മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്കുന്ന താരമാണ് ടൊവിനോ. ഏതൊരു സിനിമ എടുത്ത് നോക്കിയാലും അതില്‍ ടൊവിനോയുടെ പരിശ്രമം ഒന്ന് വേറെ തന്നെയാണ്. തീയറ്ററുകളില്‍ ടൊവിനോ ചിത്രം എആര്‍എം വമ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വേഷങ്ങളിലായാണ് ടൊവിനോ എത്തുന്നത്.
ഇപ്പോള്‍ ടൊവിനോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. ടൊവിനോയുടെ സുഹൃത്ത് കൂടിയാണ് ജൂഡ്. സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോ എന്നാണ് ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്വുമായാണ് ജൂഡി ടൊവിനോയെ താരതമ്യം ചെയ്തത്.
ജൂഡ് ആന്തണി ജോസഫിന്റെ കുറിപ്പ് വായിക്കാം:
ഒരു നടന് തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യന്. മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല് എന്ന് വേണമെങ്കില്‍ പറയാം.അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടോവി എടുക്കുന്നുണ്ട്.ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന നടന് .2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാര്‍ത്ഥതയുമാണ്.ഇന്നലെ എആര്‍എം കണ്ടപ്പോഴും ഞാന്‍ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ്. അഭിനന്ദനങ്ങള്‍ എആര്‍എം ടീം