വളരെ അത്ഭുതപ്പെടുത്തുന്ന അഭിനയം കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ബേസില്‍ ജോസ്. സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളെ ഒരു ഭാഗത്ത് ഞെട്ടിച്ചപ്പോള്‍ കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി പോലുള്ള ചിത്രങ്ങളിലൂടെ സംവിധാന മികവും താരം കാണിച്ചു തന്നു.
ബേസിലും ടൊവിനോയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് എത്തുന്ന അഭിമുഖങ്ങളിലൂടെ മലയാളികള്‍ക്ക് ചിരിക്കാനുള്ള നിരവധി കാര്യങ്ങള്‍ പുറത്ത് വരും. ഇപ്പോഴിതാ ടൊവിനോയെയും തന്റെ ഭാര്യയെയും കുറിച്ച് ബേസില്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ചിരിപ്പിക്കുന്നത്.
ഭാര്യയായാലും ശരി ടൊവിനോ ആയാലും ശരി രണ്ടുപേര്‍ക്കും എന്റെ കരിയര്‍ തന്നെ എന്‍ഡ് ചെയ്യാനുള്ള വീഡിയോസ് അവരുടെ കയ്യിലുണ്ട് എന്നാണ് താരം പറയുന്നത്.
തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന് ബേസില്‍ ജോസഫ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വളരെ രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചത്.
'ഞാന്‍ ടൊവിനോയെ അങ്ങനെ ട്രോള്‍ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുള്‍ ടൈം ക്യാമറ തുറന്ന് വെച്ചിട്ടിരിക്കുകയാണ്. അവളാണ് ആ പൂച്ചയുടെ വീഡിയോ എല്ലാം എടുത്തിട്ടത്. ജമ്പ് എന്ന് പറഞ്ഞത് തന്നെ അവളാണ്. അവളുടെ തൊട്ട് മുന്നേയുള്ള വിഡിയോയും അങ്ങനെ ഒന്നാണ്.
ഞാന്‍ ലുഡോ കളിച്ച് കഴിഞ്ഞു തോറ്റിരിക്കുമ്പോള്‍ അവരെന്നെ കളിയാക്കുന്ന ഒരു വിഡിയോയും അവള് എന്റെ ബര്‍ത്ത് ഡേയ്ക്ക് ഇട്ടിരുന്നു. ബര്‍ത്ത് ഡേയ്ക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേര്സറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും. അവസാനം ഞാന്‍ അതിനടിയില്‍ പോയി നീ തീര്‍നെടി തീര്‍ന്നു എന്ന് പറഞ്ഞിട്ട് കമെന്റ് ഇട്ടു.
അപ്പോള്‍ അവള് പറയുകയാണ്, കൂടുതല്‍ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായിട്ടുള്ളൊരു എന്‍കൗണ്ടര്‍ ഉണ്ട്, സൗണ്ട് ഡിസൈനന്‍ നിറ്റ്സന്റെ പട്ടിയും ആയിട്ടുള്ള എന്‍കൗണ്ടര്‍ ഉണ്ട്. കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയി കഴിഞ്ഞാല്‍ അവളായാലും ശരി ടൊവിനോ ആയാലും ശരി രണ്ടുപേര്‍ക്കും എന്റെ കരിയര്‍ തന്നെ എന്‍ഡ് ചെയ്യാനുള്ള വീഡിയോസ് അവരുടെ കയ്യിലുണ്ട്,' ബേസില്‍ ജോസഫ് പറയുന്നു.