18
MAR 2021
THURSDAY
1 GBP =111.95 INR
1 USD =83.71 INR
1 EUR =93.52 INR
breaking news : ബെല്‍ഫാസ്റ്റ് മലയാളി ജെയ്സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; ആദ്യകാല കുടിയേറ്റ മലയാളിയും പത്തനാപുരം സ്വദേശിയുമായ ജെയ്സന്റെ സംസ്‌കാരം നാട്ടില്‍ >>> യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം >>> അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു >>> ഈ വിന്ററില്‍ വീടിനുള്ളില്‍ ചൂട് നിലനിര്‍ത്തുന്നതിനും പണം ലാഭിക്കുന്നതിനുമുള്ള അഞ്ച് കിടിലന്‍ ഐഡിയകള്‍ പരീക്ഷിക്കാം.... ഹോം ഹീറ്റിംഗ് തന്ത്രങ്ങള്‍ വെളിപ്പെടുത്തി എനര്‍ജി എക്‌സ്‌പെര്‍ട്ട് >>> ഇംഗ്ലണ്ടും വെയില്‍സും വെള്ളപ്പൊക്കത്തെ നേരിടുമ്പോള്‍ ശക്തമായ കാറ്റ് മുന്നറിയിപ്പും; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, കൂടെ പകര്‍ച്ചവ്യാധി ഭീഷണിയും >>>
Home >> CINEMA
'സത്യം പറഞ്ഞാല്‍ അച്ഛനെ ഇഷ്ടപ്പെടാന്‍ പോലും എനിക്കൊരു കാര്യം ഇല്ല. എന്നെയും എന്റെ കുടുംബത്തെയും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്' ബാലയ്‌ക്കെതിരെ ആരോപണവുമായി മകള്‍ അവന്തിക

സ്വന്തം ലേഖകൻ

Story Dated: 2024-09-27

നടന്‍ ബാലയ്ക്കെതിരെ ആരോപണവുമായി മകള്‍ അവന്തിക. തന്റെ അച്ഛനെ ഇഷ്ടപ്പെടാന്‍ ഒരു കാരണം പോലും ഇല്ലെന്നും തന്റെ അമ്മയേയും അമ്മാമ്മയേയും ആന്റിയേയുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ഉപദ്രവിച്ചിട്ടുണ്ടെന്നും അവന്തിക വീഡിയോയില്‍ പറഞ്ഞു.

എന്നെയും എന്റെ കുടുംബത്തേയും വെറുതെ വിടണം. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്. നിങ്ങളുടെ സ്‌നേഹമോ ഒന്നും തനിക്ക് വേണ്ടെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.

'എന്നെയും എന്റെ മുഴുവന്‍ കുടുംബത്തേയും ബന്ധപ്പെടുന്ന വളരെ ഗുരുതരമായ പ്രശ്‌നത്തേക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ശരിക്ക് എനിക്ക് ഇതേക്കുറിച്ച് പറയാന്‍ ഇഷ്ടമില്ല. പക്ഷേ എനിക്ക് മടുത്തു. എന്റെ അമ്മയും കുടുംബവും ദുഃഖിച്ചിരിക്കുന്നതു കണ്ട് മടുത്തു. എന്നെയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നെയും എന്റെ അമ്മയേയും പറ്റി തെറ്റായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ സ്‌കൂളില്‍ പോകുമ്‌ബോള്‍ എന്റെ ഫ്രണ്ട് ചോദിക്കാറുണ്ട് ഇതെല്ലാം സത്യമാണോ എന്ന്. എനിക്ക് അതിന് ഉത്തരം പറയാന്‍ കിട്ടുന്നില്ല. ഞാനും എന്റെ അമ്മയും വളരെ മോശമാണ് എന്നാണ് പലരും കരുതുന്നത്. ഞാന്‍ പറയാന്‍ പോകുന്നത് എന്റെ അച്ഛനെപ്പറ്റിയാണ്.'

'എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളും വിഡിയോയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ് മിസ് ചെയ്തിട്ടുണ്ട് എനിക്ക് ഒരുപാട് ഗിഫ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്. പക്ഷേ ഈ പറഞ്ഞതില്‍ ഒന്നും സത്യമില്ല. സത്യം പറഞ്ഞാല്‍ അച്ഛനെ ഇഷ്ടപ്പെടാന്‍ പോലും എനിക്കൊരു കാര്യം ഇല്ല. എന്നെയും എന്റെ അമ്മയേയും അമ്മാമ്മയേയും ആന്റിയേയുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ ചെറുതായിരുന്ന സമയത്ത് വീട്ടില്‍ മദ്യപിച്ചെത്തി എന്റെ അമ്മയെ തല്ലുമായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ ഞാന്‍ കുഞ്ഞല്ലേ. എനിക്ക് നല്ല വിഷമമാകും. എന്റെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് എന്നെ നല്ല രീതിയില്‍ വളര്‍ത്തുന്നത്. ഒരു കാര്യത്തിനു പോലും എന്നെ തല്ലിയിട്ടില്ല.

'എന്നെ വളരെ അധികം സ്‌നേഹിക്കുന്ന കുടുംബമാണ്. എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളില്‍ എന്റെ അമ്മയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതെല്ലാം തെറ്റാണ്. എന്റെ അമ്മയെ കുറേ തല്ലിയിട്ടുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ മദ്യപിച്ചെത്തി ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ നോക്കി. എന്റെ അമ്മ കൈ വെച്ച് തടുത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലായിരുന്നെങ്കില്‍ എന്റെ തലയില്‍ ഇടിക്കുമായിരുന്നു. ഒരു പ്രാവശ്യം കോടതിയില്‍ വച്ച് എന്നെ വലിച്ചിഴച്ച് ചെന്നൈയില്‍ കൊണ്ടുപോയി മുറിയിലിട്ട് പൂട്ടി. ഭക്ഷണമോ ഒന്നും എനിക്ക് തന്നില്ല. ഇങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്.'

'അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്. ഒരു അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു അച്ഛന്‍ എന്ന നിലയില്‍ കാണാന്‍ അവകാശമില്ലേ എന്ന്. എനിക്ക് കാണണ്ട. എനിക്ക് നിങ്ങളുടെ മുഖം കാണണം എന്നില്ല. എനിക്ക് സംസാരിക്കണമെന്നില്ല. മിസ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ ഫോണ്‍ വിളിച്ചിട്ടുണ്ടോ. എനിക്ക് ഒരു കത്തെങ്കിലും അയച്ചിട്ടുണ്ടോ. അസുഖ ബാധിതനായപ്പോള്‍ ഞാന്‍ ലാപ്‌ടോപ്പും പാവയും ചോദിച്ചെന്നു പറഞ്ഞില്ലേ. ഞാന്‍ എന്തിനാണ് ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. എന്റെ അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയത്, എനിക്ക് അവിടെ പോകാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നെയും എന്റെ കുടുംബത്തേയും വെറുതെ വിടണം. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്.'

'നിങ്ങളുടെ സ്‌നേഹമോ ഒന്നും എനിക്ക് വേണ്ട. നിങ്ങള്‍ വിചാരിക്കും എന്റെ അമ്മ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ഈ വീഡിയോ ഇടുന്നതെന്ന്. ഇവിടെ എന്റെ അമ്മ ഇല്ല. എന്റെ അമ്മ ജോലിക്ക് പോയേക്കുവാണ്. ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍. പക്ഷെ ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കാന്‍ അമ്മയ്ക്ക് താല്‍പ്പര്യമില്ല ഇത് സ്‌ക്രിപ്റ്റഡ് ഒന്നുമല്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് ഇടുന്നതാണ്. എന്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. അമ്മയും കുടുംബവും വിഷമിക്കുന്നതുകണ്ടാണ് ഞാന്‍ ഇത് പറയുന്നത്.', അവന്തിക പറഞ്ഞു.

More Latest News

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് തീപിടിച്ചപ്പോള്‍; മക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

എറണാകുളം അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവം. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് ഒരു മുറിയില്‍ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയില്‍ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്. ആറും പന്ത്രണ്ടും വയസുള്ള കുട്ടികളില്‍ ആറു വയസുകാരന്റെ നില അതീവ ?ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പിലുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ?ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും തീ കൊളുത്തിയതിന് ശേഷം സനല്‍ തൂങ്ങിമരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സനലും സുമിയും അങ്കമാലി തുറവൂര്‍ ജം?ഗ്ഷനില്‍ അക്ഷയകേന്ദ്രം നടത്തിവരികയാണ്.    

അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു

കോഴിക്കോട്: ഷിരൂരില്‍ മരണപ്പെട്ട അര്‍ജുന് സ്വന്തം വീട്ടില്‍ അന്ത്യവിശ്രമം. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത് ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു. അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു. പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം നാളം, ലിവര്‍പൂളില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച്രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും

ബിര്‍മിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച നടക്കും. ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്, തുടര്‍ന്ന് പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റവ.ഡോ. ടോം ഓലിക്കരോട്ട് ആശംസകള്‍ അര്‍പ്പിക്കും. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. മാത്യു പാലക്കരോട്ട് സിആര്‍എം സ്വാഗതം ആശംസിക്കും. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാല്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക എകമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ എന്ന ലക്ഷ്യവുമായി 1947-ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ്, സെക്രട്ടറി ജോജിന്‍ പോള്‍, ഓര്‍ഗനൈസര്‍ സജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ റവ.സി. ലീന മേരി, ടീന ജോര്‍ജ്, ജിന്‍സി പോള്‍, റെജിമോന്‍ തോമസ്, ബിന്ദു സ്‌കറിയ ത്രേസ്യാമ്മ മാത്യു,നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ലിതര്‍ലാന്‍ഡ് ഇടവക വികാരി റവ.ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആഥിതേയത്വം വഹിക്കും.

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക്. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്. മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല. ഈ സംഗമത്തില്‍ മോനിപ്പള്ളിക്കാരായ യുകെ ബിസിനസ് സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. വൈകിട്ട് ഒന്‍പത് മണി വരെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംഘത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോണി ഇലവുംകുഴുപ്പില്‍, വിനോദ് ഇലവുങ്കല്‍, ജോയല്‍ പതിയില്‍, ലേഖ ഷിനു നായര്‍, ഷെറിന്‍ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റിയും റെജി ശൗര്യംമാക്കില്‍, സന്തോഷ് കുറുപ്പന്തറ, സ്റ്റാന്‍ഡിന്‍ കുന്നക്കാട്ട്, അനീഷ് തോട്ടപ്ലാക്കിന്‍, ക്രിസ്റ്റി അരഞ്ഞാണ്‍ണിയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പതിനാറാമത് മോനിപ്പള്ളി സംഗമത്തിലേക്ക് മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സ്വാഗതം ചെയുന്നതായി കമ്മിറ്റി അംഗങ്ങള്‍. സെക്രട്ടറി: ജോമോന്‍ തെക്കേക്കൂറ്റ് പ്രസിഡന്റ് : ജിജി വരിക്കാശ്ശേരി ട്രഷറര്‍: വികാസ് ശൗര്യ മാക്കില്‍

ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് ശാ്സത്രജ്ഞര്‍, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ മരമാണിതെന്ന് കണ്ടെത്തല്‍

ആയിരം വര്‍ഷം പഴക്കമുള്ള, ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ശാ്സത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള മരമാണെന്നും എന്നാല്‍ ഈ മരം ഇപ്പോള്‍ ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. 1980 ല്‍ ഒരു ഗുഹയില്‍ നിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010 ല്‍ ഈ വിത്ത് ശാസ്ത്രജ്ഞര്‍ നട്ടു. 14 വര്‍ഷങ്ങള്‍കൊണ്ടാണ് ഈ മരം വളര്‍ത്തിയെടുത്തത്. 'ഷെബ' എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന, രാസ, റേഡിയോകാര്‍ബണ്‍ പരിശോധനകള്‍ എന്നിവയും ശാസ്ത്രജ്ഞര്‍ മരത്തില്‍ ചെയ്തു. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. എഡി 993 മുതല്‍ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കന്‍ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളില്‍ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഔഷധ ശക്തിയുള്ള കുഴമ്പിന്റെ നിര്‍മാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നുണ്ട്. കൊമ്മിഫോറ എന്ന ജനുസ്സിലാണ് ഈ മരം ഉള്‍പ്പെടുന്നത്. ഈ ജനുസ്സിലുള്ള മറ്റു തരം മരങ്ങള്‍ ആഫ്രിക്കയിലും മറ്റുചില രാജ്യങ്ങളിലും കാണപ്പെടാറുണ്ട്.

Other News in this category

  • നാടന്‍ വേഷത്തില്‍ എത്തി അസിന്‍, ഇപ്പോഴിതെന്താ സംഭവം എന്ന് ആരാധകര്‍, പക്ഷെ അധികം വൈകാതെ ആരാധകര്‍ക്ക് ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടി
  • 'കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയി കഴിഞ്ഞാല്‍ എന്റെ കരിയര്‍ തന്നെ എന്‍ഡ് ചെയ്യാനുള്ള വീഡിയോസ് അവര്‍ രണ്ടു പേരുടെയും കയ്യിലുണ്ട്' ബേസില്‍ ജോസഫ് പറയുന്നു
  • ഒരു ദിവസം ആരംഭിക്കുന്നത് തുളസി ഇല കഴിച്ചുകൊണ്ട്, പിന്നീടങ്ങോട്ട് ആരോഗ്യപരമായ ഭക്ഷണം മാത്രം, അമിതാഭ് ബച്ചന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്!!!
  • 'ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്' സൂര്യയ്ക്കു കാര്‍ത്തിക്കുമപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ
  • 'സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോ, മലയാളത്തിന്റെ ക്രിസ്റ്റ്യന്‍ ബെയ്ല്‍ എന്ന് വേണമെങ്കില്‍ പറയാം' ടൊവിനോയെ കുറിച്ച് സംവിധായകന്‍ ജൂഡിന്റെ വാക്കുകള്‍
  • 'സ്‌ക്രിപ്റ്റ് കുത്തിവരച്ചിരിക്കുകയാണെന്ന് പറഞ്ഞു, അപ്പോള്‍ അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന് മനസ്സിലായി' എന്തുകൊണ്ടാണ് മേപ്പടിയാന്‍ ചിത്രത്തോട് നോ പറഞ്ഞത് എന്ന് വ്യക്തമാക്കി നിഖില
  • 'ഉരുളക്കിഴങ്ങ് ചാക്ക് ധരിക്കുന്നത് എന്തിനാണ്, പകരം ശരീരഭാരം കുറച്ചാല്‍ പോരെ' പാരീസ് ഫാഷന്‍ വീക്കിലെ ഐശ്വര്യയുടെ റാംപ് വാക്കിന് പരിഹാസം
  • 'പ്രിയ സഹോദരന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി എന്ന് മോഹന്‍ലാല്‍', '72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു എന്ന് മമ്മൂട്ടി' അര്‍ജുന് ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങള്‍
  • ഒടുവില്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ സൂചന നല്‍കി ഐശ്വര്യം, പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ പാരീസിലെത്തിയ ഐശ്വര്യയില്‍ ആരാധകര്‍ ശ്രദ്ധിച്ചത് ഒരു കാര്യം
  • ആരാധകര്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി; മോഹന്‍ലാല്‍ പ്രണവ് ഒരേ സ്‌ക്രീനില്‍ ഒന്നിക്കുന്നു, അച്ഛന്‍ - മകന്‍ കോംബോ ഒരുമിച്ചെത്തുന്നത് എവിടെയെന്ന് അറിയോ?
  • Most Read

    British Pathram Recommends