സ്വാസികയും പ്രേമും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ദമ്പതികളാണ്. ഇരുവരും ഈ വര്‍ഷം ആദ്യമാണ് വിവാഹിതരായത്. ഇപ്പോഴിതാ രണ്ടുപേരും തങ്ങളുടെ മേഖലയില്‍ മികച്ച പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്. ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ നിറയുന്നത്.
സ്വാസികയെ ജീവിതത്തിലേക്ക് കൂട്ടാമെന്ന തീരുമാനം ഏത് നിമിഷത്തില്‍ ആണ് എടുത്തതെന്നും പ്രേം പറയുന്നുണ്ട്. 'പരിചയപ്പെട്ട് കൂടുതലായി സ്വാസികയുമായി സംസാരിച്ചപ്പോള്‍ ആണ് വൈഫ് മെറ്റീരിയലാണെന്ന് മനസിലായത്. ഡൗണായിരുന്ന ടൈമിലെല്ലാം സ്വാസിക എനിക്കൊപ്പം നിന്നിരുന്നുവെന്നും പങ്കാളിയായി സ്വാസികയെ കൂടെ കൂട്ടിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രേം ജേക്കബ് പറഞ്ഞു.
സ്വാസിക ഹൈപ്പറാണ്. ഞാന്‍ ഇന്‍ട്രോവര്‍ട്ടാണ്. കണ്സിഡറേഷന് കൂടുതല്‍ കൊടുക്കണമെന്നതാണ് ഇപ്പോള്‍ സ്വാസികയുടെ പ്രധാന പരിഭവമെന്നും പ്രേം പറയുന്നു. പ്രേമിക്കുന്ന സമയത്ത് പ്രേം ഭയങ്കര കൊഞ്ചലായിരുന്നു. എപ്പോഴും ഇങ്ങനെ തന്നെയായിരിക്കുമോ എന്നൊക്കെ ഞാന്‍ അന്ന് ചിന്തിച്ചിരുന്നു. നീ എന്റെ പൊന്നാണ്... ചക്കരയാണ് എന്നൊക്കെ പ്രേമിക്കുന്ന സമയത്ത് പ്രേം പറയുമായിരുന്നു. എന്നാലിപ്പോള്‍ പറയാറില്ല.പഴയ മെസേജും ഇപ്പോഴത്തെ മെസേജും തമ്മില്‍ വ്യത്യാസമുണ്ട്.
അതേ കുറിച്ച് ചോദിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത്. എന്തെങ്കിലും പ്രേം പറഞ്ഞാല്‍ മിഥുനം സിനിമയില്‍ ഉര്‍വശി പഴയ കത്ത് എടുത്ത് കാണിക്കുന്നതു പോലെ ഞാന്‍ പഴയ മെസേജും വോയിസും എടുത്ത് കാണിക്കുമെന്ന് സ്വാസിക പറയുന്നു.
പഴയ ചാറ്റ് ഡിലീറ്റാക്കേണ്ട സമയമായി എന്നായിരുന്നു ഇതിന് മറുപടിയായി പ്രേം പറഞ്ഞത്. ഒരുങ്ങി ഇറങ്ങി കഴിയുമ്പോള്‍ ചോദിച്ചാല്‍ മത്രമെ നന്നായിട്ടുണ്ടെന്ന് പ്രേം പറയൂവെന്ന പരാതിയും സ്വാസികയ്ക്കുണ്ട്.
വിവാഹശേഷം തനിക്ക് ലൈഫില്‍ ഒരു ചിട്ട വന്നുവെന്നും സ്വാസിക പറയുന്നു. മറ്റൊരാള്‍ കൂടി ലൈഫിലേക്ക് വന്നുവെന്നത് പരിഗണിച്ചാണ് ഞാന്‍ ഇപ്പോള്‍ പെരുമാറുന്നത്. ഞാന്‍ എന്ത് നിസാര കാര്യം പറഞ്ഞാലും കേട്ടിരിക്കാനുള്ള മനസ് പ്രേമിനുണ്ട്.
ആദ്യത്തെ വിദേശ ഡാന്‍സ് ഷോയ്ക്ക് ഞാന്‍ പ്രേമിനെ കൊണ്ടു പോയപ്പോയിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞിട്ട് എന്റെ പ്രകടനത്തെ കുറിച്ച് കാര്യമായൊന്നും പ്രേം പറഞ്ഞില്ല. അതിന്റെ പേരില്‍ ഞാന്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നും സ്വാസിക പറയുന്നു.
ഇന്ട്രോവര്ട്ടായതുകൊണ്ട് തന്നെ അധികം സംസാരിക്കാതെ ഒറ്റയ്ക്ക് ഇരുന്ന് റിലാക്സ് ചെയ്യുന്ന കൂട്ടത്തിലാണത്രെ പ്രേം.അഭിനയത്തിലേക്ക് വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രേമിന്റെ മറുപടി ഇങ്ങനെയായിരുന്നു... നടനാകണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ടൈം പാസിനാണ് മോഡലിങ് ചെയ്ത് തുടങ്ങിയത്. സീരിയലില്‍ എത്തിയപ്പോള്‍ അഭിനയിക്കാന്‍ അറിയില്ലായിരുന്നു. സംവിധായകന് ചീത്ത വിളിക്കുമായിരുന്നു. മൂന്ന് മാസം സ്ട്രഗിള്‍ ചെയ്തിട്ടാണ് അഭിനയവും ഡയലോഗ് ഡെലവറിയും എല്ലാം പഠിച്ചത്.
ഇമോഷണല്‍ സീന്‍ ചെയ്യാനൊന്നും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ തെലുങ്കിലും തമിഴിലും വരെ സീരിയലുകള്‍ ചെയ്യുന്നുണ്ടെന്നും പ്രേം കൂട്ടിച്ചേര്‍ത്തു.'