പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ടൊവിനോ. ഓരോ സിനിമയിലൂടെയും ടൊവിനോ ആരാധകര്‍ക്ക് തെളിയിച്ചു കൊടുക്കുകയാണ് പലതും.
ഇപ്പോഴിതാ നടന് ടൊവീനോ തോമസ് തമിഴ് താരങ്ങളായ സൂര്യയെയും കാര്‍ത്തിയെയും സന്ദര്‍ശിച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുതാരങ്ങള്‍ക്കും നടുവിലായി താരം നില്ക്കുന്ന ഫോട്ടോയോടൊപ്പം ടോവിനോയുടെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നടന് ആകാന്‍ ആഗ്രഹിച്ചു നടന്ന നാളുകളില്‍ സൂര്യയും കാര്‍ത്തിയും വലിയ പ്രചോദനമായിരുന്നുവെന്ന് ടൊവീനോ കുറിച്ചു.
ടൊവീനോയുടെ വാക്കുകള്‍: ''ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്ക്കുമ്പോള്, എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. സൂര്യയെയും കാര്‍ത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാര്‍ത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകള്‍!''
സൂര്യയും കാര്‍ത്തിയും ടൊവീനോയും ഒരുമിച്ചു നില്ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. രസകരമായ നിരവധി കമ്മന്റുകളാണ് പോസ്റ്റിനു താഴെ. മൂന്നു പേരുടെയും ലുക്കുകളിലെ സാമ്യതയെക്കുറിച്ചായിരുന്നു നടി സുരഭി ലക്ഷ്മിയുടെ രസകരമായ പ്രതികരണംശ്രദ്ധ നേടി 'ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ,' സുരഭി കുറിച്ചു.