ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്ക്കാരവും ആചരവും ആണ്. വിവാഹം പല രീതിയില്‍ ആണ് ഇന്ത്യയില്‍ ആഘോഷിക്കുന്നത്. വിവാഹ ശേഷവും വിവാഹത്തിന് മുന്‍പും എല്ലാം പല തരത്തിലുള്ള ആചാരങ്ങള്‍ പലയിടത്തും പലതാണ്.
എന്നാല്‍ വിവാഹ ശഏഷം വരന്റെയോ വധുവിന്റെ വസ്ത്രങ്ങള്‍ കീറുന്നതും. വരനെ വിവാഹ പന്തലിലേക്ക് വ്യത്യസ്ത രീതിയില്‍ സ്വാഗതം ചെയ്യുന്നതും വധൂവരന്മാരെ മുറിയില്‍ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചടങ്ങിനെ കുറിച്ചാണ് പറയുന്നത്. ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്വരയിലെ പിനി ഗ്രാമത്തിലെ ആചാരം വളരെ വ്യത്യസ്തമാണ്.
ഇവിടെ ഇപ്പോഴും ഈ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവരാണ്.. ഈ സമയത്ത് വരനും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. പിനി ഗ്രാമത്തില്‍, വിവാഹശേഷം, വധു വസ്ത്രമില്ലാതെ തുടരണം, ഈ കാലയളവില്‍ കമ്പിളികൊണ്ടുള്ള ഒരു ബെല്‍റ്റ് മാത്രമേ വധുവിന് ധരിക്കാന്‍ അനുവാദം ഉള്ളൂ അത്രേ. സ്ത്രീകള്‍ അഞ്ച് ദിവസത്തേക്ക് വസ്ത്രം ധരിക്കാതെ ഇരിക്കുമ്പോള്‍ പുരുഷന്മാര് ഈ സമയത്ത് മദ്യം കഴിക്കാനും പാടുള്ളതല്ല.
വിവാഹത്തിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍ മദ്യവും മാംസവും സ്പര്‍ശിക്കുന്നതില്‍ നിന്നും പുരുഷന്മാര്ക്ക് വിലക്കുണ്ട്. വധൂവരന്മാര് ഈ ആചാരങ്ങള്‍ പാലിച്ചാല്‍ അവര്‍ക്ക് ഭാഗ്യം ലഭിക്കുമെന്നാണ് ഈ ഗ്രാമം വിശ്വാസിച്ചുപോരുന്നത്.