വിവാഹ ശേഷം ശ്രീവിദ്യയും രാഹുലും പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിളായി മാറിക്കൊണ്ടിരിക്കുകയാണ്. ശ്രീവിദ്യയുടെ ഓരോ യൂട്യൂബ് വീഡിയോയ്ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് രണ്ടു പേരും വിവാഹിതരായത്.
ഇപ്പോഴിതാ തങ്ങളുടെ പുതിയ വീഡിയോയില്‍ ശ്രീവിദ്യ തന്റെ വളരെ നാളത്തെ ആഗ്രഹം സാധിച്ച സന്തോഷം അറിയിച്ചിരിക്കുകയാണ്. ശേഷം അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും ഒപ്പം ശ്രീവിദ്യ കുറച്ച് ഷോപ്പിങ്ങാനായി ടൗണിലേക്ക് ഇറങ്ങുന്ന വീഡിയോ പങ്കുവെച്ചാണ് താരം വീഡിയോ തുടങ്ങുന്നത്. ഒടുവില്‍ ഒരുപാട് നാളായി മൂക്ക് കുത്തണമെന്ന ആഗ്രഹം കൂടി അവിടെ വെച്ച് താരം സാധിച്ചെന്നാണ് വീഡിയോയില്‍ പറയുന്നത്.
ജ്വല്ലറിയില്‍ കയറിയപ്പോഴാണ് മൂക്ക് കുത്തണമെന്ന തന്റെ ആഗ്രഹത്തെ കുറിച്ച് രാഹുലിനോട് ശ്രീവിദ്യ പറഞ്ഞത്. രാഹുല്‍ സമ്മതം പറഞ്ഞുവെങ്കിലും അച്ഛന്റെ സമ്മതം ഇല്ലെങ്കില്‍ മൂക്കുത്തി എന്ന സ്വപ്നം ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു ശ്രീവിദ്യ.
മുമ്പൊരിക്കല്‍ മൂക്ക് കുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛന് സമ്മതിച്ചില്ലെന്നും സമ്മതമില്ലാതെ കുത്തിയാല്‍ വീടിന്റെ പടിക്ക് പുറത്താക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും ശ്രീവിദ്യ പറയുന്നു. ഇനിയിപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കിയാല്‍ കുഴപ്പമില്ലെന്നും കയറി ചെല്ലാന്‍ രാഹുലിന്റെ വീടുണ്ടെന്നും പറഞ്ഞാണ് സമ്മതം വാങ്ങാന്‍ അച്ഛന്റെ അടുത്തേക്ക് ശ്രീവിദ്യ ചെന്നത്.
രാഹുല്‍ ഒപ്പം ഉണ്ടായിരുന്നത് കൊണ്ടാകണം അധികം എതിര്‍ക്കാന്‍ നില്‍ക്കാതെ അച്ഛന് സമ്മതം പറയുന്നത് കാണാം. എന്നാല്‍ ഉറുമ്പ് കടിക്കുന്ന വേദന പ്രതീക്ഷിച്ചുപോയ ശ്രീവിദ്യ മൂക്ക് കുത്തിയശേഷം കുറച്ച്നേരം ഒരു മരവിച്ച അവസ്ഥയിലായിരുന്നു എന്ന് പറയുന്നതും വീഡിയോയിലുണ്ട്. ഇത്രത്തോളം വേദന പ്രതീക്ഷിച്ചില്ലെന്നും വേദനയുണ്ടാകും ഭര്‍ത്താവിനെ വിശ്വസിക്കരുതെന്നും താന്‍ പറയുന്നത് കേള്‍ക്കാനും അച്ഛന് പറഞ്ഞതാണെന്നും ശ്രീവിദ്യ തമാശയായി പറയുന്നുണ്ട്.
മുറിവ് ഉണങ്ങിയശേഷം ധരിക്കാനായി ഒരു ഡയമണ്ട് മൂക്കുത്തിയും രാഹുല്‍ ശ്രീവിദ്യയ്ക്ക് വാങ്ങി കൊടുക്കുന്നതും വീഡിയോയിലുണ്ട്. മൂക്ക് കുത്തുന്നതിനെ എതിര്‍ത്തിരുന്ന അച്ഛന് പോലും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്ക് ഇഷ്ടപ്പെട്ടതായും പറയുന്നുണ്ട്. രാഹുലിന്റെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മൂക്ക് കുത്തിയതോടെ ശ്രീവിദ്യ കൂടുതല്‍ സുന്ദരിയായി എന്നാണ് അഭിപ്രായപ്പെടുന്നത്. പ്രേക്ഷകര്‍ക്കും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്കിനെ ഇഷ്ടപ്പെട്ട് കമന്റുകള്‍ കുറിക്കുന്നുണ്ട്.