതത്തില്‍. എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നായിരുന്നു ദേവിക പറഞ്ഞത്.