യുഎസിലെ മിഷിഗനില്‍ താമസിക്കുന്ന എറിക് കില്‍ബേണ്‍ ജൂനിയറിന് പ്രായം പതിനാറാണ്. പക്ഷെ ഈ പതിനാറുകാരന് അല്പം സെബ്രിറ്റിയുമാണ്. ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ എറിക്ക് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും എല്ലാം നിറഞ്ഞു നില്ക്കുന്ന താരം കൂടിയാണ്. എന്നാല്‍ എന്താണ് ഇതിനെല്ലാം കാരണം എന്നറിയോ?
എറികിന്റെ ശാരീരിക പ്രത്യേകത കൊണ്ട് ഇവന് പ്രശസ്തിയില്‍ ആയത്. എറിക്കിന്റെ കൈ-കാലുകള്‍ക്ക് അവന്റെ പ്രായത്തേക്കാള്‍ വലിപ്പമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കാല്‍പാദങ്ങളുടെയും കൈപ്പത്തികളുടെയും ഉടമയാണ് ഈ പതിനാറുകാരന്. അത് തന്നെയാണ് ഇവനെ പതിനാലാം വയസ്സില്‍ വേള്‍ഡ് റെക്കോര്‍ഡിന്റെ പടിയില്‍ എത്തിച്ചത്.
കൂടെയുള്ള മറ്റുള്ളവര്‍ 8,9 അളവുകളിലുള്ള ഷൂസുകള്‍ ധരിക്കുമ്പോള്‍13.5 ഇഞ്ച് വലിപ്പമുള്ള എറിക്കിന്റെ കാല്പാദത്തിന് പാകമായ ഷൂ സൈസ് 23 ആണ്. മാത്രമല്ല 9.15 ഇഞ്ചാണ് എറിക്കിന്റെ കൈപ്പത്തിയുടെ നീളം. സാധാരണ ഒരു പതിനാറുകാരന്റെ കൈപ്പത്തിക്ക് 7.4 ഇഞ്ച് നീളമാണുണ്ടാവുക.
ഇപ്പോള്‍ എറിക്കിന് ഷൂ സ്പോണ്സര് ചെയ്യുന്നത് പ്യൂമയും അണ്ടര്‍ ആര്‍മര്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളാണ്. ഇതെല്ലാം ഇപ്പോഴുള്ള കഥ. എന്നാല്‍ ഒരുകാലത്ത് എറികിന് വേണ്ടി ചെരുപ്പുകള്‍ വാങ്ങാന്‍ അവന്റെ മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.
എറിക്കിന്റെ വീട്ടുകാര്‍ ഷൂസിന്റെ കാര്യം വന്നപ്പോള്‍ പ്രതിസന്ധിയിലായിരുന്നു. ഏകദേശം ഒന്നരലക്ഷം രൂപ വിലവരുന്ന കസ്റ്റംമെയ്ഡ് ഷൂസുകള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. എന്നാല്‍ തോല്ക്കാന് എറിക്ക് തയ്യാറായിരുന്നില്ല. തന്റെ ഈ പ്രത്യേകത മറ്റാര്‍ക്കുമില്ലെന്ന് തിരിച്ചറിഞ്ഞതോട അവന് 14-ാം വയസില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെയാണ് പ്യൂമ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ എറിക്കിന് സൗജന്യമായി ഷൂസുകള്‍ നിര്‍മ്മിച്ച് നല്കാന് തുടങ്ങിയത്.