ഇന്ത്യന്‍ സിനിമയില്‍ ബോളീവുഡിന്റെ നെറുകയില്‍ ആണ് അമിതാഭ് ബച്ചന്റെ സ്ഥാനം. പ്രായം 81ല്‍ എത്തി നില്‍ക്കുമ്പോഴും അമിതാഭ് ഇപ്പോഴും തന്റെ ജോലിയില്‍ തന്നെയാണ്. സിനിമകള്‍, പരസ്യചിത്രങ്ങള്‍, ടിവി ഷോകള്‍ എല്ലാം അമിതാഭിന്റെ കൈകളില്‍ ഇപ്പോഴും സുരക്ഷിതമാണ്.
എങ്ങനെയാണ് ഈ പ്രായത്തിലും തളരാത്ത മനസ്സും ശരീരവും അമിതാഭിന് സ്വന്തമായത്. എല്ലാവരും ആ മാജിക്ക് അറിയാനുള്ള ആഗ്രഹത്തിലാണ്. എന്നാല്‍ കൃത്യമായ വ്യായാമവും ഭക്ഷണ രീതിയുമാണ് അമിതാഭിന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തന്റെ ആരോഗ്യത്തന്റെ രഹസ്യം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
'തുളസി ഇല കഴിച്ചുകൊണ്ടാണ് ദിവസം ആരംഭക്കുന്നത്. പ്രോട്ടീന്‍ ഷേക്ക്, ഈന്തപ്പഴം, ബദാം, കരിക്കിന് വെള്ളം എന്നിവ കുടിക്കാറുണ്ട്. ചില ദിവസങ്ങളില്‍ പ്രഭാതഭക്ഷണമായി നെല്ലിക്ക നീരിനൊപ്പം ഈന്തപ്പഴം ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരു കാലത്ത് ഞാന്‍ നോണ്‍ വെജിറ്റേറിയനായിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും സസ്യാഹാരത്തിലേക്ക് മാറി.
ഫിറ്റ്നസിനായി ചോറും മറ്റു പലഹാരങ്ങളും കഴിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. മധുര പലഹാരങ്ങള്‍ ഉപേക്ഷിച്ചാല്‍ നമുക്ക് വണ്ണം നിയന്ത്രിക്കാനാവും. കൂടാതെ, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ക്കായി ദാലും പച്ചക്കറിയും ചപ്പാത്തി തുടങ്ങിയവ കഴിക്കുന്നുണ്ട്.ഡയറ്റ് മാത്രമല്ല വ്യായാമം ചെയ്യാനും യോഗക്കും സമയം കണ്ടെത്താറുണ്ട്. പ്രാണായാമാണ് പ്രധാനം.യോഗ കൂടാതെ,ലൈറ്റ് സ്ട്രെങ്ത്, വെയ്റ്റ് ട്രെയിനിംഗ്, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്'- ബച്ചന് പറഞ്ഞു.