ഇന്ത്യന്‍ സിനിമാ ലോകത്ത് ഐശ്വര്യ റായ്യേക്കാള്‍ മികച്ച സൗന്ദര്യമുള്ള ഒരു താരത്തെ ആരാധകര്‍ക്ക് പറയാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി ഐശ്വര്യ തന്നെയാണ് ബോളീവുഡിലെ സൗന്ദര്യ റാണി. പ്രായം അന്‍പത് കഴിഞ്ഞെങ്കിലും വണ്ണം അല്പം വെച്ചെങ്കിലും ഐശ്വര്യയുടെ സൗന്ദര്യത്തിന് ഇന്നും കുറവ് സംഭവിച്ചിട്ടില്ല.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി നടന്ന പാരീസ് ഫാഷന്‍ വീക്കില്‍ എത്തിയ ഐശ്വര്യയെ കുറിച്ചാണ് വാര്‍ത്തകള്‍ നിറയെ. ഐശ്വര്യയുടെ വസ്ത്രവും ലുക്കും ആണ് വിഷയമാകുന്നത്.
സാധാരണനടന്ന് വന്ന് നമസ്തേ എന്ന് ആംഗ്യത്തിലൂടെയാണ് ഐശ്വര്യ റാംപിന്റെ കയ്യടി ഏറ്റുവാങ്ങിയത്. എന്നാല്‍ താരത്തിന്റെ വസ്ത്രം റാംപിന് ചേരുന്നതല്ലെന്നാണ് കമന്റുകള്‍. നല്ല സ്റ്റൈലിഷ് ഇല്ലേ ഐശ്വര്യയ്ക്ക് എന്ന ചോദ്യമാണ് ഉയരുന്നത്. സിംപിള്‍ മേക്കപ്പും ചുവപ്പ് നിറമുള്ള വസ്ത്രവുമായിരുന്നു ഐശ്വര്യ ധരിച്ചത്. മാത്രമല്ല ആഭരണങ്ങള്‍ക്ക് പ്രധാന്യവും കൊടുത്തിരുന്നില്ല.നടിയ്ക്ക് അത്യാവശ്യമായി ഒരു മികച്ച സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നതും ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നതും എന്തിനാണ്. പകരം ശരീരഭാരം കുറച്ചാല്‍ പോരെയെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.
കോസ്മെറ്റിക് ചികിത്സകള്‍ ഉപയോഗിച്ച് അഭംഗിയാവുന്നത് എന്തിനാണെന്നും വാര്‍ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കൂയെന്നും ഉപദേശങ്ങള്‍ വരുന്നുണ്ട്. അതേസമയം അവളുടെ 50-കളിലും അമ്മയായതിന് ശേഷമുള്ള യാത്രയില്‍ അവരെ ബഹുമാനിക്കുക. ഓരോ പ്രായത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദയവായി വാര്‍ദ്ധക്യം മാനിക്കണം. അവളുടെ മുന്നില്‍ നമ്മള് ഒന്നുമല്ലെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.