മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഉപയോക്താക്കളോട് കൂടുതല്‍ അടുക്കുന്നു. നമ്മള് ചോദിക്കുന്ന എന്തിനും ഉത്തരം പറയാന്‍ തയ്യാറെടുത്ത് മെറ്റ എഐ. നമ്മള് പങ്കുവെക്കുന്ന ചിത്രങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുമെന്ന് കമ്പനി.
ഉദാഹരണത്തിന്, ഒരു ഫോട്ടോയില്‍ എന്തെല്ലാം ഉണ്ടെന്ന് പറയാന്‍, അല്ലെങ്കില്‍ ആ ഫോട്ടോ മറ്റൊരു ഭാഷയിലേക്ക് മാറ്റി തരാനും ഇതിന് കഴിയും. ഇതിലൂടെ വാട്സ്ആപ്പിലെ സംഭാഷണങ്ങള്‍ ഇനി മുതല്‍ കൂടുതല്‍ രസകരവും ഉപകാരപ്രദവുമാകുമെന്ന് ചുരുക്കം. മെറ്റ കണക്ട് ചടങ്ങില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് വലിയ പ്രഖ്യാപനം നടത്തിയത്.
നമ്മുടെ വോയിസിലൂടെ ചോദ്യങ്ങള്‍ ചോദിക്കാം. ഉപയോക്താക്കള്‍ക്ക് വിശദീകരണങ്ങള്‍ നേടാനും അല്ലെങ്കില്‍ മാനസികാവസ്ഥ ലഘൂകരിക്കാന്‍ ഒരു തമാശ കേള്‍ക്കാനും കഴിയും. നമുക്ക് ഫോട്ടോകള്‍ എടുത്ത് അത് മെറ്റയെ കാണിച്ച് ചോദ്യങ്ങള്‍ ചോദിക്കാം. ഉദാഹരണം: 'ഇത് എന്താണ്?', 'ഇതിന്റെ നിറം മാറ്റാമോ?' എന്നൈാ ചോദിക്കാന്‍ സാധിക്കും. നമുക്ക് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും പുതിയ രീതിയില്‍ സൃഷ്ടിക്കാനും കഴിയും. ഫേസ്ബുക്ക്, മെസഞ്ചര്‍, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ എല്ലാ ആപ്പുകളിലും ഈ ഫീച്ചര്‍ ഉപയോഗിക്കാം.
ഒരു ചോദ്യം ചോദിക്കണോ, തല്‍ക്ഷണം ഉത്തരം വേണോ? പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ വേവ്ഫോം ബട്ടണ്‍ ഒന്ന് ടാപ്പ് ചെയ്താല്‍ മതി! അവ്വാഫിന, ഡാം ജൂഡി ഡെഞ്ച്, ജോണ്‍ സീന, കീഗന്‍ മൈക്കല്‍ കീ, ക്രിസ്റ്റന്‍ ബെല്‍... ഇങ്ങനെ ലോകമെമ്ബാടുമുള്ള സെലിബ്രിറ്റികളുടെ ശബ്ദത്തില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ശബ്ദം തിരഞ്ഞെടുത്ത്, നിങ്ങളുടെ ചാറ്റിംഗ് അനുഭവം കൂടുതല്‍ രസകരമാക്കാം.
നിങ്ങള്‍ക്ക് മെറ്റാ എഐയിലേക്ക് നേരിട്ട് ഫോട്ടോ അയച്ചുകൊണ്ട് ഉത്തരങ്ങള്‍ വേഗത്തില്‍ ലഭിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ വിദേശത്തെ ഒരു റെസ്റ്റോറന്റിലാണെന്ന് സങ്കല്‍പ്പിക്കുക. മെനു കാണാതെ നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇനി നിങ്ങള്‍ക്ക് ആ മെനുവിന്റെ ഒരു ഫോട്ടോ എടുത്ത് മെറ്റാ എഐയിലേക്ക് അയച്ചാല്‍ മതി. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ഭാഷയിലേക്ക് മെനുവിനെ വിവര്‍ത്തനം ചെയ്ത് തരും. അതുപോലെ, നിങ്ങള്‍ക്ക് വീട്ടില്‍ ഒരു പുതിയ ചെടി വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത് മെറ്റാ എഐയിലേക്ക് അയച്ചാല്‍ ആ ചെടിയെ എങ്ങനെ പരിചരിക്കണമെന്നുള്ള നുറുങ്ങുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ഫോട്ടോകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി അത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മെറ്റ എഐയെ ഉപയോഗിക്കാം. ഒരു ഫോട്ടോയില്‍ നിന്ന് ഒരു വസ്തു മാറ്റുക, അതിന്റെ നിറം മാറ്റുക അതുപോലെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മാറ്റങ്ങള്‍ വരുത്തുക. ഉദാഹരണത്തിന്, ഒരു ഫോട്ടോയിലെ പശ്ചാത്തലത്തില്‍ നിന്ന് ഒരു അപരിചിതനെ നീക്കം ചെയ്യാം.